Chapter Title : നിറമുള്ള വെയിലുകൾ [Smitha]
നായരോട് കമ്പനി വിടുന്ന കാര്യം ആണ് സംസാരിച്ചത് എന്ന് നമ്പ്യാര്‍ക്ക് എങ്ങനെ മനസ്സിലായി?”
“മമ്മീ അതിനിപ്പം ആലോചിക്കാന്‍ ഒന്നും ഇല്ല...”
മാത്യൂസ് പറഞ്ഞു.
“ഇപ്പം രണ്ടാഴ്ച്ചയായില്ലേ വിനു നമ്മളോട് അകന്നു നിക്കുന്നെ? വീട്ടില്‍ വന്നിട്ട് എത്ര നാളായി? അല്ലേല്‍ എന്നും വരുന്നതല്ലാരുന്നോ? എന്തിനാ അധികം പറയുന്നേ നമ്മടെ സാന്ദ്രമോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് പോലും വന്നോ അവന്‍? എല്ലാ കൊല്ലോം കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് ഏറ്റവും മുമ്പില്‍ നിന്നു എല്ലാം പ്രിപ്പയര്‍ ചെയ്യുന്നത് അവനല്ലരുന്നോ? എന്നിട്ട്?”
മാത്യൂസ് സാന്ദ്രയെ നോക്കി.
“നമ്മടെ ഭാഗത്ത് നിന്നു എന്തേലും മോശം വാക്കോ വര്‍ത്താനമൊ ഉണ്ടായോ?”
സൂസന്‍ എല്ലാവരോടുമായി ചോദിച്ചു.
“അവന് ഫീലാകുന്ന വിധത്തില്‍?”
മാത്യൂസും ആന്‍റണിയും തോള്‍ കുലുക്കി കാണിച്ചു.
“എനിക്ക് നിങ്ങളെയാ സംശയം!”
സൂസന്‍ ആന്‍റണിയെ നോക്കി.
“വെള്ളം അകത്ത് ചെന്നു കഴിഞ്ഞാ നിങ്ങക്ക് ഭയങ്കര പാരമ്പര്യവാദം കൂടുതലാ...തോമാശ്ലീഹേടെ കൈയ്യീന്ന് വെള്ളം നേരിട്ട് തലേല്‍ വീണ ബ്രാഹ്മണ പാരമ്പര്യം ഒക്കെ അന്നേരം പൊറത്തേക്ക് വരും...അത്പോട്ടെന്നു വെക്കാം കൂട്ടത്തില്‍ വിനൂനോട് പെലയനാ, പുതുക്രിസ്ത്യാനിയാ എന്നൊക്കെ ..അങ്ങനെ വല്ലോം പറഞ്ഞു കാണും!”
ആന്‍റണിയുടെ മുഖം ചുവന്നു.
“നീയെന്നാ സൂസനെ ഈ പറയുന്നേ?”
അയാള്‍ ചോദിച്ചു.
“അതിന് വെള്ളമടിച്ചാല്‍ ഞാന്‍ ഉണ്ടോ വാ തുറക്കുന്നു...വാ തുറന്നാല്‍ ഉണ്ടോ അങ്ങനത്തെ കാര്യം ഒക്കെ പറയുന്നു...നീയൊന്നു പോയെ!”
“ഇനി അഥവാ അപ്പാ അങ്ങനെ പറഞ്ഞാ തന്നേം അതൊന്നും കാര്യവാക്കുന്നവന്‍ അല്ല വിനു,”
മാത്യൂസ് പറഞ്ഞു.
“എനിക്കവനെ അറീത്തില്ലേ? ഇതതൊന്നുമല്ലന്നേ! ആ രമേശന്‍ നായര് എന്തോ ഹ്യൂജ് എമൌണ്ട് ഓഫര്‍ ചെയ്തതാ...”
“ഒന്ന് പോടാ!”
സൂസന്‍ ശബ്ദമുയര്‍ത്തി.
“നല്ല ഫസ്റ്റ് കൂട്ടുകാരന്‍! നീ അങ്ങനെയാണോ അവനെപ്പറ്റി കരുതീത്? പണത്തിനൊന്നും അവന്‍ ഒരിടത്തേക്കും മറിയില്ല... എനിക്കറിയാം അവനെ...ഇനി അഥവാ അതാണേല്‍ ആ രമേശന്‍ നായര് പറഞ്ഞ അമൌണ്ടിനേക്കാള്‍ കൂടുതല്‍ കൊടുത്ത് അവനെ എങ്ങനേം കൂട്ടിക്കൊണ്ട് വാ...”
“പക്ഷെ...മമ്മീ...”
മാത്യൂസ് പറയാന്‍ ശ്രമിച്ചു.
“അവന്‍റെ മനസ്സില്‍ എന്നതാന്ന് ആര്‍ക്കറിയാം? നമ്മള്‍ ശ്രമിച്ചാലും അവന്‍ വരുവോ എന്ന് എങ്ങനെ അറിയാം? നന്ദി കേടൊക്കെ സംഭവിക്കാന്‍ ഒരാള്‍ക്ക് അധികം സമയമൊന്നും....”
“മതി...!”
സാന്ദ്ര ശബ്ദമുയര്‍ത്തി.
എല്ലാവരും അമ്പരന്ന്
💬 Comments
View all comments