0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2904

എന്ത് പറ്റി അങ്കിളിന്റെ മീനുട്ടിക്ക്.

പിണങ്ങിയ പോലുണ്ടല്ലോ.

അമ്മ ഒന്നും മിണ്ടേണ്ട ഇത് ഞാനും അങ്കിളും തമ്മിലുള്ള പ്രേശ്നമാ

ഹോ ഇല്ല ഞാനിടപെടുന്നില്ല നിങ്ങൾ അങ്കിളും മോളും എന്താന്നു വെച്ചാൽ ആയിക്കോ അല്ലപിന്നെ എനിക്കിവിടെ വേറെ പണിയില്ലല്ലോ.

ഹോ ആയിക്കോട്ടെ.എന്ന് പറഞ്ഞു മീനു ശ്രീയുടെ നേർക്കു തിരിഞ്ഞതും അവന്റെ കയ്യിലിരിക്കുന്ന വിലകൂടിയ ചോക്ലേറ്റ് കണ്ടു അവൾക്കു വായിൽ വെള്ളം ഊരിവരുന്നത് കണ്ടു നിർമ്മലക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ചിരിയെല്ലാം കഴിഞ്ഞു.

എന്തിനാ ശ്രീ നീ ഇവൾക്ക് ഇതുപോലെ ഒക്കെ വാങ്ങിച്ചോണ്ട് വരുന്നേ.

എത്ര രൂപയാകും ഇതിനൊക്കെ.

ഹോ തുടങ്ങി ഈ അമ്മ ഒന്നും വാങ്ങിച്ചു തരികയും ഇല്ല ആരെങ്കിലും ഇച്ചിരി സ്നേഹത്തോടെ വലതും തന്നാൽ അത് മുടക്കാനായിട്ട് എന്നു പറഞ്ഞതും നിർമല അവളുടെ കയ്യിലിരുന്ന ചോക്ലേറ്റ് ഒരൊറ്റ വലിയായിരുന്നു. നിർമ്മാല്യുടെ കയ്യിൽ അകപ്പെട്ട ചോക്ലേറ്റ് അവൾ വായിലേക്കിട്ടതും

അയ്യോ അമ്മേ അത് തിന്നല്ലേ അമ്മേ എനിക്ക് കുറച് താ അമ്മേ എന്ന് പറഞ്ഞോണ്ടിരുന്നു മീനു

മുഴുവനും തിന്നു കഴിഞ്ഞ നിർമല മീനുവിനെയും ശ്രീയെയും മാറി മാറി നോക്കി കൊണ്ട്.നല്ല ടേസ്റ്റ് എന്നു പറഞ്ഞു നാക്ക് പുറത്തേക്കിട്ട് ചുണ്ടിൽ പറ്റിയ ചോക്ലറ്റിന്റെ ബാക്കികൂടി നക്കിയെടുത്തു.

ശ്രീ അവളെ നോക്കിയ പടിയെ ഇരുന്നുപോയി.

ശ്രീയുടെ നോട്ടം കണ്ടു നിർമലക്കു നാണം വന്നു.

അവളുടെ മുഖമെല്ലാം ആകെ ചുവന്നു.

ഇനിയെന്താ അങ്കിൾ ചെയ്യുക ഒന്നേ കൊണ്ടുവന്നോളൂ അങ്കിൾ.

ഹ്മ്മ് മീനുട്ടി ഇനിയെന്താ നമ്മൾ ചെയ്യുക.

മീനു അമ്മയെ ഒന്ന് നോക്കി.

നിർമല അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചോണ്ട് ഇനി അങ്കിളും മോളും ഇത് പിടിച്ചോണ്ട് ഇരുന്നോ എന്ന് പറഞ്ഞു അവളുടെ കയ്യിലിരുന്ന അവൾ തിന്നു തീർത്ത ചോക്ലേറ്റിന്റെ കവർ മീനുട്ടിയുടെ കയ്യിൽ കൊടുത്തു.
കൊണ്ട് എഴുനേറ്റു നിന്നു.

കണ്ടോ അങ്കിളെ ഒരു തുള്ളി പോലും ബാക്കി വെക്കാതെ എല്ലാം നക്കി തുടച്ചിരിക്കുന്നു.

എന്ന് പറഞ്ഞോണ്ട് മീനു ആ കടലാസ് തായേകിട്ടു.

ഹ്മ്മ് അങ്ങിനെ വേണം എന്നും നീയല്ലേ അങ്കിൾ കൊണ്ട് വരുന്നത് തിന്നുന്നെ എന്ന് പറഞ്ഞോണ്ട് നിർമല തിരിഞ്ഞു നടക്കാൻ തുടങ്ങിയതും.

💬 Comments

View all comments