Chapter Title : നിറമുള്ള വെയിലുകൾ [Smitha]
ക്രിസ്ത്യാനീം പുതുക്രിസ്ത്യാനീം ഒക്കെയാണ് മോളെ ഫൈനല്‍ റിയാലിറ്റി....അത് കൊണ്ട് നിന്‍റെ ഇഷ്ടം നടക്കില്ല എന്ന് ഞാന്‍ പേടിച്ചു..നടക്കാനും പാടില്ല...”
“എന്‍റെ പെണ്ണേ...”
സാന്ദ്ര ജയ് മോളുടെ കവിളില്‍ തലോടി.
“നിന്‍റെ ചെട്ടായിയാ എന്‍റെ മനസ്സു നിറച്ച് ...എനിക്ക് മറ്റൊന്നും അറിയില്ല...അതിനെടെല്‍ നീ പറഞ്ഞ പുതുക്രിസ്ത്യാനീടേം പഴേ ക്രിസ്ത്യാനീടേം മീനിംഗ് ഒന്നും നോക്കിപ്പോകാന്‍ എനിക്ക് സമയമില്ല ..അതിന്‍റെയൊക്കെ മീനിംഗ് എന്നതായാലും വിന്‍സെന്‍റ്റ് ചേട്ടായിയിയോടുള്ള ഇഷ്ടത്തിന് എനിക്ക് കൊറവ് ഒന്നും ഉണ്ടാകത്തില്ല...ഞാന്‍ സ്കൂള്‍ കുട്ടിയല്ല ജയ്...ലൈഫ് എന്നതാന്നും ഒക്കെ എനിക്ക് അറിയാം..നീ അത് വിട് ...”
“നിന്‍റെ മമ്മി, അപ്പാ, ഇച്ചായന്‍?”
“മമ്മിയ്ക്കറിയാം!”
അത് കേട്ട് ജയ് മോള്‍ കണ്ണുകള്‍ മിഴിച്ചു.
“എഹ്? ആന്‍റ”യ്ക്ക് അറിയാവോ? നേര്?”
“അതേടീ! ഞാന്‍ ഇന്നലെ പറഞ്ഞു മമ്മിയോട് ..ഇന്നലെ വരാന്നു വിചാരിച്ചതാ ...പക്ഷെ ഗൂഗിള്‍ മീറ്റ് കൊറേ നേരം കണ്ടിന്യൂ ചെയ്തു....വരാമ്പറ്റീല്ല...”
“എന്നിട്ട്? എന്നിട്ടാന്റിയെന്നാ പറഞ്ഞു?”
“മമ്മിയെന്നാ പറയാനാ? മമ്മീടെ മോളല്ലേ ഞാനെന്ന് വെച്ചാല്‍ ജീവനല്ലേ മമ്മിയ്ക്ക്? മമ്മിയ്ക്ക് കൊഴപ്പമില്ല ജയ്....”
“പക്ഷെ നിന്‍റെ അപ്പാ ... പിന്നെ ഇച്ചായന്‍..എന്‍റെ മോളെ എനിക്ക് പേടിയാ...ആ കെവിന് പറ്റിയപോലെയെങ്ങാനും എന്‍റെ ചേട്ടായിക്ക് ..അങ്ങനെ വന്നാ ഞാന്‍ ജീവിച്ചിരിക്കില്ല കേട്ടോ....”
“കെവിന്‍ മാത്രമല്ല കെവിന്‍റെ കൂടെ നീനുവുമുണ്ടായിരുന്നു....നീനു ഇപ്പോഴും ആ വീട്ടിലെ പെണ്ണാ..അറിയില്ലേ നിനക്കത്?”
ജയ് മോള്‍ അത് കേട്ട് പുഞ്ചിരിച്ചു.
“നിനക്കെപ്പഴാ പെണ്ണേ ചേട്ടായിയോട് ഇങ്ങനെ ഒക്കെ തോന്നീത്?”
“ശരിക്കും പറഞ്ഞാ പത്തില്‍ പഠിക്കുമ്പഴാ ആദ്യം തോന്നിയെ... അന്നൊക്കെ നമ്മള് പെണ്ണുങ്ങള് ബോയ്സിനോടൊക്കെ വലിയ ഫ്രീയല്ലാരുന്നോ? അടീം പിടീം ഒക്കെ ... അവരോട് ഒക്കെ മിണ്ടുമ്പഴും തൊടുമ്പോഴും ഒന്നും നമുക്ക് ഒന്നും തോന്നത്തില്ലല്ലോ...അങ്ങനെ ഇരിക്കുമ്പഴാ ചേട്ടായി നമ്മടെ ക്ലബ്ബിന്‍റെ ഓണപ്പരിപാടിയ്ക്ക് കരോക്ക ഒക്കെ വെച്ച് “ദുനിയാ ഹസീനോം കാ മേളാ” എന്നൊരു പാട്ട് പാടുന്നെ..നീ ഓര്‍ക്കുന്നില്ലേ?”
“ഓഹോ,”
ജയ് മോള്‍ ചിരിച്ചു.
“പിന്നെ ഓര്‍ക്കാതെ! അപ്പം നീ ചേട്ടായീടെ പാട്ട് കേട്ട് വീണതാ അല്ലെ?”
“എന്‍റെ മോളെ...ഞാന്‍ മുമ്പി തന്നെ ഇരുപ്പുണ്ടായിരുന്നു..പാട്ടിനെടെല്‍ ചേട്ടായി എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി..ഞാന്‍ ആകെ നാണിച്ചു പോയി...എന്നാലും ചേട്ടായീടെ മൊഖത്ത്ന്ന്‍
💬 Comments
View all comments