Chapter Title : നിർഭാഗ്യവാൻ 2 [Suru]
പോയതിനെപ്പറ്റിയും ആരെങ്കിലും ഏട്ടനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് അവൾ കരുതിയത്. സുധി നേരിട്ട് തങ്ങളുടെ കളികൾ കണ്ട കാര്യം അവൾക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. സുധി കുറെ കഴിഞ്ഞും ബുക്കിൻ്റെ പേജ് മറക്കാത്തതവൾ കണ്ടു. അപ്പോൾ ബുക്ക് വായിക്കാതെ എന്തോ ചിന്തിക്കുകയാണെന്നവൾക്ക് മനസ്സിലായി.
4 മണിക്ക് ഏരിയ മാനേജർ വന്നോ?
പെട്ടന്നുള്ള ചോദ്യം കേട്ടവൾ വല്ലാതായി.
വ... വന്നു.
എന്താ പറയാൻ ഒരു ബുദ്ധിമുട്ടുപോലെ
ഏയ്... ഇല്ല
ഇനി അടുത്ത വിസിറ്റെന്നാ?
അ... റിയി..ല്ല
അവൾ വിക്കി വിക്കി പറഞ്ഞു. അവളുടെ തൊണ്ടയിലെ വെള്ളം വറ്റി വായ ഉണങ്ങിപ്പോയി.
എന്താ ചോദിച്ചെ?
വെറുതെ, സാധാരണ ഏരിയാ മാനേജരുടെ വിസിറ്റുള്ളപ്പോൾ 7 മണി കഴിഞ്ഞേ വീട്ടിൽ വരാറുള്ളു. ഇന്ന് ഞാനെത്തുന്നതിന് മുൻപ് തന്നെ മാഡം വന്നു അതു കൊണ്ട് ചോദിച്ചതാണ്.
ആദ്യമായിട്ടാണയാൾ അവളെ മാഡമെന്ന് വിളിച്ചത്. അവൾക്കത് കേട്ടപ്പോൾ ചങ്കു തകരുന്നതു പോലെ തോന്നി.
മാഡം ഇപ്പോളും ടൌൺ ബ്രാഞ്ചിൽ തന്നെയല്ലെ വർക്ക് ചെയ്യുന്നത്?
അവളൊന്നും മിണ്ടിയില്ല. പേടിയും സങ്കടവും കൊണ്ടവളുടെ തൊണ്ട ഇടറി.
അയാൾ തുടർന്നു. ഞാൻ നാലര ആയപ്പോൾ ടൗൺ ബ്രാഞ്ചിൽ പോയിരുന്നു. എന്നാൽ ആ ബ്രാഞ്ചിൽ അങ്ങിനെയൊരു വിസിറ്റിനെപ്പറ്റി അവിടെ ആർക്കും അറിയില്ല. എന്നെ പരിചയമില്ലാത്ത ഒരു സ്റ്റാഫിനോട് അവിടത്തെ അസിസ്റ്റൻ്റ് മാനേജർ രേഖയെ കാണണമെന്ന് പറഞ്ഞപ്പോൾ അവർ ഹസ്ബൻറിന് സുഖമില്ലാതെ പെട്ടന്ന് ഉച്ചക്ക് ലീവെടുത്ത് പോയെന്നവർ പറഞ്ഞു. മേഡത്തിന് വേറൊരു ഹസ്ബൻ്റും കൂടി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.
ഇതും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ സുധി ലൈറ്റ് കെടുത്തി കിടന്നു. സത്യത്തിൽ ബാങ്കിൽ പോയെന്ന് അവൻ
💬 Comments
View all comments