0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2892

ആള് പാവമാ.

ഹോഹോ അങ്ങിനെയാണോ.

ഹ്മ്മ് പാവം ആണ് ജാസ്മിനെ.

ഹ്മ്മ് ആയിക്കോട്ടെ പറ്റിക്കാണ്ടിരുന്നാൽ മതി.

അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ.എന്ന് പറയുമ്പോൾ ജാസ്മിന്റെ കണ്ണ് നനഞ്ഞോ എന്ന് തോന്നിപോയി.

അതെന്തേ വല്ലവനും.

ഹേയ്.

ദേ നിന്റെ മുഖം പറയുന്നുണ്ട്.

ഹ്മ്മ് ഒരുത്തൻ.

അവന് വിധിച്ചിട്ടില്ല എന്ന് കരുതിക്കോടി അല്ലേൽ നിന്നെ പൊലെ ഒരു പെണ്ണിനെ.എന്ന് പറഞ്ഞോണ്ട് ശ്രീ നിറുത്തി.

ഹ്മ്മ് ശരിയാ വെറുതെ എന്തിനാ അല്ലേ.

നി വിഷമിക്കേണ്ടടി നിനക്ക് നല്ല ഒരുത്തൻ തന്നെ വരും.

ആ നോക്കാം അങ്ങിനെയും പ്രധീക്ഷിക്കാല്ലോ അല്ലേ.

ഹോ ധാരാളം.

അല്ല എന്നിട്ട് അതിനെന്താണ് ഒരു മറുപടി എന്ന് പറഞ്ഞോണ്ട് ജാസ്മിൻ നിർമലയെ ചൂണ്ടി കാണിച്ചു.

അതിനുളഉള്ളത് അതിന്റെ സമയത്തു ഞാൻ ചെയ്തോണ്ട് എന്റെ മോള് അതോർത്തു വിഷമിക്കേണ്ട കേട്ടോ.

ഇല്ലയെ.

കുറചൂടെ ഒന്ന് പതം വരുത്താനുണ്ട്

ഉടനെ ചെയ്തോണം.

അല്ലേൽ ചിലപ്പോ..

ഇല്ലടി അതെങ്ങോട്ടും പോകില്ല. ആ സുന്ദരി കുട്ടി ഈ ശ്രീകുള്ളതാ..

ഹ്മ്മ് സന്തോഷം.

എന്നാ ശരി പോയി ജോലി എടുക്കാൻ നോക്കെടി.എന്ന് പറഞ്ഞോണ്ട് ശ്രീ അവളെ പറഞ്ഞു വിട്ടു.

ഹ്മ്മ് ദേ വേണ്ട കെട്ടോ എന്ന് പുഞ്ചിരിയോടെ പറഞ്ഞോണ്ട് ജാസ്മിൻ അവളുടെ ജോലിയിലേക് കടന്നു.

വൈകീട്ട് എല്ലാവരും ഇറങ്ങിയതും ശ്രീ നിർമ്മാല്യുടെ അരികിലേക്കു വന്നു...

എന്താ ശ്രീ ഇന്നവൾ ഇല്ലേ എന്നുള്ള നിർമ്മാലയുടെ ചോദ്യം വന്നതും.

ആര്.

ആരായിരുന്നു മൂന്നാല് ദിവസമായിട്ട് കൂടെ ഉണ്ടായിരുന്നത് അവൾ തന്നെ.

ഹോഹോ ജാസ്മിന്നോ.

ഹാ അവൾ പോരെ.

ദേ ചേച്ചി വേണ്ടാതീനം പറഞ്ഞുണ്ടാക്കല്ലേ.

അവളോട്‌ ഒന്ന് സംസാരിച്ചു എന്ന് വെച്ചു.

എന്റെ ചേച്ചിയെ ഞാൻ മറക്കുമോ.

ഒന്നുമില്ലേലും എന്റെ മീനുട്ടിയെ ഞാൻ മറക്കുമോ.

ഹോഹോ അപ്പൊ അതൊക്കെ ഓർമയുണ്ട് അല്ലെ.

പിന്നെ ഇല്ലാണ്ട്

ചേച്ചി വന്നേ ഞാൻ വീട്ടിലോട്ടാ.

എങ്ങോട്ട്.

വീട്ടിലോട്ട്.

ആരുടെ.

ചേച്ചിടെ.

അവിടെ ആരാ നിന്റെ.

ദേ ചേച്ചി വെറുതെയാണെങ്കിലും അങ്ങിനെ ഒന്നും പറയല്ലേ കെട്ടോ.

എന്താ പറഞ്ഞാൽ മൂന്നാല് ദിവസമായിട്ടു ഞങ്ങളെ ഒന്നും വേണ്ടായിരുന്നല്ലോ.

ഇപ്പോ പിന്നെ എന്താ ആകാശത്തുനിന്നും പൊട്ടി മുളച്ചോടാ ഞങ്ങളോടുള്ള സ്നേഹം.

💬 Comments

View all comments