0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 3.7K

വയർ ഒട്ടും ചാടിയതല്ല, ഇടുപ്പിലെ മടക്കുകൾ അത്ര മാംസളമല്ല, മുടി കഴുത്തുവരേയുള്ളൂ...

വട്ടം വെച്ചുകഴിഞ്ഞ് ദേഹമെടുക്കാൻ നേരം ആ കണ്ണുകളാരെയോ തിരഞ്ഞു. എന്നിലെത്തിയപ്പോൾ നിന്നു. നേരിയ, ചേച്ചിയുടെ കുസൃതി നിറഞ്ഞ പുഞ്ചിരി! അവളെന്നെ കൈകാട്ടി വിളിച്ചു.

ഒരു തലയ്ക്ക് നീ പിടിക്ക്. ഞാനും അവളും മുന്നിലും, ബാക്കിയുള്ളവർ വശങ്ങളിലും പിന്നിലും പിടിച്ച് ഞങ്ങളാ ശരീരം വൈദ്യുതശ്മശാനത്തിലെ ചൂളയിലേക്കു വെച്ചു... ഒരാളിക്കത്തൽ... വാതിലടഞ്ഞു...

നീ ഒരാഴ്ചയെങ്കിലും കാണുമോ? അവൾ സ്വരം താഴ്ത്തി ചോദിച്ചു. ഉം.. രണ്ടാഴ്ച... ഞാനും മന്ത്രിച്ചു.. ഞാൻ വിളിച്ചോളാം. അവൾ പോയി.

തിരിച്ചു നാട്ടിലേക്ക് പോയി. ഞാൻ താമസിച്ചിരുന്ന വീടു വാങ്ങിയിരുന്നു. അപ്പുവേട്ടൻ ഇപ്പോഴവിടെയാണ്. കുറച്ചു ദിവസം അധികമൊന്നും ചെയ്യാതെ ശ്രീനിയുടെ കൂടെ കറങ്ങി.. ഹേമയുമുണ്ടായിരുന്നു. വർഷങ്ങളുടെ വേറിട്ട അനുഭവം.. പതുക്കെ ഞാനവരുടെ പ്രശ്നങ്ങളിൽ മുഴുകി. സത്യത്തിൽ ഒരാഴ്ച പോയതറിഞ്ഞില്ല. നാട്ടിലെ പുഴുക്കവും, കണ്ടുമുട്ടുന്നവരുടെ ചിന്താഗതിയും..ഭക്ഷണവും.. വർഷങ്ങൾക്കു ശേഷം ഞാൻ നന്നായി ഉറങ്ങിത്തുടങ്ങി. പഴയ തെരുവുകളിൽ നടക്കുമ്പോൾ... പണ്ടോടാൻ പോയിരുന്ന ഗ്രൗണ്ടിൽ പിന്നെയും ജോഗു ചെയ്തപ്പോൾ... വർഷങ്ങൾ കൊഴിഞ്ഞുവീണു... ചേച്ചിയെന്നും സ്വപ്നങ്ങളിൽ വന്നു. എന്നെ ചേർത്തുപിടിച്ചു.. ശാന്തമായ ഉറക്കത്തിലേക്കു നയിച്ചു.

ഹലോ.. രഘൂ...

കാലത്തേ അപ്പുവേട്ടൻ നീട്ടുന്ന ഒരു ചായപോലും അകത്താക്കാതെ പാതി ബോധത്തിൽ ഞാൻ മൊബൈലിലേക്കെന്തോ മുനങ്ങി....

എണീക്കടാ ചെക്കാ! എന്റെ രോമങ്ങളെഴുന്നു. ... പരിചയമുള്ള സ്വരം.... എന്റെ...എന്റെ....

ചേച്ചീ...ഇത്തിരി സങ്കോചത്തോടെ ഞാൻ മുനങ്ങി.

എടാ മോനൂ.. ഞാൻ ദേവിക. നിനക്ക് നാളെ ഫ്രീയാവാൻ പറ്റുവോടാ? പഴയ മാങ്ങയെറിഞ്ഞു വീഴ്ത്തി കല്ലുപ്പു ചേർത്തു തിന്ന, മഷിത്തണ്ടു കൊണ്ട് സ്ലേറ്റു മായ്ച്ച ഏതോ കളിക്കൂട്ടുകാരിയാണെന്നു തോന്നി.

💬 Comments

View all comments