0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1525

എന്നൊക്കെ ചേട്ടായി പറഞ്ഞപ്പം ....”

ബാക്കി പറയാനാവാതെ സാന്ദ്ര വീണ്ടും വിതുമ്പി.
അവളുടെ സ്വരവും കണ്ണുനീര്‍ നിറഞ്ഞ മുഖവും സൂസനെയും ആന്‍റണിയേയും മാത്രമല്ല അശോകനേയും വല്ലാതാക്കി.

“കൊച്ചിനെപ്പോയി പിടിക്കെടീ...”

ആന്‍റണി സൂസനെ തള്ളിവിട്ടു.

“എന്തോരവാന്നു വെച്ചാ ഇത് കണ്ടോണ്ട് നിക്കുന്നെ! വലുതായെപ്പിന്നെ മോള്‍ടെ മുഖം വാടിക്കണ്ടിട്ടില്ല ഇത് വരെ! എന്നിട്ടിപ്പം!!”

സൂസന്‍ സാന്ദ്രയുടെ അടുത്തെത്തി അവളെ ആശ്ലേഷിച്ചു.

“ചേട്ടായിയ്ക്ക് നമ്മുടെ ഫാമിലിയോട് നന്ദികേട് കാണിക്കാന്‍ കഴിയില്ലന്നു പറഞ്ഞു...”

സൂസന്റെ ആശ്ലേഷത്തില്‍ അമര്‍ന്ന് അവള്‍ തുടര്‍ന്നു.

“ഒരു കൂടെപ്പിറപ്പിനെപ്പോലെ നമ്മളൊക്കെ ചേട്ടായിയെ കണ്ടിട്ട് ലാസ്റ്റ് ആ വിശ്വാസവും ട്രസ്റ്റും ഒക്കെ ബ്രേക്ക് ചെയ്യാന്‍ ...അതിന് ചേട്ടായിയ്ക്ക് കഴിയില്ല ....അതാ ..അതാ ചേട്ടായി ഇവിടെ വരാത്തെ ..ഇവിടെ ഞാനുണ്ടല്ലോ ...ഇവിടെ വന്നാല്‍ എന്നെ കാണില്ലേ? എന്നെ അവോയ്ഡ് ചെയ്യാനല്ലേ ചേട്ടായി ഇങ്ങോട്ട് വരാത്തെ ...അതുകൊണ്ടല്ലേ ചേട്ടായി വേറെ കമ്പനീല്‍ പോകുന്നെ?”

സൂസന്റെ തോളില്‍ മുഖമമര്‍ത്തി അവള്‍ വീണ്ടും കരഞ്ഞു.
പെട്ടെന്ന് മാത്യൂസിന്റെ ഫോണ്‍ ശബ്ദിച്ചു.
വാട്ട്സ് ആപ്പ് മെസേജ് ടോണാണ്.
മാത്യൂസ് മൊബൈല്‍ എടുത്തു.

“വിനു ആണല്ലോ അപ്പാ...”

മൊബൈല്‍ സ്ക്രീനില്‍ നോക്കി അവന്‍ പറഞ്ഞു.

“എന്നതാ മെസേജ്?”
സൂസന്‍ ചോദിച്ചു.

“വാച്ച് എന്‍ ഡി റ്റി വി ന്യൂസ്...”

മാത്യൂസ് പറഞ്ഞു.

“നമ്പ്യാരങ്കിളെ ന്യൂസ് വെച്ചേ.....എന്‍ ഡി ടി വി.”

അശോകന്‍ ടി വി ഓണ്‍ ചെയ്തു.

ന്യൂസില്‍ പ്രീതി ഘോര്‍പ്പഡേയുടെ കൂവള മിഴികള്‍.

“......Sandra Technologies of Kochi has signed a four-year contract with the TechnoVision, the software corporate giant to provide workplace and enterprise management solutions, with an option to extend the tie-up by two, two-year terms provided the total deal value that amounts $122 million.....”

പ്രീതി ഘോര്‍പ്പഡേ ആ ന്യൂസ് വായിച്ചത് പുഞ്ചിരിയോടെയാണ്.

“എന്‍റെ കര്‍ത്താവേ!”

ആന്‍റണി ചാടിയെഴുന്നേറ്റു.
മാത്യൂസും സൂസനും അശോകനും പരസ്പ്പരം അന്ധാളിച്ചു നോക്കി.

“എടാ ഇത് ഒള്ളതാണോ?”

ആന്‍റണി മാത്യൂസിനെയും അശോകനേയും മാറി മാറി

💬 Comments

View all comments