0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1489

മിഴിച്ചു നോക്കി.

"ഏഹ് ? ചേട്ടായിക്ക് കൈനോട്ടവും വശമുണ്ടോ? അത് കൊള്ളാല്ലോ!"

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

"എന്റെ മോളെ അതാ ചെറുക്കനെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ!"

വിൻസെന്റ് ചിരിച്ചു.

“എങ്കില്‍ ചേട്ടായി എന്‍റെ കയ്യൊന്നു നോക്കി പറഞ്ഞെ?”

“എന്തിനാ?”

മാത്യൂസ് പരിഹസിക്കുന്ന സ്വരത്തില്‍ അനിയത്തിയോട് ചോദിച്ചു.

“സാധാരണ എല്ലാരും കൈ നോക്കുന്ന എന്നെത്തിനാ? ഭാവി അറിയാന്‍!”

“നിന്‍റെ ഭാവി അറിയാന്‍ എന്നെത്തിന്നാ കൈ നോക്കുന്നെ? എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പറയാല്ലോ...”

“ഒഹ്! അത് ശരി!”

അവള്‍ മുഖം കോട്ടി.

“അത്രയും വലിയ പണ്ഡിതനാരുന്നോ ഇച്ചായന്‍? എന്നാ ഒന്ന് പറഞ്ഞെ?”

“അതിന് പാണ്ഡിത്യം ഒന്നും വേണ്ട! മുഖത്ത് നോക്കി കോമണ്‍സെന്‍സ് കൊണ്ട് പറഞ്ഞാ മതി..ഉദാഹരണത്തിന്, ഇന്നേക്ക് അഞ്ചാം കൊല്ലം നിന്നെ ലോകത്തിലെ ഏറ്റവും വലിയ മൂക്കിളച്ചാത്തന്‍ വന്ന് കെട്ടിക്കൊണ്ടു പോകും. അയാള്‍ക്ക് മേലെ മൂന്ന്‍ പല്ലു കാണില്ല. ഫുള്‍ കഷണ്ടിയല്ല, മൂന്ന്‍ നാലു മുടി ഒക്കെ കാണും...”

“ഒഹ്! ഇത്രേം ജോക്ക് ഒക്കെ കയ്യിലുണ്ടാരുന്നോ?”

അവള്‍ വീണ്ടും മാത്യൂസിനെ മുഖം കോട്ടിക്കാണിച്ചു.

"പ്ലീസ് ഒന്ന് നോക്ക് ചേട്ടായി..."

സാന്ദ്ര ചിണുങ്ങികൊണ്ട് പറഞ്ഞു.

"ഇവള്‍ടെ ഒരു കാര്യം ..."

അവളുടെ ചിണുങ്ങൽ കണ്ട് മാത്യുസ് പറഞ്ഞു.

"കെട്ടിക്കാൻ പ്രായമായി. പഠിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മിൽ! എന്നിട്ടും കൈനോട്ടത്തിലും മഷി നോട്ടത്തതിലും ഒക്കെയാ പെണ്ണിന് വിശ്വാസം!"

"കെട്ടിക്കാൻ പ്രായവായാൽ എന്നാ?"

സാന്ദ്ര ചൊടിപ്പോടെ ചോദിച്ചു.

"ഇച്ചായനെ ഞാൻ കെട്ടാൻ വരത്തില്ല! പോരെ?"

വിൻസെന്റ് അത് കേട്ട് കണ്ണുമിഴിച്ചു.

"എന്റെ വിൻസെൻറ്റേ...."

വിൻസെന്റിന്റെ ഭാവമാറ്റം കണ്ടു ചിരിച്ചുകൊണ്ട് മാത്യുസ് പറഞ്ഞു.

"എന്റെ പുന്നാരപെങ്ങൾ ഒക്കെയാ ഈ സാധനം. പക്ഷെ നാക്കിനു ബെല്ലും ബ്രെക്കും ഒന്നുമില്ലെയുള്ളൂ! നീയിത് കേട്ട് പേടിക്കുവൊന്നും വേണ്ട കേട്ടോ!"

വിൻസെന്റ് ചിരിച്ചു.

അവൾ മാത്യുസിന്റെ നേരെ പിന്നെയും മുഖം കോട്ടികാണിച്ചു.

എന്റെ പൊന്നിച്ചായാ....
അവൾ മന്ത്രിച്ചു.
ഞാൻ എന്തിനാ വിൻസെന്റ് ചേട്ടായിയെകൊണ്ട് കൈ നോക്കിക്കുന്നത് എന്ന് ഇച്ചായൻ അറിയുന്നുണ്ടോ?
എന്റെ കയ്യിൽ ചേട്ടായി അമർത്തിപ്പിടിക്കുന്നതിന്റെ സുഖമറിയാൻ.
അപ്പോൾ എന്റെ ദേഹം നിറയെ രോമാഞ്ചപ്പൂക്കൾ വിടരും ...
എന്റെ കണ്ണുകൾ

💬 Comments

View all comments