Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
വിടപറഞ്ഞത്. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു..
നിന്നെ ഒരുവട്ടം കണ്ടാൽ... നിന്റെയൊച്ച കേട്ടാൽ...ഞാൻ തളർന്നു പോവും മോനേ... പിന്നെ നിന്റെയടുത്തേക്കു വന്നില്ലെങ്കിൽ ഈ ചേച്ചി മരിച്ചുപോവുമെടാ... കണ്ണീരിന്റെ തിരശ്ശീലയിലൂടെയാണ് ചേച്ചി എനിക്ക് തരാൻ അമ്മാവനെയേൽപ്പിച്ച കത്തിലെ വരികൾ ഞാൻ വായിച്ചത്.
പിന്നീട് ഞങ്ങളൊരിക്കലും കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല.... ഏതെങ്കിലും തരത്തിലുള്ള ഒരു കോൺടാക്റ്റുമില്ലായിരുന്നു.
അപ്പോഴേക്കും ആരോഗ്യമിത്തിരി മെച്ചപ്പെട്ട അമ്മാവനും പിന്നെ ചന്ദ്രേട്ടനും കൂടിയാണ് വിഷാദത്തിലേക്ക് താണുകൊണ്ടിരുന്ന എന്നെ കൈപിടിച്ചുയർത്തിയത്.
ബിസിനസ് എല്ലാം ശ്രീനിയേയും എന്റെ പച്ചക്കറി സംരഭത്തിന്റെ സഹായിയേയുമേൽപ്പിച്ചു. അമ്മാവന്റെ നിർബ്ബന്ധം കൊണ്ടാണ് ആറു മാസമെടുത്ത് നാഷനൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ തയ്യാറെടുത്തത്. അതു കാണുന്നതിനു മുൻപ് പുള്ളി പോയി. ആർക്കുമറിയാത്ത നല്ല കാശുണ്ടായിരുന്നു കെഴവന്റെ കയ്യിൽ. അതെനിക്കെഴുതി വെച്ചിരുന്നു.
വസുന്ധര പറഞ്ഞിരുന്നു...നിന്നെ...നിന്നെ പഠിക്കാൻ വിടണമെന്ന്... പോവുന്നതിനു മുൻപ് അമ്മാവനക്കാര്യം പങ്കുവെച്ചിരുന്നു..
ഡിസൈനിലുള്ള ഉറങ്ങിക്കിടന്ന വാസന അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് തേച്ചു തിളക്കിയെടുത്തു...ഇപ്പോൾ അറിയപ്പെടുന്ന ഒരിൻഡസ്റ്റ്രിയൽ ഡിസൈനറാണ്. ഇറ്റലിയിൽ പോയി മൂന്നു വർഷം പണിയെടുത്തെങ്കിലും നാടിന്റെ വിളി അവഗണിക്കാനായില്ല. പിന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ പ്രൊഫസറായിരുന്ന ബസീൻ സ്വന്തമായി തുടങ്ങുന്ന സ്റ്റാർട്ടപ്പിൽ പങ്കുചേരുന്നോ എന്നു ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
കോഴിക്കോട്ടിറങ്ങിയപ്പോൾ ശ്രീനിയുണ്ടായിരുന്നു. ചന്ദ്രേട്ടൻ ആന്റീടെ തറവാട്ടിലുണ്ട്. നമുക്ക് ഹോട്ടലിലേക്കു പോവാം. ഒന്നു ഫ്രഷായി എന്തേലും കഴിച്ചിട്ടു പോവാം.. അവനെന്റെ കൈകളിൽ പിടിച്ചു.
തടിയനു വയറുതന്നെ കാര്യം... ഞാനവന്റെ തോളത്തൊരിടി കൊടുത്തു. അവൻ പതിവു ചിരി പാസ്സാക്കി. എന്നാലും അവൻ പറയുന്നതിൽ കാര്യമുണ്ടെന്നറിയാമായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു.
തറവാട്ടിൽ ചെന്നുകയറിയപ്പോൾ ചന്ദ്രേട്ടൻ അടുത്തു വന്നു. ചേച്ചിയെ കിടത്തിയിരുന്ന അകത്തളത്തിലേക്കു ചെന്നു. ഭസ്മവും സാമ്പ്രാണിയും ഇടകലർന്ന
💬 Comments
View all comments