Chapter Title : നിറമുള്ള വെയിലുകൾ [Smitha]
സൈക്കിള്‍ മുറ്റത്ത് മള്‍ബറി മരത്തിനു കീഴെ പാര്‍ക്ക് ചെയ്ത് അവള്‍ പറഞ്ഞു.
വിന്‍സെന്‍റ്റ് ചാച്ചന്‍ എന്നാണ് പൌലോസ് ചേട്ടനെ വിളിക്കുന്നത്.
താനും അതുതന്നെയല്ലേ വിളിക്കേണ്ടത്?
പക്ഷെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പൌലോസ് ചേട്ടന്‍ എന്നാണ് താന്‍ വിളിച്ചിരുന്നത്.
ഇന്ന് മുതല്‍ അത് മാറ്റണം.
“ജയ്മോള്‍ എന്ത്യേ ചാച്ചാ?”
അവള്‍ പെട്ടെന്ന് ചോദിച്ചു.
ചോദ്യം കേട്ട് അയാളൊന്നന്ധാളിച്ചു.
അയാളുടെ മുഖത്തേക്ക് നോക്കി അവള്‍ നാണം കലര്‍ത്തി പുഞ്ചിരിച്ചു.
“എന്താ എന്നെ ഇങ്ങനെ നോക്കുന്നെ?”
അവള്‍ ചോദിച്ചു.
“അല്ല മോളെന്നെ ...അങ്ങനെ വിളിച്ചത്....”
“എന്‍റെ കൂട്ടുകാരിയുടെ അപ്പനല്ലേ?”
അവള്‍ ചിരിച്ചു.
“പിന്നെ വിന്‍സെന്‍റ്റ് ചേട്ടായിയുടെ അപ്പനും ...അപ്പോള്‍ എനിക്കും അങ്ങനെ വിളിച്ചുകൂടെ?”
അയാള്‍ക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.
“പിന്നെ എന്നാ...! മോള്‍ക്ക് ..എന്നെ എങ്ങനെയും വിളിക്കാല്ലോ ..ഞാന്‍ ...”
അയാള്‍ വീണ്ടും ഹോസ് പൈപ്പെടുത്ത് വാഴകള്‍ നനയ്ക്കാന്‍ തുടങ്ങി.
അയാളില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ കണ്ണുകളെത്തിയത് വരാന്തയില്‍ നിന്നു തന്നെ നോക്കുന്ന ജയ്മോളുടെ മുഖത്തേക്ക്.
ജയ് മോള്‍ പുഞ്ചിരിയോടെ തന്നെ തറച്ച് നോക്കുകയാണ്.
“എന്താ എക്സിക്യൂട്ടീവ് പതിവില്ലാതെ എന്‍റെ പാവം ചാച്ചനെ ഒരു മണിയടി?”
ജയ് മോള്‍ ചോദിച്ചു.
സാന്ദ്ര അഹമ്മദാബാദില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജയ്മോള്‍ അവളെ അങ്ങനെയാണ് വിളിക്കുന്നത്.
“ഡോക്റ്റര്‍ക്ക് പൌലോസ് ചേട്ടനെ ചാച്ചാ എന്ന് വിളിക്കാങ്കി എനിക്കും വിളിക്കത്തില്ലേ?”
ജയ് മോളുടെ കൈ പിടിച്ച് അകത്തേക്ക് കയറിക്കൊണ്ട് സാന്ദ്ര ചോദിച്ചു.
ജയ് മോള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.
"എന്ത് രസാടീ ഈ ഡ്രസ്സ്!"
സാന്ദ്ര അണിഞ്ഞിരുന്ന റോസ് നിറമുള്ള ടോപ്പില്‍ പിടിച്ച് ജയ് മോള്‍
💬 Comments
View all comments