0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1482

അവന്‍ ആന്‍റണിയോട് പറഞ്ഞിരുന്നു, അതൊന്നു വന്ന് കാണാന്‍.
വിന്‍സെന്‍റ്റ് മേല്‍ നോട്ടം വഹിക്കുമ്പോള്‍ അതിന്‍റെ ആവശ്യമുണ്ടോ എന്നാണു പലപ്പോഴും ആന്‍റണി അവനോടപ്പോഴൊക്കെ പറയാറുണ്ടായിരുന്നത്.
അവന്‍ പലതവണ അതാവര്‍ത്തിച്ചപ്പോള്‍ അയാള്‍ സമ്മതിക്കുകയായിരുന്നു.
ഏകദേശം ഉച്ചവരെ പണി സൈറ്റില്‍ ചെലവിട്ടു അവര്‍.
അപ്പോള്‍ സാന്ദ്രയാണ് പറഞ്ഞത്.

“ഡാഡി ഇവിടുന്ന് മണാലിയിലേക്ക് അധികം ദൂരമില്ല ...മണാലിയില്‍ ഇപ്പോഴാണ് പെര്‍ഫെക്റ്റ് ടൂറിംഗ് ടൈം ..നമുക്ക് ഒന്ന് പോകാം ഡാഡി എല്ലാര്‍ക്കും കൂടെ...?”

“എന്നാപ്പിന്നെ പോയേക്കാം,”

ആവശ്യം സാന്ദ്രയില്‍ നിന്നായത് കൊണ്ട് അയാള്‍ക്ക് നിരസിക്കാന്‍ കഴിയില്ല.

“അല്ലെ വിനു?”

“പിന്നല്ലാതെ!”

വിന്‍സെന്‍റ്റ് പറഞ്ഞു.

“നിങ്ങള് എല്ലാരും ഒരു ദിവസം ടെന്‍റ്റ് ഒക്കെ കെട്ടി ഒരു ഡേയും നൈറ്റും അവിടെ സ്പെന്‍ഡ് ചെയ്യ്‌..നല്ല ഒരെക്സ്പീരിയന്‍സ് ആരിക്കും!”

“ഞങ്ങള് മാത്രമോ?”

സാന്ദ്ര ചോടിപ്പോടെ ചോദിച്ചു.

“പോകുവാണേല്‍ എല്ലാരും പോയാ മതി...”

“മോളെ എനിക്കിവിടെ പണി ഒരുപാടുണ്ടെടീ...”

അവന്‍റെ വാക്കുകള്‍ അവളെ കോരിത്തരിപ്പിച്ചു.
വിന്‍സെന്‍റ്റ് എപ്പോഴും അവളെ ‘മോളെ’ ‘കൊച്ചെ’ എന്നൊക്കെയാണ് വിളിക്കാറ്.
വല്ലപ്പോഴുമാണ് താന്‍ കൊതിയ്ക്കുന്നത് പോലെ ‘എടീ’ ‘നീ’ എന്നൊക്കെ തന്നെ വിളിക്കാറുള്ളൂ.
എന്തൊരു സുഖമാണ് അത് കേള്‍ക്കുമ്പോള്‍.
ദേഹമൊക്കെ വല്ലാതെ തപിച്ചുണരുമപ്പോള്‍.

“അതൊന്നും സാരമില്ല വിനു...”

സൂസന്‍ പറഞ്ഞു.

“ഒരു ദിവസത്തെ കാര്യമല്ലേ? നമുക്ക് എല്ലാര്‍ക്കും പോകാം...”

അങ്ങനെയാണ് അവര്‍ മണാലിയില്‍ എത്തിയത്.

മണാലിയുടെ മുകളിലപ്പോൾ മഞ്ഞും മേഘങ്ങളും ഇണചേർന്ന് ഘനീഭവിച്ചു കിടന്നു.
ഭൃഗു തടാകക്കരയിൽ സഞ്ചാരികൾ അധികമൊന്നുമുണ്ടായിരുന്നില്ല അപ്പോൾ. മരങ്ങളും വിദൂരത്തുള്ള കോട്ടേജുകളും മഞ്ഞിൽ പുതഞ്ഞു, സൂര്യ സാമീപ്യത്തിന് കൊതിച്ചു കിടന്നു.
ടെന്റിൽ കമ്പിളിക്കുപ്പായതിന്റെ അമിത ഭാരത്തിൽ, കമ്പളത്തിൽ നിന്നും എഴുന്നേൽക്കാതെ റമ്മിന്റെ ലഹരിയിൽ തന്റെ പഴയ വീരകൃത്യങ്ങളിലൊന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആന്റണി സൂസനോട്.
മാത്യുസും വിൻസെന്റും സാന്ദ്രയും ഭൃഗുവിന്റെ കരയിൽ, തടാകതിന്റെ ഗ്ളാസ് പരപ്പിനടിയിൽ കുഞ്ഞു മിസൈലുകളെപ്പോലെ കുതിക്കുന്ന സാൽമൺ മത്സ്യങ്ങളെ നോക്കി നിന്നു.
ദൂരെയും അരികെയുമുള്ള ബൃഹത് പ്രപഞ്ചം മുഴുവൻ വെള്ളനിറത്തിൽ സഞ്ചാരികളെ മോഹിപ്പിച്ചു ....

"എടാ നീയാ സോമന്റെ മകൻ രാഹുലിന്റെ കൈ നോക്കി പറഞ്ഞത് അക്ഷരം പ്രതി ശരിയായല്ലോ!"

ഇടയ്ക്ക് മാത്യുസ് വിന്സെന്റിനോട് പറഞ്ഞു.

അത് കേട്ട് സാന്ദ്ര വിൻസെന്റിനെ

💬 Comments

View all comments