0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1528

പോകാന്‍ ആകുന്നല്ലോ....”

“ഈ ഞായറാഴ്ച ഓഫീസോ?”

സൂസന്‍ ചോദിച്ചു.

“ഓ! അവന് ഞായറെന്നോ തിങ്കളെന്നോ ഒന്നും ഇല്ല...”

ത്രേസ്സ്യാമ്മ ചിരിച്ചു.
അത് കേട്ട് സൂസനും ആന്‍റണിയും മാത്യൂസും അല്‍പ്പം വികാരം നിറഞ്ഞ കണ്ണുകളോടെ നോക്കി.

“മേരെ സപ്പ്നോം കി റാണി കബ് ആയേഗി തൂ....”

അപ്പോഴാന്നു ഉച്ചത്തില്‍ പാട്ടും പാടി വിന്‍സെന്റ് കുളിമുറിയില്‍ നിന്നും അങ്ങോട്ട്‌ വന്നത്.
ഹാളില്‍ അപ്രതീക്ഷിതമായി ആളുകളെ കണ്ടപ്പോള്‍ അവനാദ്യമൊന്നു വിരണ്ടു.
പിന്നെ കയ്യിലിരുന്ന ബാതിംഗ്ടവ്വല്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു മറച്ചു.

“ആശ്യോ!!”

അവന്‍ ലജ്ജ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

“ജസ്റ്റ് അഞ്ച് മിനിറ്റേ..ദാ ഇപ്പം വരാം!!”

അവന്‍റെ പരിഭ്രമവും ചമ്മലും കണ്ട് അവര്‍ ചിരിച്ചു.

“അയ്യോ എന്നാന്നേ നിക്കുന്നെ! ഇരിക്ക് സാറേ...”

ത്രേസ്സ്യാമ്മ പറഞ്ഞു.

“ത്രേസ്സ്യാമ്മ ചേട്ടത്തി സാറെന്നു വിളിച്ച് കഷ്ട്ടപ്പെടുവാ സൂസനെ!”

ആന്‍റണി പറഞ്ഞു.

“അതുകൊണ്ട് ഇരുന്നേക്കാം...അല്ലേല്‍ ചേട്ടത്തി എന്നെ ഇനീം സാറേ എന്ന് വിളിക്കും...”

ആന്‍റണിയും മാത്യൂസും ഇരുന്നു.
സൂസനും സാന്ദ്രയും ത്രേസ്സ്യാമ്മയോടൊപ്പം നിന്നു.
അവര്‍ക്ക് മുമ്പില്‍ പൌലോസും.
ജയ് മോള്‍ സാന്ദ്രയെ കൈ കാണിച്ച് വിളിച്ചു.
സാന്ദ്ര അവളുടെ അടുത്തേക്ക് ചെന്നു.

“എന്താടി ഒരു അപ്രതീക്ഷിത സന്ദര്‍ശനം? അതും ഫുള്‍ ഫാമിലി?”

അവളെ മാറ്റി നിര്‍ത്തി ജയ് മോള്‍ ചോദിച്ചു.

“ഒന്നുമില്ലെടീ...”

സാന്ദ്ര വീണ്ടും ലജ്ജയോടെ പറഞ്ഞു.

“വീട്ടിലേക്ക് വരാത്തെ മുങ്ങി നടക്കുവല്ലേ നിന്‍റെ പുന്നാര ചേട്ടായി? ആളെ കയ്യോടെ പൊക്കാന്‍ വന്നതാ!”

“അയ്യോ! ഞാനക്കാര്യം മറന്ന് പോയി!”

ത്രേസ്സ്യാമ്മ പെട്ടെന്ന് പറഞ്ഞു.
എന്നിട്ട് അവര്‍ അകത്തേക്ക് പോകാന്‍ തുടങ്ങി.

“ചേട്ടത്തി...”

ത്രെസ്സ്യാമ്മയെ വിലക്കിക്കൊണ്ട് ആന്‍റണി പറഞ്ഞു.

“ചായയോ കാപ്പിയോ എന്തേലും എടുക്കാന്‍ ആണേല്‍ ഇപ്പം വേണ്ട! അതൊക്കെ നമുക്ക് അല്‍പ്പം കഴിഞ്ഞ് മതി..ഇപ്പം നിങ്ങള് ഇവിടെ നിന്നെ...ചായ കുടിച്ചിട്ടേ പോകത്തുള്ളൂ...അത് ഉറപ്പ്...അല്ലേലും ഇഞ്ചിയും ഏലവും ശര്‍ക്കരയും ഒക്കെ ഇട്ട് ചേട്ടത്തി ഉണ്ടാക്കുന്ന ആ കാപ്പി ... അത് കുടിച്ചിട്ടേ ഇന്ന് ഇവിടുന്ന് പോകുന്നുള്ളൂ....”

അപ്പോഴേക്കും വിന്‍സെന്റ് അകത്ത് നിന്നും വസ്ത്രം മാറി വന്നു.

“ഇതെന്നാ വിനു?”

സൂസന്‍ അവനോട് ചോദിച്ചു.

“ഈ ഞായറാഴ്ച്ചയും നിനക്ക് വിശ്രമമില്ലേ?”

“ആന്‍റി

💬 Comments

View all comments