Chapter Title : നിറമുള്ള വെയിലുകൾ [Smitha]
ആ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മേന്‍റ്റിലെ ഡിജിറ്റല്‍ ഫയല്‍സ് ഒക്കെ ഒന്ന് ഓര്‍ഡര്‍ ആക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു ....അത്കൊണ്ട് ...”
“അതിന് മേഘേം സുരേഷും ഒക്കെയില്ലേ...റാങ്ക് ആന്‍ഡ് ഫയല്‍ ഒന്നും വിനൂന്റെ ഡിപ്പാര്‍ട്ട്മെന്റ് അല്ലല്ലോ ....”
“അല്ല, എന്നാലും കമ്പനി മാനേജര്‍ എന്ന നിലയ്ക്ക് ഒരു നോട്ടം അവിടെയും .... “
അവന്‍റെ മുഖത്ത് നേരിയ ഒരു ലജ്ജ വിടര്‍ന്നു.
അതിഥികളുടെ മുഖങ്ങളില്‍ തന്‍റെ നേര്‍ക്ക് നിസ്സീമമായ കൃതജ്ഞതയുടെ സ്വര്‍ണ്ണവെളിച്ചം വീഴുന്നത് അവന്‍ കണ്ടു.
“ആട്ടെ, വിനു...”
ആന്‍റണി ചോദിച്ചു.
“നീയെന്നാ ഇപ്പം വീട്ടിലേക്ക് ഒന്നും വരാത്തെ?”
ആ ചോദ്യം തികച്ചും അപ്രതീക്ഷിതമായതിനാല്‍ വിന്‍സെന്റ് ഒന്ന് വിരണ്ടു.
“അയ്യോ ചെറുക്കന്‍ ഇപ്പം അങ്ങോട്ടൊന്നും വരുന്നില്ലേ?”
പൌലോസ് ചോദിച്ചു.
“അതെന്നാ മോനെ?”
“അത് ചാച്ചാ ഇപ്പം ഓഫീസില്‍ കൊറച്ച് തെരക്കുള്ള ടൈമാ...അതുകൊണ്ടാ...”
അത് പറഞ്ഞ് വിന്‍സെന്റ് കാണുന്നത് തന്നെ തറച്ച് നോക്കി നില്‍ക്കുന്ന സാന്ദ്രയെ ആണ്.
അവളെ നോക്കി അവനൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
അവളാകട്ടെ ഗൌരവത്തില്‍ തന്നെ അവനെ നോക്കി.
“അതെ എന്തേലും ആകട്ടെ!”
ആന്‍റണി പറഞ്ഞു.
“പൌലോച്ചാ ചേട്ടത്തി നിങ്ങള് ഒന്നിരുന്നെ...”
ആന്‍റണി തനിക്കെതിരെയുള്ള ഇരിപ്പിടങ്ങളിലേക്ക് കൈ കാണിച്ചു.
പൌലോസും ത്രെസ്സ്യാമ്മയും പരസ്പ്പരം നോക്കി.
അല്‍പ്പം മടിച്ചാണെങ്കിലും അവര്‍ സൂസനും ആന്‍റണിയ്ക്കുമെതിരെ കസേരകളില്‍ ഇരുന്നു.
“ഞങ്ങള് ഒരു കല്യാണക്കാര്യം പറയാനാ വന്നെ,”
ആന്‍റണി പറഞ്ഞു.
പൌലോസും ത്രേസ്യാമ്മയും പരസ്പ്പരം നോക്കി.
അവരുടെ മുഖങ്ങളില്‍ സന്തോഷം വിടര്‍ന്നു.
ജയ് മോളും വിന്സെന്റും പരസ്പ്പരം നോക്കി.
“മാത്തൂച്ചന്‍ അങ്ങനെ കെട്ടാന്‍ തീരുമാനിച്ചു അല്ലെ?”
മാത്യൂസിന്‍റെ മുഖത്തേക്ക് നോക്കി പൌലോസ് ചോദിച്ചു.
“നല്ല കാര്യവാ..കാണുമ്പം ഞാനും അതൊന്നു പറയാന്‍ വേണ്ടി ഇരുന്നതാ...”
“മത്തനല്ല പൌലോച്ചാ...”
ആന്‍റണി ചിരിച്ചു.
“അയ്യോ മാത്തൂച്ചനല്ലേ പിന്നെ ആര്‍ക്കാ?”
അയാള്‍ സാന്ദ്രയുടെ മുഖത്തേക്ക് നോക്കി.
“കൊച്ചിനെ കെട്ടിക്കാന്‍ ആണോ? അയ്യോ അതിനിനീം ടൈം ഇല്ലേ? പടുത്തോം ഒക്കെ കഴിഞ്ഞിട്ട് പോരെ? എടിപിടീന്നു ഇപ്പം എന്നെത്തിനാ?”
അപ്പോഴൊക്കെ സാന്ദ്രയുടെ കണ്ണുകള്‍ വിന്സെന്റിന്‍റെ മുഖത്തായിരുന്നു.
അവന്‍ പുഞ്ചിരികാനുള്ള ശ്രമത്തിലാണ് ഇപ്പോഴും.
“അത് മതിയാരുന്നു പൌലോച്ചാ..പക്ഷെ ഇപ്പം കൊള്ളാവുന്ന ഒരു ആലോചന വന്നിട്ടുണ്ട്.
💬 Comments
View all comments