0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2755

നിർമല 2

Nirmala Part 2 | Author : Sainu

[ Previous Part ] [ www.kkstories.com]


ആലോചിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറുമ്പോൾ ആ പെണ്ണിന്റെ വേദന കണ്ട് ചോദിച്ചു പോയതാണ് സേതു ഞാൻ കെട്ടിക്കോട്ടെ എന്ന്.

അതൊരുപക്ഷെ അവളോടും ആ കുടുംബത്തോടും ഉള്ള സ്നേഹം കൊണ്ടും അപ്പോഴത്തെ സഹതാപം കൊണ്ടും ആണെന്നാണ് നിർമലയുടെ അച്ഛൻ രാമഭദ്രൻ വിചാരിച്ചത്.

പിറകെ സേതുവിന്റെ കുടുംബക്കാരും വന്നതോടെ മകളുടെ നല്ല ഭാവി മാത്രം ഓർത്ത ആ അച്ഛൻ നിർമലയെ സേതു എന്ന സേതു മാധവന്നു കൈപിടിച്ച് കൊടുത്തു.

സേതു അന്ന് വിശ്വനാഥൻ മുതലാളിയുടെ വിശ്വാസ്തനായ ജോലിക്കാരനായിരുന്നു.

സന്തോഷ പൂർണമായ ജീവിതം മുൻപോട്ടു പോകുന്നതിനിടക്കാണ് മീനു മോള് അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്..

മീനുവിനെ പ്രസവിച്ചു ആറ് മാസമായപ്പോയെക്കും സേതു ഈ ലോകത്തോട് വിടപറഞ്ഞു.

ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു.

അതറിഞ്ഞ നിമിഷം നിർമലയുടെ അച്ഛൻ കുഴഞ്ഞു വീഴുകയായിരുന്നു വളരെ കുറച്ചു കാലം കൊണ്ട് അത്രയും അടുപ്പവും സ്നേഹവും ആ അച്ഛന് മകളുടെ ഭർത്താവിനോടുണ്ടായിരുന്നു.

ആപത്തിൽ നിന്നും തന്നെയും കുടുംബത്തെയും രക്ഷിച്ചല്ലോ എന്നു കരുതിയല്ല മറിച്ചു മോളോടും കുടുംബത്തിനോടും ഉള്ള അവന്റെ സ്നേഹവും കരുതലും കണ്ടായിരുന്നു അത്

രണ്ടുമൂന്നു മാസം ഹോസ്പിറ്റൽ വാസം ആയിരുന്നെങ്കിലും രാമ ഭദ്രനും സേതുവിന്റെ പിറകെ തന്നെ പോയി.

നിർമലയുടെ അവസ്ഥ മോശമാകും എന്ന് കണ്ട വിശ്വനാഥൻ മുതലാളിയാണ് അവളെ അയാളുടെ കമ്പനിയിൽ ജോലിക്കു വരാൻ നിർബന്ധിച്ചത്..

മക്കളില്ലാത്ത വിശ്വാനാഥന് അവൾ മകളെ പോലെയായിരുന്നു.

ദുഃഖം മാത്രം പേറി നടന്നിരുന്ന നിർമല പതിയെ പതിയെ അതിൽ നിന്നും മോചിതയായി.

സേതുവിന്റെ ഓർമ്മകൾ അവളെ വേട്ടയാടാൻ അനുവദിക്കാതെ മോളുടെയും കമ്പനിയുടെയും കാര്യത്തിൽ ശ്രദ്ധ ചെലുത്തി കൊണ്ടേയിരുന്നു...

അതിലവൾ വിജയിക്കുകയും ചെയ്തു.
ഒരുപക്ഷെ അവൾ സേതുവിനെയും ആലോചിച്ചു ഇരുന്നിരുന്നേൽ മീനുവിന്റെ കാര്യം എന്തായിരുന്നേനെ എന്ന് ചിലപ്പോഴൊക്കെ അവൾക്കും തോന്നാറുണ്ട്.

ശരിയാ ഞാൻ വിധവയ എന്റെ മോൾക്ക്‌ വേണ്ടി മാത്രം ജീവിച്ചു പോരുന്ന വിധവ.

അതവൾക്ക് ധൈര്യവും നിശ്ചയധാർഷ്ട്യവും നൽകി.

അവളുടെയും മകളുടെയും കാര്യങ്ങളിൽ അവൾക്കു വ്യക്തവും ഉറച്ചതുമായ തീരുമാനം ഉണ്ടായിരുന്നു..

അവിടേക്കണ് ശ്രീയുടെ കടന്നു വരവ്.

ആദ്യമൊക്കെ നിര്മലയും ശ്രീയേ സഹോദരനെ പൊലെ കണ്ടെങ്കിലും
പെണ്ണിന്റെ മനസ്സ് കൈവിട്ടു പോകുന്നത് അവളറിഞ്ഞിരുന്നില്ല.

മീനുവിനോടുള്ള ശ്രീയുടെ സ്നേഹവും വാത്സല്യവും കണ്ട് നോക്കി നിന്ന അവളുടെ മനസ്സിൽ പതിയെ പതിയെ ശ്രീയുടെ മുഖം

💬 Comments

View all comments