Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
എളയ ചിറ്റപ്പന്റെ ഭാര്യയാണ്. അച്ഛനുമായി ചിറ്റപ്പനത്ര അടുപ്പം പോരാ. പിന്നവരങ്ങ് കോഴിക്കോട്ടല്ലേ. ആന്റി കൊറച്ചൂടെ ക്ഷമയുള്ള ആളാണ്. ചിറ്റപ്പനെപ്പോലെയല്ല. ഇവിടെന്തോ പുതിയ എൻ ജി ഓയുടെ ഓഫീസു തുറക്കാൻ വന്നതാ. ഞങ്ങളപ്രത്തെ ടേബിളിലാ..നിന്നെ ടോയ്ലറ്റിൽ പോയി വരുന്നവഴി കണ്ടപ്പോൾ ആന്റിയോടിപ്പവരാമെന്നു പറഞ്ഞു.
ഉം. ഞാനവളെ സൂക്ഷിച്ചുനോക്കി. എങ്ങനുണ്ടെടീ വിവാഹജീവിതം? ഹണിമൂൺ?
അവളുടെ മുഖം തുടുത്തു. എന്റെ പരീക്ഷ തലേലല്ലേടാ. അതോണ്ട് അതെല്ലാം മാറ്റിവച്ചു. അവൾ ബാലുവിന്റെ ജൂനിയറാണ്. എംബിബിഎസ് മൂന്നാം വർഷം കഴിയുന്നു..
ഉം.. നീ പഠിക്ക്. അല്ലേല് എന്നെപ്പോലെ അത്തപ്പാടിയായി തേരാപ്പാരാ നടക്കാം. ഞാൻ ചിരിച്ചു. അവളും. ടെൻഷൻ മാറി..അവളൊന്നയഞ്ഞു.
രഘൂ... ഞാൻ പറഞ്ഞിട്ടാ ബാലു നിന്നോട്...അവളുടെ സ്വരം നേർത്തില്ലാതായി. അവനു നല്ല വിഷമമുണ്ട്. കല്ല്യാണത്തിന് നീ വന്നാൽ എന്തേലും പ്രശ്നമായാലോ എന്നാരുന്നു അമ്മേടേം എന്റേം പേടി..
ഞാൻ ചിരിച്ചു. അവൻ വിളിച്ചപ്പോൾ പറഞ്ഞു. ഞാനും കല്ല്യാണം കൊഴപ്പമില്ലാതെ പോട്ടേന്നു വിചാരിച്ചു. നീ ടെൻഷനടിക്കാതെ..
എടാ... അവളുടെ വിരലുകൾ എന്റെ കൈത്തണ്ടയിലമർന്നു. നീ ബാലൂനെ ഒന്നു വിളിക്ക്. ഞങ്ങളോട് നിനക്ക് പ്രശ്നമൊന്നുമില്ലെന്നു പറ. അവൻ പാവാടാ..
റോഷ്നീ.. നീ പാവം പെണ്ണാ. നിന്നോടെനിക്കൊരു ദേഷ്യവുമില്ല. അവനും പാവാണെന്നെനിക്കറിയാം. പക്ഷേ ഇത്രയേറെ അടുപ്പമുണ്ടെന്നു വിചാരിച്ച ഞാനൊരു വിഡ്ഢിയാണോന്ന് തോന്നിപ്പോയി. ഗിവ് ഇറ്റ് സം ടൈം. എന്താവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് രണ്ടുപേർക്കും എന്നെ വിളിക്കാം.
ശ്രമിച്ചിട്ടും സ്വരത്തിലെ മാറ്റം... ഉള്ളിലെ വികാരം.. മുഴുവനും മറയ്ക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈത്തണ്ടയിലെ പിടി മുറുകി..
ആദ്യം സുഗന്ധമാണ് ഇന്ദ്രിയങ്ങളിൽ തഴുകിയത്..... പിന്നാലെ മധുരമുള്ള സ്വരം.... പിന്നിൽ നിന്നും. മോളൂട്ടീ... ഇവിടങ്ങിരുപ്പായോടീ?...
💬 Comments
View all comments