നിരഞ്ജനം

📝 Ongoing

👁 151464 views ❤ 1057 likes 💬 47 comments

നിരഞ്ജനം 1
Niranjanam Part 1 Author : Shankar

നിരഞ്ജൻ , അധ്യാപികയായ കൃഷ്ണവേണിയുടെയും ഇൻകം ടാക്‌സ് ഓഫീസർ രാകേഷിന്റെയും ഒറ്റ മകൻ.
അവനാണ് കഥാ നായകൻ. കൃഷ്ണവേണി നായർ കുടുംബത്തിലെ അംഗമായിരുന്നു പണ്ട് നാട്ടിലെ പ്രമാണിമാരായിരുന്നവർ. രാകേഷ് ഒരു സാധാരണ പുലയകുടുംബത്തിൽ ജനിച്ചവനും.
പ്ലസ് ടുവിനു പഠിക്കുമ്പോഴായിരുന്നു അവർ പരിചയപ്പെട്ടതും അടുത്തതും. സമപ്രായക്കാർ. വ്യത്യസ്ത ജാതിയിൽ പെട്ടവർ. നാട്ടിൽ ഒരു ഭൂമികുലുക്കം ഉണ്ടായെങ്കിലും അവരുടെ സ്നേഹത്തിനുമുൻപിൽ ലോകം കീഴടങ്ങുകയായിരുന്നു. അവളെയും കൊണ്ട് അയാൾ മൂന്നാറിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു പോയി.
അവർക്കു ജനിച്ച ഒരെയൊരു മകനാണ് നിരഞ്ജൻ. അമിത ലാളനയും സ്വതന്ത്രവും അവനെ വഷളാക്കി എന്നു വേണം പറയാൻ.
കൂടാത്തതിന് നാട്ടിലേതന്നെ തെറിച്ച പിള്ളേരുമായുള്ള കൂട്ടുകെട്ടും.
ഇന്ന് അവന്റെ പതിനാറാമത്തെ പിറന്നാളാണ്. അച്ഛൻ അവനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം. പത്താം ക്ലാസ്സിൽ 97 ശതമാനം മാർക് വാങ്ങിച്ചതിന്റെ പാരിതോഷികം. കേക്ക് മുറിച്ച ശേഷം സമ്മാനപൊതികൾക്കിടയിൽ അവൻ ആദ്യം തുറന്നു നോക്കിയത് അച്ഛന്റെ സമ്മാനമായിരുന്നു. Smasung S7 മൊബൈൽ കണ്ടതും അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പാർട്ടി തീർന്നതും അവനോടിയത് ഉറ്റ സുഹൃത്തായ അരുണിന്റെ അടുത്തേക്കായിരുന്നു.

അരുണിനെ പറ്റിപറഞ്ഞാൽ നിരഞ്ജന്റെ അതേ പ്രായം. നിരഞ്ജന്റെ ഗുരു. യാത്രയെ പ്രണയിച്ചവൻ. സർവോപരി ഒരു കവി. സ്ത്രീവർണനയായിരുന്ന

📚 Chapters

4 published

Related Stories

💬 Comments

View all comments