Chapter Title : നിറമുള്ള വെയിലുകൾ [Smitha]
“ഇന്നെന്താ എന്‍റെ മമ്മി സുന്ദരിയ്ക്ക് ഒരു ഇന്‍ട്രോയൊക്കെ? അല്ലെങ്കില്‍ ഇടിച്ചു കേറിപ്പറയുന്നതാണല്ലോ...”
അവള്‍ അമ്മയുടെ കൈയ്യില്‍ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.
സൂസന്‍ അകത്തേക്ക് കയറി മകളുടെ അടുത്ത് സോഫയില്‍ ഇരുന്നു.
അവളുടെ മുടിയിലൂടെ കയ്യോടിച്ചു.
“ഒരു ബിസീം ഇല്ല...”
സൂസന്റെ തഴുകലിന്റെ സുഖത്തില്‍ സാന്ദ്ര പറഞ്ഞു.
“എന്താ മമ്മി? എന്തോ കാര്യമായി ഉണ്ടല്ലോ..മമ്മീടെ മൊഖം കണ്ടാല്‍ അറിയാം...”
സൂസന്‍ മകളെ സൂക്ഷിച്ചു നോക്കി.
“കഴിഞ്ഞ ഒരു മാസമായി ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു...”
അവളുടെ കൈവിരലുകള്‍ തഴുകിക്കൊണ്ട് സൂസന്‍ പറഞ്ഞു.
“മോളെപ്പഴും വല്ലാത്ത ഒരു വിചാരത്തിലാ... എപ്പഴും എന്തോ സ്വപ്നം ഒക്കെ കണ്ട്...ഈ ഏജില്‍ അങ്ങനെ ഒക്കെ ഉണ്ടാവും..ഉണ്ടാവുകേം വേണം ...അതിനൊന്നും മമ്മി എതിരല്ല .... പക്ഷേ ....”
സൂസന്‍ മകളെ നോക്കി.
സാന്ദ്രയുടെ മുഖത്തെ ഭാവം മാറി.
അവളില്‍ ലജ്ജയും കണ്ണുകളില്‍ വാക്കുകള്‍ക്ക് പിടികൊടുക്കാന്‍ വിസമ്മതിക്കുന്ന സ്വപ്നഭാഷയും വിടര്‍ന്നു.
“മോള്‍ടെ വിചാരത്തില്‍ . സ്വപ്നങ്ങളില്‍ ...അതിന്‍റെ കേന്ദ്രസ്ഥാനത്ത് ആരാ മോളെ?”
അവര്‍ മകളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കി.
അമ്മയുടെ നോട്ടത്തിലെക്ക് അവള്‍ ലജ്ജയുടെ വസന്തമെറിഞ്ഞു.
“ആരാ അത്?”
സൂസന്‍ വീണ്ടും ചോദിച്ചു.
“വിന്‍സെന്‍റ്റ്....വിന്‍സെന്‍റ്റ് ചേട്ടായി....”
“ഈശോയെ...!”
താന്‍ ഭയപ്പെട്ടത് കേട്ടതിന്‍റെ പരിഭ്രമത്തില്‍ സൂസന്‍ കണ്ണുകള്‍ മിഴിച്ച് മകളെ നോക്കി.
“നീയിതെന്ത് ഭാവിച്ചാ മോളെ?”
അവര്‍ പെട്ടെന്ന് ചോദിച്ചു.
“വിനൂന് അറിയാമോ ഇത്?”
“ഇല്ല മമ്മി...എന്നെ ഇപ്പഴും ചേട്ടായി കാണുന്നെ ജയ്മോള്‍ടെ സ്ഥാനത്താ...”
വിന്‍സെന്‍റ്റിന്‍റെ ഇളയ സഹോദരിയാണ് ജയ് മോള്‍.
“പിന്നെ...? പിന്നെ എന്തിനാ നീ അവനെ ധ്യാനിച്ച് നടക്കുന്നെ? അപ്പനും ഇച്ചായനും ഒക്കെ അറിഞ്ഞാ എന്താ ഉണ്ടാകുവേന്ന് അറിയില്ലേ നിനക്ക്?”
“അറിയില്ല..”
സാന്ദ്ര പുഞ്ചിരിയോടെയാണ് പറയുന്നത്.
“നമ്മുടെ കുടുംബക്കാര്...ബന്ധുക്കാര് അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലേ മോള്‍ക്ക്?”
“അറിയില്ല ....”
സാന്ദ്ര പുഞ്ചിരിച്ചുകൊണ്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി.
“പിന്നെ?”
സൂസന്‍ ശബ്ദമല്‍പ്പം ഉയര്‍ത്തി.
“പിന്നെ എന്തറിയാം?”
“വിന്‍സെന്‍റ്റ് ചേട്ടായിയെ എനിക്ക് ഇഷ്ടമാണ് എന്നറിയാം. എന്‍റെ ജീവനേക്കാള്‍ ഇഷ്ടമാണ് എന്നറിയാം...എനിക്ക് ചേട്ടായി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നും അറിയാം....”
സൂസന്‍ അദ്ഭുതത്തോടെ മകളെ നോക്കി.
“പിന്നെ ഒന്നുകൂടി അറിയാം മമ്മീ
💬 Comments
View all comments