Chapter Title : നിറമുള്ള വെയിലുകൾ [Smitha]
നോക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ...."
അവളുടെ മുഖത്ത് വശ്യഭംഗിയുള്ള ലജ്ജയുടെ നിറ കാന്തികതയൊഴുകി.
"...ഞാൻ വീട്ടീന്ന് പോന്നപ്പം കപ്പേം മോര് കറീം കഴിച്ചാരുന്നു .... ചേട്ടായീനെ കാണാൻ വേണ്ടി തിരക്കിട്ടു വന്നപ്പം മുഖം ശരിക്ക് കഴുകിയോ എന്ന് ഒരു സംശയം! ചേട്ടായീടെ നോട്ടം കണ്ടപ്പം ഞാൻ കരുതി മുഖത്ത് അതിന്റെ എന്തേലും പറ്റിപ്പിടിച്ഛ് ഇരിക്കുന്നുണ്ടാവുന്ന് !
അവൻ അത് കേട്ട് ചിരിച്ചു.
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ബിസിനസ്സ് സ്കൂളിൽ പഠിക്കുന്ന പെണ്ണാണ്. കേരളം വിട്ടാൽ ശശി തരൂരിനെ നാണിപ്പിക്കുന്ന രീതിയിൽ ഇംഗ്ലീഷ് പറയുന്നവളാണ്. എന്നിട്ടിപ്പോൾ ഇവളുടെ ഭാഷ! തനി കോട്ടയം കാരി കപ്പ അച്ചായത്തി!
അവൾ വരാന്തയിലേക്ക് ചെന്ന് ഒരു കസേരയെടുത്ത് അവനഭുമുഖമായി വെച്ചു.
അതിൽ ഇരുന്ന് അവനെ നോക്കി പുഞ്ചിരിച്ചു.
"എന്താ മോളെ എന്നെ കണ്ടിട്ട്?"
മോണിട്ടറിലേക്ക് ശ്രദ്ധ മാറ്റി വിന്‍സെന്റ് ചോദിച്ചു.
"വീട്ടിൽ തന്നെ ഇരുന്ന് മടുത്തു..."
അവനെ നോക്കി മുടിയിഴകൾ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
കൈ ഉയർത്തിയപ്പോൾ, സ്ലീവ് ലെസ്സ് ടോപ്പിൽ, ഭംഗിയുള്ള കക്ഷത്തിലേക്ക്, അവന്റെ നോട്ടം ഒരു നിമിഷം പതിഞ്ഞു.
അവൾ അത് കണ്ട് ലജ്ജയോടെ അവനെ നോക്കി.
അവൻ അബദ്ധം പറ്റിയത് പോലെ നോട്ടം പെട്ടെന്ന് പിൻവലിച്ചു.
"ആ.... മാത്യുച്ചായൻ സിംഗപ്പൂര് പോയില്ലേ?"
അവളുടെ വാക്കുകൾ ശരിവെച്ച് വിന്‍സെന്റ് പറഞ്ഞു.
"എന്ത്യേ അപ്പേം മമ്മിയും?"
"അവര് ധ്യാനം കൂടാൻ പോയി ചേട്ടായി..."
"മോള്‍ക്കും ധ്യാനത്തിന് പോകാൻ പാടില്ലായിരുന്നോ?"
"ഞാൻ ധ്യാനിക്കുന്നുണ്ട്..."
അവന്റെ കണ്ണുകളിലേക്ക് നോക്കി വീണ്ടും വശ്യമായ ലജ്ജയോടെ അവൾ പറഞ്ഞു.
"അതറിയാം,"
അവൻ ചിരിച്ചു.
“എങ്ങനെ അറിയാം? അന്ന് മണാലീല്‍ വെച്ച് കൈ നോക്കി കണ്ടെത്തിയത് കൊണ്ടാണോ?”
"അതൊന്നുമല്ല മോളെ....”
അവന്‍ പറഞ്ഞു.
“ഏറ്റവും സുന്ദരകുട്ടപ്പന്മാരോക്കെ പൂണ്ട് വിളയാടുന്ന ക്യാമ്പസ്സിലല്ലേ മോളിപ്പോൾ ? ആരോ ഒരാൾ കടന്നുകൂടീട്ടുണ്ട് മനസ്സിൽ എന്ന് ചേട്ടായിയ്ക്ക് കുറച്ച് മുമ്പേ തന്നെ തോന്നീട്ടുണ്ട്..."
അത് പറഞ്ഞ് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ലജ്ജയും പ്രണയ പാരാവശ്യവും കത്തിയമരുകയാണ് അവളുടെ കണ്ണുകളിൽ.
"അപ്പയ്ക്കും മമ്മിയ്ക്കും ഇച്ചായനും ഒക്കെ ഇഷ്ട്ടപ്പെടുന്ന ആളെയേ ഇഷ്ട്ടപ്പെടാവൂ കേട്ടോ മോളെ!"
അവൻ
💬 Comments
View all comments