0%

Chapter Title : നിർഭാഗ്യവാൻ 2 [Suru]

Author : Kambikathakal Read All Parts 673

അതിൻ്റെ മകുടത്തിൽ ഒന്നു തൊട്ടു നോക്കുക പോലുമുണ്ടായിട്ടില്ല. മറ്റു പെണ്ണുങ്ങളുടെ വീഡിയോകളിലെല്ലാം പ്രദീപക്കം പല ആണുങ്ങളുമായിട്ടായിരുന്നു കളികൾ.
എൻ്റെ ഭാര്യയെ അവരെ പോലെയാക്കാൻ പദ്ധതി തയ്യാറാക്കാൻ തുടങ്ങുമ്പോളാണ് ഭാഗ്യത്തിന് അവൻ്റെ ഫോൺ എൻ്റെ കയ്യിൽ കിട്ടിയത്.
പതിനൊന്നു മണി ആയപ്പോൾ ഓഫീസിൽ പോയോ എന്നറിയാനായി ഒരു ബന്ധുവിളിക്കുന്ന പോലെ അവളുടെ ഓഫീസിലേക്ക് ഞാൻ വിളിച്ചു. മാഡം ഒരാഴ്ച ലീവാണെന്ന് അവിടെ നിന്നും ഉത്തരം കിട്ടി. എല്ലാ വീഡിയോയും ഞാൻ മുഴുവനും കണ്ടില്ല. എനിക്കത് കാണാൻ പറ്റുമായിരുന്നില്ല. അവൻ്റെ മൊബൈലും ഞാൻ മുഴുവനും ക്ലൌഡ് സ്റ്റോറേജുകളടക്കം ചെക്ക് ചെയ്തു. പ്രശ്നമുള്ളതൊക്കെ ഡിലീറ്റാക്കി. മൂന്നരയോടുകൂടി ഞാൻ വീട്ടിലെത്തി. വണ്ടിയുടെ ഒച്ച കേട്ടപ്പോൾ തന്നെ അവൾ വാതിൽ തുറന്നിരുന്നു. ഡ്രെസ്സ് മാറി ഞാൻ സിറ്റൗട്ടിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞവൾ അടുത്തുവന്ന് പതിഞ്ഞ സ്വരത്തിൽ കാപ്പി വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചു പോയി. ഞാൻ പോകാതെ അവിടെ തന്നെ ഇരുന്നു. കുറെ കഴിഞ്ഞ് അവൻ്റെ ഫോണുമായി പറമ്പിലേക്ക് പോയി കുറെ ചവറെടുത്ത് തീ കൂട്ടി ഫോൺ അതിലിട്ട് കത്തിച്ചു. മുഴുവൻ കത്തി കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു പോന്നു. ഒരു ദിവസം കൊണ്ട് രേഖ നന്നായി ക്ഷീണിച്ച പോലെ എനിക്ക് തോന്നി.
എന്താ ഇന്ന് ബാങ്കിൽ പോകാതിരുന്നത് ?
.......
ഞാൻ ചോദിച്ചത് കേട്ടില്ലെ?
നല്ല സുഖമില്ല, ഒരാഴ്ച ലീവെടുത്തു.
ഡോക്ടറെ കാണണോ?
വേണ്ട
എന്നോട് പറയണമെന്നില്ല എങ്കിലും ചോദിക്കുകയാണ്, എനിക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് ഇന്നലെ ഉച്ചക്ക് എങ്ങോട്ടാണ് പോയത്?
അവൾ മിണ്ടിയില്ല,പിന്നെ ഞാൻ ചോദിക്കാനും പോയില്ല. കുനിഞ്ഞിരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും

💬 Comments

View all comments