Chapter Title : നിറമുള്ള വെയിലുകൾ [Smitha]
വന്നെ!”
ആവേശം കാരണം മാത്യൂസ് ഒന്നിന് പിറകെ ഒന്നായി ഓരോന്ന് ചോദിച്ചു.
“ഒന്നുമില്ല അച്ചായാ...”
എളിമയോടെ യുവത്വം തുളുമ്പുന്ന ശബ്ദം ഫോണിലൂടെ ഒഴുകി.
“അയാളോട് കാര്യം പറഞ്ഞു..പിന്നെ എഗ്രിമെന്റില്‍ ഞാന്‍ പ്രത്യേകം പറഞ്ഞ് എഴുതിച്ച ആ എഫ് ക്ലോസില്ലേ? അത് അങ്ങ് എടുത്തിട്ടു....അത് മതിയാരുന്നു മാര്‍വാഡിയ്ക്ക്...ഒന്നും മിണ്ടിയില്ല...നമ്മുടെ വഴിയ്ക്ക് വന്നു...”
“എഫ് ക്ലോസ്...”
മാത്യൂസ് എന്തോ ആലോചിച്ചു.
“ഒഹ്! മനസ്സിലായി മനസ്സിലായി ... അത് വെച്ച് നീയവനെ പൂട്ടിയല്ലേ ബുദ്ധിമാനെ! അത് പോട്ടെ, നീ എവിടാ? പെട്ടെന്ന് ഇങ്ങോട്ടോന്നുവാടാ.... വാടാ മോനെ!”
മാത്യൂസിന്റെ ആഹ്ലാദത്തിനു അതിരികളില്ലായിരുന്നു.
“ഞാന്‍ വരാം അച്ചായാ!”
വിന്‍സെന്‍റ്റിന്‍റെ ശബ്ദം അവര്‍ കേട്ടു.
“ഇന്ന് അപ്പാപ്പന്റെ ആണ്ടാ. ഞാന്‍ പള്ളീന്ന് റിട്ടേണടിക്കുന്നതേയുള്ളൂ...ഞാന്‍ വന്നേക്കാം!”
“എന്‍റെ അപ്പാ...”
ഫോണ്‍ വെച്ച് കഴിഞ്ഞ് മാത്യൂസ് എല്ലാവരെയും അതിരില്ലാത്ത ആഹ്ലാദത്തോടെ നോക്കി.
“എത്ര ഈസിയായിട്ടാ വിനു ഈ ഇഷ്യൂ സോള്‍വ് ചെയ്തെ! അവന് കാര്യമായിട്ടെന്തെങ്കിലും കൊടുക്കണം...ഒരു പിശുക്കും കാണിക്കരുത് കേട്ടോ!”
“അല്ലേലും വിനുന്‍റെ കാര്യത്തിന് നമ്മളെപ്പഴാടാ പിശുക്ക് കാണിച്ചിട്ടൊള്ളേ? അവന്‍ പുതുക്രിസ്ത്യാനി ആണെന്നും വെച്ച് നമ്മള്‍ എപ്പഴേലും അവനെ തിരിച്ചു വ്യത്യാസം കാണിച്ചിട്ടുണ്ടോ? സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയല്ലേ അവനെ കണ്ടെക്കുന്നെ?”
ആന്‍റ്ണി ചോദിച്ചു.
“അപ്പാ!”
ആന്‍റണിയുടെ വാക്കുകളെ അനിഷ്ട്ടത്തോടെ നേരിട്ടുകൊണ്ട് സാന്ദ്ര പറഞ്ഞു.
“സ്വന്തം കുടുംബം ആണെന്നും പുതിക്രിസ്ത്യാനീന്നും രണ്ടും കൊടെ ഒരുമിച്ച് പറയണ്ട!”
“അതിനിപ്പം എന്നാ?”
ആന്‍റണി മകളെ നോക്കി.
“ഞാന്‍ അതൊരു ആക്ഷേപം ആയിട്ട് പറഞ്ഞത് ഒന്നുമല്ലല്ലോ...ഞാനവനെ സ്വന്തം മോനെപ്പോലെയാ കാണുന്നെ!”
ആന്‍റണിയുടെ വാക്കുകള്‍ കേട്ട് അവള്‍ പുഞ്ചിരിയോടെ അയാളെ നോക്കി.
അവളുടെ ഭംഗിയുള്ള നുണക്കുഴികള്‍ വിടരുന്നത് സൂസന്‍ കണ്ടു.
അമ്മ തന്നെ ശ്രദ്ധിക്കുന്നത് സാന്ദ്ര അറിഞ്ഞു.
സൂസന്‍ അവളെ ചോദ്യരൂപത്തില്‍, ശാസനയോടെ നോക്കി.
അവള്‍ മുഖം മാറ്റി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിച്ചു.
**************************************************************
ഡിപ്പാര്‍ട്ട്മേന്‍റ്റിലേക്ക് ഒരു മെയില്‍ അയച്ചുകൊണ്ടിരിക്കുമ്പോഴാണ് സൂസന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നത് സാന്ദ്ര കാണുന്നത്.
അവള്‍ മുഖം തിരിച്ചു നോക്കി.
“എന്താ മമ്മി?”
മോണിട്ടറിലേക്ക് ശ്രദ്ധ മാറ്റി സാന്ദ്ര ചോദിച്ചു.
“ബിസിയാണോ മോളെ?”
സൂസന്‍ ചോദിച്ചു.
സാന്ദ്ര പെട്ടെന്ന് മുഖം തിരിച്ച് അമ്മയെ നോക്കി.
💬 Comments
View all comments