Chapter Title : നിറമുള്ള വെയിലുകൾ [Smitha]
താഴെ നിന്നും ഉയര്‍ത്തി, ബനിയന്‍ നീക്കി വയറിന്‍റെ ഇടത് വശം കാണിച്ചുകൊണ്ട് ചോദിച്ചു.
അവിടെ ആഴത്തില്‍ കരിഞ്ഞുണങ്ങിയ ഒരു മുറിവിന്‍റെ പാട് എല്ലാവരും കണ്ടു.
പൌലോസ് അല്‍പ്പം ലജ്ജയോടെ എല്ലാവരെയും നോക്കി.
“നീ പറയില്ല...”;
ആന്‍റണി തുടര്‍ന്നു.
“അല്ലേലും മറ്റുള്ളോരേ സഹായിച്ച കാര്യം കൊട്ടിഘോഷിക്കുന്ന ഇടപാട് നിന്‍റെ വര്‍ഗ്ഗത്തിന് ഇല്ലല്ലോ...അതുകൊണ്ട് ഞാന്‍ തന്നെ പറയാം...”
ആന്‍റണി വിന്‍സെന്‍റ്റിനേ നോക്കി.
“കെഴക്കന്‍ മലേല്‍ പോയതാ അന്ന്... അപ്പന്‍ പന്നീനെ വെടിവെച്ച് പിടിക്കാന്‍ കെഴക്കന്‍ മലേല്‍ പോയപ്പം ഞാനും കൂടി. അപ്പന്‍ വേണ്ട വേണ്ട എന്ന് ആവുന്നത് പറഞ്ഞതാ...പക്ഷെ കാട്ടുപന്നീം കാടും വെടീം..മൊത്തം ഒരു അഡ്വെന്‍ച്ചര്‍ മൂഡല്ലേ! ഞാന്‍ പിന്മാറീല്ല... പൌലോച്ചന്റെ പൊറകെ അപ്പന്‍റെ കൂടെ ഞാനും കാട് കേറി... കാടിന്‍റെ നടുക്ക എത്തുന്നേന് മുമ്പ് ഒരുഗ്രന്‍ തേറ്റപ്പന്നീ....അപ്പന്‍ അതിന്‍റെ നേര്‍ക്ക് ഒന്ന്‍ പൊട്ടിച്ചു ..വെടി കൊണ്ടെങ്കിലും പന്നി ഓടി..അപ്പന്‍ പൊറകെ വെച്ചു പിടിച്ചു...പൌലോച്ചന്റെ കയ്യില്‍ അന്ന് അപ്പന്‍ കൊടുത്ത വേറെ ഒരു കൊഴല്‍ ഉണ്ട് ...ഡബിള്‍ അല്ല, സിംഗിള്‍... അപ്പന്‍ പന്നീടെ പൊറകെ ഓടി ഒരു സെക്കന്‍ഡ് കഴിഞ്ഞുകാണും. എന്തോ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പം മലേടെ വലിപ്പത്തില്‍ വേറെ ഒരുഗ്രന്‍ പന്നി. തേറ്റകൊണ്ട് ഒറ്റക്കുത്തിനു എന്നെ നെലത്തിട്ടു. രണ്ടാമതും എന്നെ കുത്തി തേറ്റയില്‍ കോര്‍ത്തെടുക്കാന്‍ പന്നി തൊടങ്ങിയപ്പഴാ വിനു നിന്‍റെ ചാച്ചന്‍ കൊഴല്‍ പൊട്ടിച്ചത്. പന്നീടെ പള്ളയ്ക്ക് തന്നെ. അപ്പത്തന്നെ പന്നി മലച്ചു വീണു....”
ആന്‍റണി ഒന്ന് നിശ്വസിച്ചു.
എല്ലാവരും പൌലോസിനെ ആരാധന നിറഞ്ഞ കണ്ണുളോടെ നോക്കി.
ആന്‍റണി എല്ലാവരേയും ഒന്ന് നോക്കി.
അവസാനം ആ നോട്ടം വിന്‍സെന്‍റ്റില്‍ എത്തി.
“കെഴക്കന്‍ മലേല്‍ പന്നീടെ കുത്തേറ്റ് ചത്ത് മലച്ച് കെടക്കേണ്ടതാ ഞാന്‍...”
അവനില്‍ നിന്നും നോട്ടം മാറ്റാതെ ആന്‍റണി തുടര്‍ന്നു.
“നിന്‍റെ ചാച്ചന്‍ എന്നേം ചൊമന്നോണ്ട് മലയിറങ്ങി ഓടി ആശുപത്രീല്‍ എത്തിച്ചില്ലാരുന്നേല്‍....”
ആന്‍റണി പൌലോസിനെ നോക്കി.
“നന്മ ചെയ്യുക എന്നുള്ളത് എങ്ങനെയാടാ നിങ്ങക്കൊക്കെ ഇങ്ങനെ ബ്ലഡില്‍ കിട്ടുന്നെ?”
തിരികെ വിന്‍സെന്‍റ്റിനെ നോക്കി ആന്‍റണി തുടര്‍ന്നു.
“ആ അപ്പന്‍റെ മോനായ നീ പെഴ്സണല്‍ ഒരു ലാഭോം കിട്ടത്തില്ല എന്നറിഞ്ഞിട്ടും
💬 Comments
View all comments