0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2848

ഒരുനിമിഷം ഒന്നും മിണ്ടിയില്ല.

അങ്കിൾ എന്താ ഒന്നും മിണ്ടാതെ മീനുട്ടിയോട് പിണക്കമാണോ.

അല്ലല്ലോ മീനുട്ടി അങ്കിളിനു ആരോടും പിണക്കമില്ല മോളു.

ഹ്മ്മ് എന്നിട്ടെന്താ മിണ്ടാതെയിരുന്നെ.

മോളുടെ ശബ്ദം കേട്ടപ്പോ അങ്കിളിനു സന്തോഷം കൊണ്ടാ മോളെ.

ഹ്മ്മ്.

അതെ സമയം നിർമല മീനുവിന്റെ അരികിൽ വന്നു നിന്നോണ്ട്.

മീനു മോളെ അങ്കിളിനോട് എന്നാ വരുന്നേ എന്ന് ചോദിച്ചു നോക്ക് എന്ന് മെല്ലെ മീനുട്ടിയുടെ കാതിൽ വന്നു പറഞ്ഞു

ആ പിന്നെ അങ്കിൾ ഇനി എന്നാ വരുന്നേ.

എന്നുള്ള മീനുട്ടിയുടെ ചോദ്യം കേട്ട്.

അങ്കിൾ കുറച്ചൂടെ കഴിഞ്ഞേ വരൂ.

അതെന്താ.

കുറെ കാര്യങ്ങൾ ചെയ്യാനില്ലേ അങ്കിളിനു.

അതെന്താ കുറെ കാര്യങ്ങൾ.

അതൊക്കെ അങ്കിൾ അവിടെ വന്നിട്ട് പറഞ്ഞു തരാം കെട്ടോ.

ഹ്മ്മ്.

ആ പിന്നെ മീനുട്ടി കുളിച്ചു സുന്ദരിയായോ.

ഇല്ലാലോ കുറച്ചു കഴിഞ്ഞു കുളിച്ചു സുന്ദരിയാകും.

ഹ്മ്മ് അമ്മയൊ.

അമ്മ എന്ന് പറഞ്ഞോണ്ട് മീനു നിർമലയെ ഒന്ന് നോക്കി.

ഇവിടെ ഇല്ലാ എന്ന് പറ.
എന്നുള്ള നിർമ്മാലയുടെ നിർദേശം അതേപടി മീനുട്ടി ശ്രീയോടും പറഞ്ഞു.

അമ്മ ഇവിടെ ഇല്ലാലോ.

നിർമല ഫോൺ പൊത്തിപിടിച്ചോണ്ട്.
മീനുട്ടിയോട്.

അമ്മയോട് എന്തേലും പറയാനുണ്ടോ എന്ന് ചോദിക്ക് മോളു.

ആ അങ്കിളെ മീനുമോളുടെ അമ്മയോട് എന്തെങ്കിലും പറയാനുണ്ടോ.

ആകാംഷയോടെ കാത്തിരിക്കുന്ന നിർമല യെ നിരാശയാകികൊണ്ട് ശ്രീ.

ഇല്ലാലോ മോളെ.

ഹ്മ്മ് മീനുട്ടി നിർമ്മാലയെ നോക്കി.

ഇല്ലാല്ലോ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് നിർമല അവിടെ നിന്നും പോയി.

മീനു കുറച്ചു നേരം കൂടെ ശ്രീയോട് എന്തൊക്കെയോ കൊഞ്ചി പറഞ്ഞോണ്ടിരുന്നു.

ഫോൺ വെച്ചതും ദാ അമ്മേ ഫോൺ എന്നും പറഞ്ഞോണ്ട് മീനുട്ടി ഫോൺ നിർമ്മാലയുടെ കയ്യിൽ കൊണ്ട് വന്നു കൊടുത്തതും.

നിർമല മീനുവിനെ ഒന്ന് നോക്കികൊണ്ട്‌.
എന്തായിരുന്നു അങ്കിളും മോളും പറഞ്ഞോണ്ടിരുന്നേ.

അതൊന്നുമില്ല അങ്കിൾ ചിലപ്പോയെ ഇനി വരൂ എന്ന് അമ്മയോട് പറയാൻപറഞ്.

അതുകേട്ടതും അതെന്തേ എന്ന് ചോദിച്ചില്ലേ മോളെ.

ഹ്മ്മ് ചോദിച്ചു

അപ്പോ എന്താപരഞ്ഞത്.

അങ്കിളിന്റെ അമ്മയുടെ അടുത്ത് ആരും ഇല്ലാലോ എന്ന്.

ഹോ അങ്കിൾ അങ്ങിനെ പറഞ്ഞോ.

ഹ്മ്മ്.

എന്നാ അങ്കിളിനെ നമുക്കു ഇവിടേക്കൊണ്ട് വരണം.

ഹ്മ്മ്

💬 Comments

View all comments