Chapter Title : നിർമല 2 [SAINU]
വിഷമിക്കേണ്ട ഞാൻ ഒന്നും അമ്മൂമ്മയോട് പറയില്ല പോരെ.
ഹ്മ്മ് നല്ലകുട്ടി അമ്മ പോയിട്ട് വരാംകെട്ടോ.
ഓക്കേ അമ്മ പോയ്‌ക്കോ.
അന്നത്തെ ദിവസം ഓഫിസിൽ പിടിപ്പതു പണിയുണ്ടായിരുന്നു ഒന്ന് തീരുമ്പോയേകും ഒന്ന് അങ്ങിനെതുടർന്നു വന്നതിനാൽ നിർമലക് നിന്നു തിരിയാൻ സമയം കിട്ടിയില്ല ശ്രീയെ കുറിച്ചൊർക്കാനും.
രണ്ടുമൂന്നു ദിവസം അങ്ങിനെ കടന്നു പോയി.
അന്ന് ഒരു ഞായറാഴ്ചയായിരുന്നു.
രാവിലെ തന്നെ ജിതിന്റെ കാൾ വന്നു.
ദീപ പ്രസവിച്ചു കുഞ്ഞ് ആൺകുഞ്ഞാണെന്ന് അത് കേട്ടതും ലക്ഷ്മിക് അങ്ങോട്ടേക്ക് പോകണം.
ഹാ അമ്മേ ഇന്നു ഞായറാഴ്ചയല്ലേ നമുക്കു പോകാം അവർ മൂന്നുപേരും കൂടെ അങ്ങോട്ടേക്ക് തിരിച്ചു.
കുഞ്ഞിനെ കണ്ട് തിരിച്ചു വരാൻ നേരം ജിതിൻ അമ്മയോട് കുറച്ചു ദിവസം അവരുടെ കൂടെ നിൽക്കാമോ എന്ന് ചോദിച്ചു.
ലക്ഷ്മിയമ്മ നിർമലയെ ഒന്ന് നോക്കി.
അമ്മയെന്തിനാ എന്നെ നോക്കുന്നെ.
അമക്കിഷ്ടമാണെൽ നിന്നോ അമ്മതന്നെയല്ലേ അതൊക്കെ ചെയ്യേണ്ടത്.
മോളെ നീയും മോളും ഒറ്റക്കാകില്ലേ.
അതോർത്തു അമ്മ പേടിക്കേണ്ട അമ്മ കുറച്ചു ദിവസം മുന്നേ വന്നപ്പോയും ഞങ്ങൾ ഒറ്റക്കല്ലായിരുഞ്ഞോ.
അമ്മ ഇവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു വന്നാൽ മതി പിന്നെ ചടങ്ങുകൾക്കു ഒക്കെ ഞാനും മോളും വരുമല്ലോ.
ഹാ എന്നാ ശരി മോളെ.
അമ്മയെ അവിടെ നിറുത്തികൊണ്ട് നിർമ്മലയും മീനു മോളും തിരിച്ചു പൊന്നു.
അമ്മയും മോളും ഇപ്പൊ ഭയങ്കര കൂട്ടാണ് രണ്ടുപേരും ഒറ്റക്കായതിന്റെ കൂട്ട് ആണ്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീയുമായി കൂട്ടായ ശേഷം ഫുഡ് നിർമലയാണ് കൊണ്ട് വരാറുള്ളത്
ലഞ്ചിനു നിർമല ശ്രീക്കുമുള്ള ഫുഡ് കൊണ്ട് വരാൻ തുടങ്ങിയ ശേഷം അവരൊന്നിച്ചാണ് ഫുഡ് കഴിക്കാറ്.
ചേച്ചി ഇന്നെന്താ ഇതേ ഉള്ളു എന്നുള്ള ശ്രീയുടെ ചോദ്യം കേട്ട്.
അതെ ഇതുതന്നെ കിട്ടുന്നത് ഭാഗ്യം എന്ന് കരുതിക്കോ.
അവിടെ നിന്റെ കെട്ടിയവൾ ഒന്നും ഇല്ലാലോ ഞാൻ വരുമ്പോൾ തന്നു വിടാൻ.
മോളുടെ കാര്യങ്ങളും നോക്കണം അത് കഴിഞ്ഞു എന്നെകൊണ്ട് ആകുന്നത് വല്ലതും ഉണ്ടാക്കി കൊണ്ട് വന്നാൽ ഇരുന്നു കുറ്റം പറയുന്നോടാ തേണ്ടി
വേണെങ്കിൽ കഴിച്ചു എഴുന്നേൽക്കാൻ നോക്കെടാ എന്നൊക്കെയുള്ള നിർമലയുടെ സംസാരം കേട്ട് ശ്രീ ചിരിക്കുകയല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
ഇപ്പോ അവനതൊക്കെ ശീലമായിരിക്കുന്നു.
💬 Comments
View all comments