0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1516

കാട് കയറിയത്...കിഴക്കന്‍ മല അന്ന് ഏതോ തമിഴ് ഗൌണ്ടരുടെയാരുന്നു...അയാടെ കയ്യീന്ന് മോള്‍ടെ വല്യപ്പച്ചന്‍ ആ മല മുഴുവന്‍ വാങ്ങി...അതുവരെ അവിടെ പലേടത്തും ഞങ്ങടെ ആള്‍ക്കാരുടെ ..എന്നുവെച്ചാല്‍ പുലയരുടെ ശവങ്ങള്‍ കിടക്കുമായിരുന്നു...ചിലത് മരത്തില്‍ തൂങ്ങിയാടി....ചിലത് പാതി മാംസമഴുകി, പാതി അസ്ഥികൂടമായി....നിലത്ത് ....”

ഏതാനും നിമിഷങ്ങള്‍ വിന്‍സെന്റ് പുരാവൃതത്തില്‍ നഷ്ട്ടപ്പെട്ട് മലമുകളിലേക്ക് നോക്കി.

“മോള്‍ടെ വല്യപ്പച്ചന്‍ ആ മലയുടെ ഉടമസ്ഥനായതിന് ശേഷം അവിടെ ശവങ്ങള്‍ വീണിട്ടില്ല... എന്‍റെ ചാച്ചന്റെ വീട്ടില്‍ അതില്‍പ്പിന്നെ ആരും പട്ടിണി കിടന്നിട്ടില്ല...ഒരു ദിവസം ചാച്ചനോട് മോള്‍ടെ വല്യപ്പച്ചന്‍ ചോദിച്ചു, എടാ പൌലോസേ, നെനക്ക് പള്ളിക്കൂടത്തി പോണോടാ, എന്‍റെ ആന്‍റണീടെ കൂടെ നിനക്കും പഠിക്കണം എന്ന് തോന്നുന്നുണ്ടോ? ചാച്ചന്‍ തൊഴുകൈകളോടെ മോള്‍ടെ വല്ല്യപ്പച്ചനോട് പറഞ്ഞു ...വേണ്ട ..എനിക്ക് പഠിക്കേണ്ട ...ഞാന്‍ ഒരിക്കല്‍ കല്യാണം കഴിക്കുമ്പോള്‍ എനിക്ക് മക്കള്‍ ഉണ്ടാകുമ്പോള്‍ എന്‍റെ മക്കള്‍ നന്നായി പഠിക്കാന്‍ മാത്രം അത്രയേറെ എനിക്ക് ഇവിടെ പണിയെടുക്കാനുള്ള അനുവാദം തന്നാ മതി.... അന്ന് ജാതി ചിന്തയൊക്കെ എന്തോരം ഹാര്‍ഷ് ആരുന്നെന്ന് മോള്‍ക്കറിയാമോ? എന്നിട്ടും എന്‍റെ ചാച്ചന്‍ അന്ന് മോള്‍ടെ വല്ല്യപ്പച്ചനോട് അങ്ങനെ പറഞ്ഞപ്പം അദ്ദേഹം എന്താ ചെയ്തെ എന്നറിയോ? എന്‍റെ ചാച്ചനെ മുറുക്കെ കെട്ടിപ്പിടിച്ചു .... അത്രേയുള്ലോടാ നിന്‍റെ ആഗ്രഹം? വല്യപ്പച്ചന്‍ ചോദിച്ചു. അത്രയും ഉണ്ട് എന്‍റെ ആഗ്രഹം എന്ന് ചാച്ചന്‍ പറഞ്ഞു....”

വിന്‍സെന്റ് ഒന്ന് നിര്‍ത്തി അവളെ നോക്കി.
അവളുടെ മുഖത്ത് പക്ഷെ ആ കഥ കേള്‍ക്കാനുള്ള താല്‍പ്പര്യമില്ലായിരുന്നു.

“ചാച്ചാന് അമ്മയെ കാണിച്ചു കൊടുത്ത്, ചാച്ചനെ അമ്മയെക്കൊണ്ട് കല്യാണം കഴിപ്പിച്ച്, എന്നെയും ജയ് മോളെയും സ്കൂളില്‍ ചേര്‍ത്ത് അതും മോള്‍ടെയും മാത്യൂസ് അച്ചായന്‍റെയുമൊപ്പം...സ്വന്തം മക്കളെപ്പോലെയാ ഞങ്ങളെ വല്യപ്പച്ചന്‍ കണ്ടേ. വല്ല്യപ്പച്ചന്റെ കാലം കഴിഞ്ഞ്, മോള്‍ടെ അപ്പാ വന്നിട്ടും അതിന് ഒരു മാറ്റോം ഉണ്ടായില്ല....”

അവനൊന്നു നിര്‍ത്തി.

“ആ ഞാന്‍ മോള്‍ടെ ആഗ്രഹം മാനിച്ച്, മോള്‍ടെ ആഗ്രഹത്തിന് വഴങ്ങി, മോള്‍ടെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് ചെന്നാല്‍? ക്യാന്‍ യൂ ഇമാജിന്‍ ദ പാരമൌണ്ട് ഹെവിനെസ്സ് ഓഫ് ദ ഇന്‍ഗ്രാറ്റിറ്റ്യൂഡ് ഐ ഷോ? ഇന്‍ റിട്ടേണ്‍ ഫോര്‍ ആള്‍ ദ ബ്ലെസ്സിംഗ് ഐ ഹാഡ്

💬 Comments

View all comments