Chapter Title : നിറമുള്ള വെയിലുകൾ [Smitha]
സൂസന്‍ മകനോട് പറഞ്ഞു.
മാത്യൂസ് പെട്ടെന്ന് ഫോണ്‍ കാതില്‍ നിന്നുമെടുത്ത് സ്പീക്കര്‍ മോഡില്‍ വെച്ചു.
“ആഹ് മാത്യൂസ് സാര്‍!”
ഹിന്ദിച്ചുവയുള്ള ഉച്ചാരണം ഫോണിലൂടെ കേട്ടു.
“ബോലോ അഗര്‍വാള്‍!”
മാത്യൂസ് ഗൌരവത്തില്‍ പറഞ്ഞു.
“തുമാരാ വോ വിന്‍സെന്‍റ്റ് ഹേ ന? തുമാരാ മാനേജര്‍? ഉസ്നെ മുജേ ബുലായാ! ഹമനേ തോടാ ഡീറ്റയില്‍സ് ബാത്ത് കിയെ...ഔര്‍ യേ നതീജെ മേ പഹൂഞ്ച് ഗയെ കി മേ ആട്ട് പ്രതിശത് തക് കൊമ്പ്രോമൈസ് കര്‍നേ കി തയ്യാര്‍ ഹൂ...”
മാത്യൂസ് വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കി.
“ടീക് ഹേ!”
“എന്നാടാ അവന്‍ പറഞ്ഞെ?”
ആന്‍റ്ണി അക്ഷമയോടെ ചോദിച്ചു.
“എനിക്കീ ഹിന്ദീന്നു വെച്ചാ കലിയാ...”
“അപ്പാ അത്...”
മാത്യൂസ് വിശദീകരിച്ചു.
“അഗര്‍വാള്‍ എട്ട് പേര്‍സെന്‍റ്റിന് സമ്മതിച്ചു...”
“എന്‍റെ ഈശോയെ! നേരോ?”
സൂസന്‍ അത്യാഹ്ലാദത്തോടെ ചോദിച്ചു.
“നേരാണോടാ?”
ആന്‍റണിയും തന്‍റെ സന്തോഷമം മറച്ചുവെച്ചില്ല.
“അതെന്നാ പറ്റി മാര്‍വാഡിയ്ക്ക് ഇപ്പം ഇങ്ങനെയൊരു മാനസാന്തരം?”
“വിനു ചേട്ടായി വിളിച്ചിരുന്നെന്ന്!”
ഹോട്ട് ബോക്സ് തുറന്നുകൊണ്ട് എല്ലാവരുടേയും പാത്രങ്ങളില്‍ ദോശയെടുത്ത് വെച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു.
“വിനു ചേട്ടായീം അഗര്‍വാളും കൊറച്ച് മുമ്പ് അഗര്‍വാളുമായി ചര്‍ച്ച നടത്തി ...അതിന്‍റെ ഫലമായി എട്ട് ശതമാനമെന്ന റിട്ടേണ്‍ പോയിന്‍റില്‍ അഗര്‍വാള്‍ സമ്മതിച്ചു...”
“അത് കൊച്ചെങ്ങനെ അറിഞ്ഞു?”
ആന്‍റണി മകളോട് ചോദിച്ചു.
“എന്‍റെ അപ്പാ അഗര്‍വാള്‍ അതാ മാത്യുച്ചായനോട് ഫോണില്‍കൂടി ഇപ്പം പറഞ്ഞെ!”
“അന്നോടാ മത്താ?”
ആന്‍റണി മകനോട് ചോദിച്ചു.
മാത്യൂസ് സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
അവന്‍ പിന്നെ ഡയല്‍ ചെയ്തു.
“എടാ വിന്‍സെന്‍റ്റ്റെ!”
മാത്യൂസ് ആഹ്ലാദത്തോടെ വിളിച്ചു.
“നിന്നോട് എപ്പഴും പറയണോ?”
സൂസന്‍ ശബ്ദമുയര്‍ത്തി.
“സ്പീക്കറില്‍ ഇടെടാ!”
മാത്യൂസ് ഫോണ്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.
“ആ പറ അച്ചായാ!”
ഫോണില്‍ നിന്നു ഒരു ചെറുപ്പക്കാരന്റെ വശ്യമായ സ്വരം അവര്‍ കേട്ടു.
സാന്ദ്ര തിളങ്ങുന്ന കണ്ണുകളോടെ സ്വയം പുഞ്ചിരിച്ചു.
“നീയെന്നാടാ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ?”
മാത്യൂസ് ഫോണിലൂടെ ചോദിച്ചു.
“എടാ വിനു , നീ എന്നാ മാജിക്ക് കാണിച്ചിട്ടാടാ ആ കാട്ടുകള്ളന്‍ അഗര്‍വാളിനെ മെരുക്കീത്! എടാ നീ എവിടെയാ? നീ ഇങ്ങോട്ട് ഒന്ന്
💬 Comments
View all comments