Chapter Title : നിറമുള്ള വെയിലുകൾ [Smitha]
"അതൊക്കെ മാനേജ് ചെയ്യാം ചേട്ടായി..."
അവൾ പറഞ്ഞു.
"പക്ഷെ എനിയ്ക്ക് ഇതുവരേം ആളോട് അത് പറയാൻ കഴിഞ്ഞിട്ടില്ല ..എന്നെ ഇഷ്ട്ടപ്പെടുമോ എന്നറിയില്ല ..."
"മോള് രാവിലെ തന്നെ ചേട്ടായിയെ ചിരിപ്പിക്കല്ലേ..."
അയാൾ പറഞ്ഞു.
"ഇത് പോലെ ഒരു സുന്ദരികുട്ടീടെ നോട്ടം കിട്ടാൻ തപസ്സിരിക്കും ആമ്പിള്ളേര്! മോളെ കണ്ടിട്ടുള്ള, മോളെ അറിയാവുന്ന ബോയ്സിന് ആർക്കേലും മോൾടെ ഭാഗത്ത് നിന്ന് ഒരു പ്രൊപ്പോസൽ ഉണ്ടായാ അത് ഭാഗ്യമായി കരുതും അവര്! എന്നിട്ടാണ് പറയുന്നത് മോളെ അയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിഞ്ഞുകൂടെന്ന്!"
വിന്‍സെന്‍റ്റിന്‍റെ വാക്കുകൾ കേട്ട് അവളുടെ മുഖം ലജ്ജയുടെ ചൂടിൽ പൊള്ളിയുരുകി.
"ശ്യോ, ചേട്ടായീ..എന്താ ഇത് ? എനിക്ക്...."
അവൾ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് അവനെ നോക്കി.
അവളുടെ ലജ്ജയുടെ വശ്യസൌന്ദര്യത്തിലേക്ക് അയാളുടെ കണ്ണുകള്‍ തറഞ്ഞു.
നാണിക്കുമ്പോള്‍ പെണ്ണേ നിന്‍റെ അഴക്!
മേലെ മലമുകളില്‍ കാറ്റില്‍ പൂക്കള്‍ ചൂടിയ മരങ്ങള്‍ ഉലഞ്ഞുണരുന്നതിന്റെ പശ്ച്ച്ചാത്തലത്തില്‍ പെണ്ണിന്‍റെ അഴക് സൂര്യഭംഗിയ്ക്കൊപ്പം ചൂടുപിടിക്കുകയാണ്...
മലനിരകളും മേലെ ആകാശത്തിന്‍റെ നിറനീലിമയും പ്രണയത്തിന്‍റെ ആദിമവന്യതയെ തന്‍റെ മനസ്സിലേക്കും കൊണ്ടുവരികയാണ്...
വെയിലിപ്പോള്‍ മേഘങ്ങളോട് പറയുന്നത് എന്താണ്?
എനിക്ക് അറിയാം ആ ഭാഷ!
പൊള്ളിപ്പനിക്കുന്ന പ്രണയത്തിന്‍റെ ഭാഷ!
പക്ഷെ വിലക്കുണ്ട് എനിക്ക് മോളെ...
നന്ദിയുടെ, കടപ്പാടുകളുടെ,
നീച്ച ജാതിയെന്ന കാലമൊരിക്കലും മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്ത ആ യാഥാര്‍ത്യത്തിന്‍റെ.....
ഞാന്‍ ഒരു ഉഗ്ര തപസ്വിയായിരുന്നെങ്കില്‍!
എങ്കില്‍ ചിലപ്പോള്‍ നിന്‍റെ സമുദ്ര സൌന്ദര്യത്തിന്‍റെ നേരെ കണ്ണുകള്‍ അടയ്ക്കുവാന്‍ കഴിഞ്ഞേനെ!
“ചേട്ടായി എന്തൊക്കെയാ ഈ പറയണേ?”
ഇപ്പോഴും മുഖത്തിന്‍റെ പാതി കൈയ്യാല്‍ മറച്ച് പെണ്ണ്‍ അവന്‍റെ ചൂടുള്ള കണ്ണുകളിലേക്ക് നോക്കുകയാണ്.
“എനിക്ക് ഇവിടെയൊക്കെ തുള്ളിച്ചാടി .... ഓടിച്ചാടി ഇങ്ങനെ നടക്കാന്‍ ...തോന്നുവാ ....ആ കാണുന്ന കുന്നില്ലേ? അങ്ങോട്ടേയ്ക്ക് ഒക്കെ പോയി ഓടി ..പാടി ഒക്കെ നടക്കാന്‍ ... റിയലി ..അങ്ങനെ ഒക്കെ തോന്നുവാ ചേട്ടായി എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുമ്പം....”
അവളുടെ കണ്ണുകളുടെ വജ്രകാന്തികത മലനിരകളെയും ആകാശത്തേയും തൊട്ടു.
വികാരമൂര്‍ച്ചയില്‍ അവളുടെ മാറിടത്തിന്റെ ഔന്നത്യം അവന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉയര്‍ന്ന് താഴ്ന്നു.
"അപ്പൊ എനിക്ക് ധൈര്യമായി പറയാമോ?"
"പിന്നെന്താ..."
"അയാൾ ആരായാലും?"
"ആരായാലും!"
"അയാളെന്നെ
💬 Comments
View all comments