Chapter Title : നിറമുള്ള വെയിലുകൾ [Smitha]
ചലനങ്ങളോടെ അവള്‍ ഡൈനിങ്ങ് ടേബിളിനേ സമീപിച്ചു.
“അന്നേരം നിങ്ങള് അവന്‍റെ വാക്ക് കേട്ടില്ല. പുതുക്രിസ്ത്യാനിക്ക് ബുദ്ധിയുണ്ടോ എന്നൊക്കെ ആ കൊച്ചന്‍ ഇവിടുന്ന് പോയപ്പം പറഞ്ഞെന്നാ പരിഹാസവാരുന്നു! ഇപ്പം എങ്ങനെ ഇരിക്കുന്നു...?”
സൂസന്‍ കസേര വലിച്ച് അതിലിരുന്നു.
“ഇനിയിപ്പം അത് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?”
ആന്‍റണി ആരെയും നോക്കാതെ പറഞ്ഞു.
“അടുത്ത വഴി നോക്കണം! നീ അവനെ വിളിക്ക്?”
ആന്‍റണി മകനെ നോക്കി.
“അവനെയാ ട്രൈ ചെയ്യുന്നേ അപ്പാ,”
നിരാശയോടെ ഫോണിലേക്ക് നോക്കി മാത്യൂസ് പറഞ്ഞു.
“അവന്‍ സ്വിച്ചോഫ!”
“സ്വിച്ചോഫോ? അതെന്നാ?”
സൂസന്‍ ചോദിച്ചു.
“അതിപ്പം എന്നോട് ചോദിച്ചാ ഞാനെങ്ങനെ അറിയാനാ? അവന്‍റെ ഫോണല്ലേ സ്വിച്ചോഫ്?”
സൂസന്‍ എന്തോ ഓര്‍ത്തു.
“എടാ ഇന്നവന്റെ അപ്പാപ്പന്‍റെ ആണ്ടാ! പള്ളീല്‍ ആരിക്കും!”
സൂസന്‍ പെട്ടെന്ന് പറഞ്ഞു.
“പള്ളീല്‍ എപ്പം തീരും?”
മാത്യൂസ് വാച്ച് നോക്കി.
“ഇപ്പം എട്ടര! എട്ടര ആയാ തീര്‍ന്നു കാണില്ലേ?”
ആന്‍റണി ചോദിച്ചു.
“എട്ടിന് കുര്‍ബാന തീരും. ഒപ്പീസോക്കെ എട്ടരയാകുമ്പം തീര്‍ന്നു കാണും...”
“എന്നാ ഒന്നുകൂടി ട്രൈ ചെയ്യ്,”
സൂസന്‍ മകനോട് പറഞ്ഞു.
മാത്യൂസ് ഡയല്‍ ചെയ്തു.
“ച്ചേ!!”
അവന്‍ നിരാശയോടെ കൈ കുടഞ്ഞു.
“എന്നാടാ?”
മാത്യൂസ് ചോദിച്ചു.
“അവന്‍റെ ഫോണ്‍ എന്‍ഗേജ്ഡാ അപ്പാ!”
“ഇന്ന് അപ്പാപ്പന്‍റെ ആണ്ടല്ലേ, കൊറേപ്പേര് വിളിക്കുന്നുണ്ടാവും!”
എല്ലാവരുടെയും മുഖങ്ങളില്‍ നിരാശ പ്രകടമായി.
“ഇതെന്നാന്നെ ആരും കഴിക്കാന്‍ തൊടങ്ങാത്തെന്നേ ?”
അങ്ങനെ ചോദിച്ചുകൊണ്ടാണ് സാന്ദ്ര അങ്ങോട്ട് വന്നത്.
നീല ടാങ്ക് ടോപ്പ്.
വെളുത്ത മിനി സ്ക്കര്‍ട്ട്.
ഇടതൂര്‍ന്ന, എന്നാല്‍ മൃദുവായ മുടിയിഴകള്‍ മനോഹരമായി അവളുടെ തോളിനിരുവശത്തും ഓളം വെട്ടി.
അവളുടെ രൂപഭംഗിയിലേക്ക് നോക്കി ശീതള്‍ തംസ് അപ്പ് മുദ്ര കാണിച്ചു.
“എന്നാ, ഞാന്‍ വരാത്തത് കൊണ്ടാണോ? എന്നാ മത്തച്ചായന്‍റെ മൊഖം ഇഞ്ചി കടിച്ച കൊരങ്ങന്‍റെ പോലെ ഇരിക്കുന്നെ?”
അവള്‍ മാത്യൂസിന്‍റെ സമീപത്ത് കസേര വലിച്ചിട്ടിരുന്നു.
പെട്ടെന്ന് മാത്യൂസിന്‍റെ ഫോണ്‍ ശബ്ദിച്ചു.
“കര്‍ത്താവേ!”
ഇഷ്ട്ടക്കേടോടെ അവന്‍ പറഞ്ഞു.
“അഗര്‍വാളാ!”
“ഇനി എന്നാ ഒണ്ടാക്കാന അവന്‍ പിന്നേം വിളിക്കുന്നെ?”
ആന്‍റണി സ്വയം പറഞ്ഞു.
“പത്തില്‍ കൂടുന്ന ഒരെടപാടും സമ്മതിച്ചേക്കരുത്!”
അവന്‍ പെട്ടെന്ന് ഫോണ്‍ കാതോടു ചേര്‍ത്തു.
“സ്പീക്കറില്‍ ഇടെടാ!”
💬 Comments
View all comments