Chapter Title : നിറമുള്ള വെയിലുകൾ [Smitha]
അവളെ നോക്കി.
“ഇച്ചായന്‍ എന്ത് അറിഞ്ഞിട്ടാ വിനു ചേട്ടായിയെപ്പറ്റി ഇങ്ങനെ പറയുന്നേ?”
“കൊച്ചെ അവന്‍ വേറെ കമ്പനീല്‍ പോകുന്ന കാര്യമല്ലേ നമ്പ്യാരങ്കിള്‍ പറഞ്ഞെ...അപ്പോള്‍...”
“ഞാന്‍ കാരണമാ ഇതൊക്കെ...”
എല്ലാവരും പരസ്പ്പരം നോക്കി.
“നീ കാരണമോ? എന്നുവെച്ചാല്‍?”
ആന്‍റണി ചോദിച്ചു.
മാത്യൂസ് അത് കേട്ട് മുഖം ചുളിച്ചു.
അയാള്‍ പെട്ടെന്ന് സാന്ദ്രയുടെ അടുത്തെത്തി.
“പറയെടീ...”
അയാള്‍ ക്രുദ്ധനായി ചോദിച്ചു.
“നീ എന്നാ കാണിച്ചിട്ടാ, എന്നാ ചെയ്തിട്ടാ അവനിങ്ങോട്ട് വരാത്തേം നമ്മളെ വിട്ടുപോകാനും ഒക്കെ ...”
സാന്ദ്ര ആ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം പതറി.
പക്ഷെ പെട്ടെന്ന് തന്നെ അവള്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു.
ആന്‍റണിയേയും സൂസനെയും നോക്കി.
പിന്നെ അശോകന്‍ നമ്പ്യാരെയും.
“എനിക്ക് ..എനിക്ക് വിനു ചേട്ടായിയെ ഇഷ്ടമാണ്....”
“എഹ്?”
ആന്‍റണി സൂസനെ നോക്കി.
അത് കേട്ട് അശോകന്‍ നമ്പ്യാരും ഒന്ന് പകച്ചു.
“കൊച്ചേ, നീ എന്നതാ ഈ പറയുന്നേ?”
മാത്യൂസ് അവളുടെ തോളില്‍ പിടിച്ചു.
“ഞാനത് ചേട്ടയിയോടു പറഞ്ഞു..പക്ഷെ ..പക്ഷെ ചേട്ടായി സമ്മതിച്ചില്ല ...ഞാനും ജയ്മോളും ചേട്ടായിയ്ക്ക് ഒരുപോലെയാണ് എന്ന് പറഞ്ഞു....എന്നെ പിന്തിരിപ്പിച്ച് ..എന്നോട് പിന്മാറാന്‍ ... എനിക്ക് ....”
സാന്ദ്രയുടെ മിഴികള്‍ നിറഞ്ഞൊഴുകി.
അവള്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് മുമ്പില്‍ തരിച്ച് തകര്‍ന്നിരിക്കുകയാണ് ആന്‍റണിയും മാത്യൂസും പിന്നെ അശോകനും.
അവളുടെ ദൈന്യമായ മുഖവും കണ്ണുനീര്‍പ്പ്രവാഹവും അവരുടെ മനസ്സ് തളര്‍ത്തി.
അടുത്ത് നിന്ന മാത്യൂസ് അവളെ ചേര്‍ത്ത് പിടിച്ചു.
“വാവേ, നീ ഇങ്ങനെ കരയാതെടാ...”
അയാളുടെ മിഴികളില്‍ നനവ് പടര്‍ന്നു.
“പക്ഷെ എനിക്കറിയാം...”
കണ്ണുനീരൊപ്പി അവള്‍ തുടര്‍ന്നു.
“എന്നെ ജീവനാണ്, എന്നെ ഞാനിഷ്ട്ടപ്പെടുന്നത് പോലെ ചേട്ടായീം എന്നെ ഇഷ്ട്ടപ്പെടുന്നുണ്ട്...എന്നില്‍ നിന്നും എത്ര മറച്ചാലും എനിക്ക് അത് ഫീല്‍ ചെയ്യും...എന്നോട് ചേട്ടായി അത് സമ്മതിക്കില്ലെങ്കിലും....”
സൂസനും ആന്‍റണിയും പരസ്പ്പരം നോക്കി.
“എന്‍റെ ഇഷ്ടം അഗീകരിച്ചാല്‍ അത് നമ്മുടെ ഫാമിലിക്ക് നാണക്കേടാണ് എന്ന്....”
സാന്ദ്ര തുടര്‍ന്നു.
“നമ്മള് കൂടിയ ആള്‍ക്കാരാ ..ചേട്ടായി ഒത്തിരി ബാക്ക് വേഡാ സോഷ്യലി എന്നൊക്കെ ..അത് അപ്പായേയും മമ്മിയേയും ഇച്ചായനെയും ഒക്കെ ഒത്തിരി ഹര്‍ട്ട് ചെയ്യും .. നമ്മടെ കസിന്‍സിനെ ഒക്കെ നമ്മള് എമ്പറാസ്ഡാക്കും അങ്ങനെ സംഭവിച്ചാല്‍
💬 Comments
View all comments