0%

Chapter Title : നിർഭാഗ്യവാൻ 2 [Suru]

Author : Kambikathakal Read All Parts 676

അവൻ തരുന്ന സ്വർഗീയ സുഖം അവൾക്ക് ഉപേക്ഷിക്കാൻ മനസ്സു വന്നില്ല. കൂടെ കിടക്കാൻ പോയില്ലെങ്കിലും വഴിയിലും ബാങ്കിലും വെച്ചവൾ അവനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവൻ്റെ ചതിയെപ്പറ്റി അവൾക്കറിയില്ലല്ലോ.
സുധിയും രേഖയും ആവശ്യത്തിനു മാത്രമായി സംസാരം. കട്ടിലിൻ്റെ രണ്ടറ്റത്തുമായി അവർ കിടന്നുറങ്ങി. ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ അവൾക്ക് സുധിയുടെ അമ്മയുടെ ഫോൺ വന്നു. കണ്ണന് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് ഉടൻ സർജറി വേണമെന്ന് അവർ കരഞ്ഞവളോട് പറഞ്ഞു. വേഗം അവൾ ഹോസ്പ്പിറ്റലിലെത്തി. അപ്പോളേക്കും കുട്ടിയെ തിയേറ്ററിൽ കേറ്റിയിരുന്നു. സുധിയും അവിടെ ഉണ്ടായിരുന്നു. എന്താ സുധിയേട്ടാ മോനു പറ്റിയത്? അവൾ കരഞ്ഞുകൊണ്ട് സുധിയോട് ചോദിച്ചു. എന്താണെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല, ഇതും പറഞ്ഞയാൾ അവളുടെ അടുത്തു നിന്നും മാറി പോയി. രേഖ അമ്മയുടെ അടുത്ത് പോയി ഇരുന്നു. ഇടക്കിടെ അവൾക്ക് ഫോൺ വരുന്നതും അവൾ കുട്ടിയുടെ വിശേഷം പറയുന്നതും സുധി അവൾ മനസ്സിലാകാത്ത വിധം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പ്രദീപും അവളെ വിളിച്ചു വിശേഷം ആരാഞ്ഞു. ബാങ്കിൽ നിന്നാണ് കുട്ടിക്ക് അസുഖമാണെന്ന വിവരം അവൻ അറിഞ്ഞത്.
മൂന്നു പേരും കുട്ടിക്ക് ഒന്നും വരുത്തല്ലെ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോകടർ പുറത്തുവന്നു. ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ 12 മണിക്കൂർ ക്രിട്ടിക്കൽ സ്റ്റേജാണ് അതു കഴിഞ്ഞേ അപകടനില തരണം ചെയ്തോ എന്ന് പറയാൻ പറ്റൂ എന്ന് പറഞ്ഞു. അവർ മൂന്നു പേരും അവിടെ തന്നെ വിഷമത്തോടെ ഇരുന്നു. ഇതിനിടയിൽ ഇടക്കിടെ പ്രദീപ് അവളെ വിളിച്ച് വിശേഷം അറിയുന്നുണ്ടായിരുന്നു. മൂന്നു പേരും ഭക്ഷണം പോലും കഴിക്കാതെ അവിടെ ഇരുന്നു. മൂന്നു മണി കഴിഞ്ഞപ്പോൾ

💬 Comments

View all comments