Chapter Title : നിറമുള്ള വെയിലുകൾ [Smitha]
ജയ് മോള്‍ പറഞ്ഞു.
“പക്ഷെ എന്താ ജയ്? എന്താടി നീ പക്ഷെ എന്ന് പറഞ്ഞെ?”
അവളുടെ ആലിംഗനത്തില്‍ നിന്നുമകന്നുമകലവേ സാന്ദ്ര ചോദിച്ചു.
“നിന്‍റെ മനസ്സില്‍ അങ്ങനെ വല്ലതും ആണേല്‍ ..എങ്കില്‍ ...നിനക്കറിയോ ഞാന്‍ ഒത്തിരി സന്തോഷിച്ചു...നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനേ എന്‍റെ ചേട്ടായിക്ക് കിട്ടുവാന്ന് പറഞ്ഞാല്‍ ...അതില്‍പ്പരം ഭാഗ്യം വേറെ എന്താ ഉള്ളത്..പക്ഷെ...”
“നീയാ പക്ഷെ എന്ന് പറഞ്ഞത് എന്നതാ എന്ന് പറ ജയ്,”
സാന്ദ്ര അക്ഷമ കാണിച്ചു.
“എടീ നീയെന്നാ എം ബി എക്കാരിയാണേലും ചേട്ടായി നിങ്ങളെ കമ്പനീടെ മാനേജര്‍ ആയാലും ... പാരമ്പര്യ ക്രിസ്ത്യാനീം പുതുക്രിസ്ത്യാനീം ഒക്കെയാണ് മോളെ ഫൈനല്‍ റിയാലിറ്റി....അത് കൊണ്ട് നിന്‍റെ ഇഷ്ടം നടക്കില്ല എന്ന് ഞാന്‍ പേടിച്ചു..നടക്കാനും പാടില്ല...”
“എന്‍റെ പെണ്ണേ...”
സാന്ദ്ര ജയ് മോളുടെ കവിളില്‍ തലോടി.
“നിന്‍റെ ചെട്ടായിയാ എന്‍റെ മനസ്സു നിറച്ച് ...എനിക്ക് മറ്റൊന്നും അറിയില്ല...അതിനെടെല്‍ നീ പറഞ്ഞ പുതുക്രിസ്ത്യാനീടേം പഴേ ക്രിസ്ത്യാനീടേം മീനിംഗ് ഒന്നും നോക്കിപ്പോകാന്‍ എനിക്ക് സമയമില്ല ..അതിന്‍റെയൊക്കെ മീനിംഗ് എന്നതായാലും വിന്‍സെന്‍റ്റ് ചേട്ടായിയിയോടുള്ള ഇഷ്ടത്തിന് എനിക്ക് കൊറവ് ഒന്നും ഉണ്ടാകത്തില്ല...ഞാന്‍ സ്കൂള്‍ കുട്ടിയല്ല ജയ്...ലൈഫ് എന്നതാന്നും ഒക്കെ എനിക്ക് അറിയാം..നീ അത് വിട് ...”
“നിന്‍റെ മമ്മി, അപ്പാ, ഇച്ചായന്‍?”
“മമ്മിയ്ക്കറിയാം!”
അത് കേട്ട് ജയ് മോള്‍ കണ്ണുകള്‍ മിഴിച്ചു.
“എഹ്? ആന്‍റ”യ്ക്ക് അറിയാവോ? നേര്?”
“അതേടീ! ഞാന്‍ ഇന്നലെ പറഞ്ഞു മമ്മിയോട് ..ഇന്നലെ വരാന്നു വിചാരിച്ചതാ ...പക്ഷെ ഗൂഗിള്‍ മീറ്റ് കൊറേ നേരം കണ്ടിന്യൂ ചെയ്തു....വരാമ്പറ്റീല്ല...”
“എന്നിട്ട്? എന്നിട്ടാന്റിയെന്നാ പറഞ്ഞു?”
“മമ്മിയെന്നാ പറയാനാ? മമ്മീടെ മോളല്ലേ ഞാനെന്ന് വെച്ചാല്‍ ജീവനല്ലേ മമ്മിയ്ക്ക്?
💬 Comments
View all comments