Chapter Title : നിറമുള്ള വെയിലുകൾ [Smitha]
കല്യാണം കഴിപ്പിച്ച്, എന്നെയും ജയ് മോളെയും സ്കൂളില്‍ ചേര്‍ത്ത് അതും മോള്‍ടെയും മാത്യൂസ് അച്ചായന്‍റെയുമൊപ്പം...സ്വന്തം മക്കളെപ്പോലെയാ ഞങ്ങളെ വല്യപ്പച്ചന്‍ കണ്ടേ. വല്ല്യപ്പച്ചന്റെ കാലം കഴിഞ്ഞ്, മോള്‍ടെ അപ്പാ വന്നിട്ടും അതിന് ഒരു മാറ്റോം ഉണ്ടായില്ല....”
അവനൊന്നു നിര്‍ത്തി.
“ആ ഞാന്‍ മോള്‍ടെ ആഗ്രഹം മാനിച്ച്, മോള്‍ടെ ആഗ്രഹത്തിന് വഴങ്ങി, മോള്‍ടെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് ചെന്നാല്‍? ക്യാന്‍ യൂ ഇമാജിന്‍ ദ പാരമൌണ്ട് ഹെവിനെസ്സ് ഓഫ് ദ ഇന്‍ഗ്രാറ്റിറ്റ്യൂഡ് ഐ ഷോ? ഇന്‍ റിട്ടേണ്‍ ഫോര്‍ ആള്‍ ദ ബ്ലെസ്സിംഗ് ഐ ഹാഡ് ബീന്‍ ഫ്രീലി റിസീവിംഗ്?”
സാന്ദ്രയ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
“അത്കൊണ്ട് മോള്‍ വീട്ടിലേക്ക് പോ. മോളും ജയ് മോളും എനിക്ക് ഒരുപോലെയാണ്... അങ്ങനെയേ പാടുള്ളൂ... മോള്ക്കത് മനസ്സിലാകും...മോള്‍ക്ക് സംസ്ക്കാരവും വിദ്യാഭ്യാസവുമുണ്ട് അതൊക്കെ മനസ്സിലാക്കാന്‍...”
വിന്‍സെന്റിന്റെ സ്വരമല്‍പ്പം കാര്‍ക്കശ്യമായത് സാന്ദ്ര തിരിച്ചറിഞ്ഞിരുന്നു.
അവള്‍ എഴുന്നേറ്റു.
മള്‍ബറിച്ചില്ലകള്‍ കാറ്റിലുലഞ്ഞു.
“ചേട്ടായി ....”
സൈക്കിള്‍ പുറത്തേക്ക് നീക്കവേ സാന്ദ്ര ചോദിച്ചു.
വിന്‍സെന്റ് അവളെ നോക്കി.
“ഒരുകാര്യം ചോദിച്ചാല്‍ ചേട്ടായി എന്നോട് നേര് പറയുമോ?”
അവന്‍ അവളുടെ ചോദ്യത്തിന് കാത്തു.
“ചേട്ടായി എന്നെ എപ്പോഴെങ്കിലും ഇഷ്ട്ടപ്പെട്ടിരുന്നോ?”
അവളുടെ ആചോദ്യം തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ വിന്‍സെന്റിന് പെട്ടെന്ന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല.
താന്‍ ഒളിപ്പിച്ചിരുന്ന അവളോടുള്ള തീവ്രമായ ഇഷ്ടം എത്ര ശ്രമിച്ചിട്ടും അവന്‍റെ മുഖത്ത് പ്രതിഫലിക്കാതിരുന്നുമില്ല.
“എനിക്ക് ഇത് മതി...”
അവള്‍ പുഞ്ചിരിച്ചു.
“ഇത് മാത്രം മതി...കാരണം എന്‍റെ സ്വപ്നങ്ങളില്‍ ചേട്ടായി മാത്രമേ കടന്നുവന്നിട്ടുള്ളൂ ഇതുവരെ...എനിക്ക് ഇങ്ങനത്തെ ഫീലിങ്ങ്സ് ഒക്കെ ഉണ്ടായ നാള്‍ മുതല്‍ക്കേ...എന്താ അതിന് കാരണം? കാരണം ചേട്ടായിയും
💬 Comments
View all comments