0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1520

ബീന്‍ ഫ്രീലി റിസീവിംഗ്?”

സാന്ദ്രയ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

“അത്കൊണ്ട് മോള്‍ വീട്ടിലേക്ക് പോ. മോളും ജയ് മോളും എനിക്ക് ഒരുപോലെയാണ്... അങ്ങനെയേ പാടുള്ളൂ... മോള്ക്കത് മനസ്സിലാകും...മോള്‍ക്ക് സംസ്ക്കാരവും വിദ്യാഭ്യാസവുമുണ്ട് അതൊക്കെ മനസ്സിലാക്കാന്‍...”

വിന്‍സെന്റിന്റെ സ്വരമല്‍പ്പം കാര്‍ക്കശ്യമായത് സാന്ദ്ര തിരിച്ചറിഞ്ഞിരുന്നു.
അവള്‍ എഴുന്നേറ്റു.
മള്‍ബറിച്ചില്ലകള്‍ കാറ്റിലുലഞ്ഞു.

“ചേട്ടായി ....”

സൈക്കിള്‍ പുറത്തേക്ക് നീക്കവേ സാന്ദ്ര ചോദിച്ചു.
വിന്‍സെന്റ് അവളെ നോക്കി.

“ഒരുകാര്യം ചോദിച്ചാല്‍ ചേട്ടായി എന്നോട് നേര് പറയുമോ?”

അവന്‍ അവളുടെ ചോദ്യത്തിന് കാത്തു.

“ചേട്ടായി എന്നെ എപ്പോഴെങ്കിലും ഇഷ്ട്ടപ്പെട്ടിരുന്നോ?”

അവളുടെ ആചോദ്യം തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ വിന്‍സെന്റിന് പെട്ടെന്ന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല.
താന്‍ ഒളിപ്പിച്ചിരുന്ന അവളോടുള്ള തീവ്രമായ ഇഷ്ടം എത്ര ശ്രമിച്ചിട്ടും അവന്‍റെ മുഖത്ത് പ്രതിഫലിക്കാതിരുന്നുമില്ല.

“എനിക്ക് ഇത് മതി...”

അവള്‍ പുഞ്ചിരിച്ചു.

“ഇത് മാത്രം മതി...കാരണം എന്‍റെ സ്വപ്നങ്ങളില്‍ ചേട്ടായി മാത്രമേ കടന്നുവന്നിട്ടുള്ളൂ ഇതുവരെ...എനിക്ക് ഇങ്ങനത്തെ ഫീലിങ്ങ്സ്‌ ഒക്കെ ഉണ്ടായ നാള്‍ മുതല്‍ക്കേ...എന്താ അതിന് കാരണം? കാരണം ചേട്ടായിയും എന്നെ ആഗ്രഹിക്കുന്നുണ്ട് ...അല്ലാതെ ഞാന്‍ ഇത്രേം എക്സ്പ്ലോസീവ് ആയി ചേട്ടനെ ഇഷ്ട്ടപ്പെടില്ലല്ലോ....”

അപ്പോഴും വിന്‍സെന്റ് ഒന്നും പറഞ്ഞില്ല.

“ഞാന്‍ കാത്തിരുന്നോളാം ചേട്ടായി...എനിക്കുറപ്പുണ്ട് ആ ദിവസം വരും...”

****************************************************************************

ഹെഡ് സൂപ്രണ്ട് അശോകന്‍ കൊണ്ടുവന്ന വാര്‍ത്തയ്ക്ക് മുമ്പില്‍ സ്തഭ്തരായി നില്‍ക്കുകയാണ് ആന്‍റണിയും സൂസനും മാത്യൂസും സാന്ദ്രയും.

“അശോകാ നീ ഒള്ളതാണോ ഈ പറയുന്നേ?”

ആന്‍റണി നെഞ്ചു തിരുമ്മി ചോദിച്ചു.

“അതെ സര്‍!”

നെറ്റിയില്‍ തലോടി അശോകന്‍ പറഞ്ഞു.

“ടെക്നോവിഷന്റെ എം ഡിയും വിന്‍സെന്‍റ്റും ഇന്ന് മീറ്റില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാ...അത് കണ്ടുകൊണ്ടാണ് ഞാന്‍ വിന്‍സെന്‍റ്റിന്റെ ഓഫീസിലേക്ക് കയറിയത്...എന്നെ കണ്ടയുടനെ വിന്‍സെന്റ്‌ മീറ്റ്‌ ലോഗ് ഔട്ട്‌ ചെയ്തു...”

“കഴിഞ്ഞ എപ്രിലില്‍ എല്ലാരുടെം മുമ്പി വെച്ചാ അവന്‍, ടെക്നോവിഷന്റെ എം ഡി, രമേശന്‍ നായര് എന്നെ വെല്ലുവിളിച്ചേ...മൂന്ന്‍ മാസത്തിനുള്ളില്‍ നമ്മടെ കമ്പനീന്ന് വിനൂനെ അവന്‍ പൊക്കൂന്ന്‍... ഇതിപ്പോ ജൂണ്‍ മാസം..മൂന്ന്‍ മാസം ആകാന്‍ പോകുന്നു..മൈരന്‍ വെള്ളത്തിന്റെ പൊറത്ത് പറഞ്ഞതാന്നാ നമ്പ്യാരെ ഞാന്‍ വിചാരിച്ചേ....പക്ഷെ ...”

“ഇതിപ്പം വിനു അയാളോട് മീറ്റില്‍ സംസാരിച്ചു എന്നല്ലേയുള്ളൂ?”

സൂസന്‍ അശോകനോട് ചോദിച്ചു.

“അത് രമേശന്‍

💬 Comments

View all comments