0%

Chapter Title : നിർഭാഗ്യവാൻ 2 [Suru]

Author : Kambikathakal Read All Parts 671

നുണ പറഞ്ഞതാണ്. എന്നാൽ അവൻ പറഞ്ഞതും ഭാഗ്യവശാൽ കറക്റ്റായിരുന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു പുറത്തു പോകുന്നത് സുധി മങ്ങിയ വെളിച്ചത്തിൽ കണ്ടു. അഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അവൾ വരാതായപ്പോൾ സുധി ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ഡൈനിങ്ങ് ടേബിളിൽ തല വെച്ച് ഒച്ചയുണ്ടാക്കാതെ അവൾ ഏന്തിക്കരയുന്നതവൻ കണ്ടു. അവൻ വന്ന് കിടക്കയിൽ കിടന്നു. അവനും ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ടു മണിക്കാണവൻ ഉറങ്ങിയത്. അതിന് മുൻപ് പലവട്ടം അവളെ നോക്കുമ്പോളൊക്കെ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നതവൻ കണ്ടു. പിറ്റേന്ന് എട്ടു മണി ആയപ്പോൾ അവൻ എഴുന്നേറ്റു. രേഖ കിടക്കയിൽ ഉണ്ടായിരുന്നില്ല. നോക്കുമ്പോൾ രാത്രി കണ്ട അതേ ഇരിപ്പിൽ അവളിരുന്ന് ഉറങ്ങുന്നു. സാധാരണ ആറു മണിക്കവൾ ഉണരാറുള്ളതാണ്. അവൻ ഒച്ചയുണ്ടാക്കാതെ പുറത്ത് പോയി പല്ലുതേച്ച് കിച്ചണിൽ വന്ന് ചായയും ദോശയുമുണ്ടാക്കി രണ്ടു പേർക്കുമുള്ളത് ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വച്ചു ഒരു ചെയറിൽ ഇരുന്നു. കസേരയുടെ അനക്കം കേട്ട അവൾ പെട്ടന്ന് കണ്ണു തുറന്ന് തലപൊക്കി നോക്കി. എന്നെ കണ്ടതും ക്ലോക്കിലേക്ക് നോക്കിക്കൊണ്ടവൾ പുറത്തു പോയി. അവളുടെ മുഖം കരഞ്ഞു കരഞ്ഞു ചുവന്ന് ചീർത്തിരുന്നു. കണ്ണു രണ്ടും ചുവന്ന കളറായിരുന്നു. അഞ്ചു മിനിട്ടിനകം അവൾ വന്ന് എനിക്കെതിരിൽ ഇരുന്ന് ചായ മൊത്തിക്കുടിച്ചു തുടങ്ങി. ഞാൻ നോക്കുമ്പോൾ അവളുടെ ഇരുകണ്ണുകളിൽ നിന്നും കണ്ണീർ ഒലിക്കുന്നുണ്ടായിരുന്നു. ഞാൻ കുളിച്ചൊരുങ്ങി പുറത്തിറങ്ങാൻ തുടങ്ങുമ്പോളും അവൾ ദോശ ചെറുതായി ചവച്ചു കൊണ്ട് എന്തോ ആലോചിച്ച് കുനിഞ്ഞിരിക്കുകയായിരുന്നു. അപ്പോളും അവൾ ഒച്ചയില്ലാതെ ഏന്തുന്നുണ്ടായിരുന്നു. മാഡം ഇന്ന് ഓഫീസിൽ പോകുന്നില്ലെ പോകേണ്ട സമയം കഴിഞ്ഞല്ലോ എന്നെൻ്റെ

💬 Comments

View all comments