0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 3.1K

മമ്മിയ്ക്ക് കൊഴപ്പമില്ല ജയ്....”

“പക്ഷെ നിന്‍റെ അപ്പാ ... പിന്നെ ഇച്ചായന്‍..എന്‍റെ മോളെ എനിക്ക് പേടിയാ...ആ കെവിന് പറ്റിയപോലെയെങ്ങാനും എന്‍റെ ചേട്ടായിക്ക് ..അങ്ങനെ വന്നാ ഞാന്‍ ജീവിച്ചിരിക്കില്ല കേട്ടോ....”

“കെവിന്‍ മാത്രമല്ല കെവിന്‍റെ കൂടെ നീനുവുമുണ്ടായിരുന്നു....നീനു ഇപ്പോഴും ആ വീട്ടിലെ പെണ്ണാ..അറിയില്ലേ നിനക്കത്?”

ജയ് മോള്‍ അത് കേട്ട് പുഞ്ചിരിച്ചു.

“നിനക്കെപ്പഴാ പെണ്ണേ ചേട്ടായിയോട് ഇങ്ങനെ ഒക്കെ തോന്നീത്?”

“ശരിക്കും പറഞ്ഞാ പത്തില്‍ പഠിക്കുമ്പഴാ ആദ്യം തോന്നിയെ... അന്നൊക്കെ നമ്മള് പെണ്ണുങ്ങള് ബോയ്സിനോടൊക്കെ വലിയ ഫ്രീയല്ലാരുന്നോ? അടീം പിടീം ഒക്കെ ... അവരോട് ഒക്കെ മിണ്ടുമ്പഴും തൊടുമ്പോഴും ഒന്നും നമുക്ക് ഒന്നും തോന്നത്തില്ലല്ലോ...അങ്ങനെ ഇരിക്കുമ്പഴാ ചേട്ടായി നമ്മടെ ക്ലബ്ബിന്‍റെ ഓണപ്പരിപാടിയ്ക്ക് കരോക്ക ഒക്കെ വെച്ച് “ദുനിയാ ഹസീനോം കാ മേളാ” എന്നൊരു പാട്ട് പാടുന്നെ..നീ ഓര്‍ക്കുന്നില്ലേ?”

“ഓഹോ,”

ജയ് മോള്‍ ചിരിച്ചു.

“പിന്നെ ഓര്‍ക്കാതെ! അപ്പം നീ ചേട്ടായീടെ പാട്ട് കേട്ട് വീണതാ അല്ലെ?”

“എന്‍റെ മോളെ...ഞാന്‍ മുമ്പി തന്നെ ഇരുപ്പുണ്ടായിരുന്നു..പാട്ടിനെടെല്‍ ചേട്ടായി എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി..ഞാന്‍ ആകെ നാണിച്ചു പോയി...എന്നാലും ചേട്ടായീടെ മൊഖത്ത്ന്ന്‍ കണ്ണ് മാറ്റീല്ല..ഒരേ നോട്ടം...ഈ പൊട്ടിപ്പെണ്ണിന് എന്ത് പറ്റി എന്ന് ചേട്ടായി ഓര്‍ത്തു കാണും..ഏതായാലും ചേട്ടായി നോട്ടം മാറ്റി...”

സാന്ദ്ര ചിരിച്ചു.

ജയ് മോളും.

“എന്‍റെ മോളെ, സത്യം പറയുവാ...”

സാന്ദ്ര തുടര്‍ന്നു.

“അന്ന് നൈറ്റില് ഞാന്‍ ഒരു പോളക്കണ്ണടച്ചിട്ടില്ല...കണ്ണ് തുറന്നാല്‍ ചേട്ടായി..കണ്ണടച്ചാല്‍ ചേട്ടായി.... ചേട്ടായീടെ നോട്ടം...ചേട്ടായീടെ പാട്ട് ...ചേട്ടായീടെ സ്മെല്‍ ...നെനക്കറിയോ ബോഡി മൊത്തം ചൂട് പിടിച്ച് എനിക്കറിയാമ്മേല...മനസ്സ് മൊത്തം ചേട്ടായി എന്നെ തൊടുന്നതും എന്നെ ഉമ്മ വെക്കുന്നതും എന്‍റെ

💬 Comments

View all comments