0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3098

അത് അന്വേഷിക്കാൻ തന്റെ നാട്ടിലോട്ടു വരാം എന്തെ.

വന്നോളൂ വന്നാലല്ലേ എന്നെ പറ്റി കൂടുതൽ അറിയാൻ പറ്റു മാഡം.

അവന്റെ പറച്ചിലും കൈ താഴ്ത്തിയിട്ടുള്ള ആക്ഷനും കണ്ടു നിർമ്മലക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ശ്രീ താൻ വാ എന്ന് പറഞ്ഞോണ്ട് നിർമല അവനെ വിളിച്ചോണ്ട് പുറത്തേക്കു പോയി.

മാഡം വല്ലാതെ വിശക്കുന്നു മാഡം വല്ലതും കയ്യിലുണ്ടെൽ സാലറിക്കിട്ടുമ്പോൾ തിരിച്ചു തരാം എന്നുള്ള അവന്റെ പറച്ചിൽ കേട്ട്.

താൻ ലഞ്ചിനു ഒന്നും കഴിച്ചില്ലേ ശ്രീ.

ഇല്ല മാഡം മാഡം പറഞ്ഞാൽ അല്ലേ പോകാൻ പറ്റു.അതാ ഞാൻ.പിന്നെ കയ്യിലും ഒന്നുമില്ല.

ഹോ സോറി ശ്രീ ഞാൻ തന്റെ കാര്യം പാടെ മറന്നു ജോലിയിൽ ഏർപ്പെട്ടുപോയി

സാരമില്ല എന്ന് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.

അത് കണ്ടതും നിർമലക് വല്ലാതെ വിഷമം തോന്നി.

പാവം ഇതിനെയാണല്ലോ ഞാൻ കുരങ്ങു കളിപ്പിച്ചോണ്ടിരുന്നേ എന്നോർത്തപ്പോൾ നിർമ്മലക്കു അവനോടു സഹതാപം തോന്നി.

താൻ എവിടെയാ തങ്ങുന്നത്.

അത് എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അടുത്ത്.
അവന്റെ റൂമിൽ ഒരു പെയിങ് ഗസ്റ്റ്‌ ആയിട്ടാ.

ഹോ. താൻ ലഞ്ചിനു ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞെ.

അതെ മാഡം.

താൻ വാ നമുക്ക് വീട്ടിൽ പോകാം.

ആരുടെ വീട്ടിൽ.

എന്റെ വീട്ടിൽ എന്താ മടിയുണ്ടോ.

ഏയ്‌ ഇല്ല മാഡം അതിനു മുന്പേ വല്ലതും കഴിക്കാൻ കിട്ടിയിരുന്നേൽ നന്നായിരുന്നു ഇന്നലെ രാവിലെ കഴിച്ചതാണ് അതിനു ശേഷം ഒന്നും.. എന്ന് പറഞ്ഞോണ്ട് അവൻ നിറുത്തി.

അതെന്താ ഒന്നും കഴിക്കാതെ.

ഫിനാൻസ് ഇച്ചിരി ഞരുക്കമാണെ.

അത്രയ്ക്ക് ബുദ്ധിമുട്ടാണോ തന്റെ വീട്ടിൽ.

ഹ്മ്മ് അതെ മാഡം വെറുതെ എന്തിനാ അവരെ കഷ്ടപ്പെടുത്തുന്നെ എന്ന് കരുതിയ ഇങ്ങോട്ട് പൊന്നെ.

അപ്പോഴാ എന്റെ ഫ്രണ്ട് പറഞ്ഞേ ഇങ്ങിനെ ഒരു കമ്പനിയുണ്ട് മുതലാളി വിശ്വനാഥൻ അങ്ങേര് വല്യ ധാനപ്രഭു വാണെനും ഒക്കെ.

അപ്പൊ താൻ ജോലിക്കു വന്നതല്ലേ.

ഹോ അല്ല മാസം വിശ്വനാഥൻ മുതലാളി പിടിച്ചു നിറുത്തിയതാ എന്ന് പറയുമ്പോൾ അവന്റെ കണ്ണുനീർ അവളുടെ മേൽ വീണിരുന്നു.

അയ്യോ പാവം ഇതിനെയാണ് ദൈവമേ ഞാൻ ഇത്ര നേരം കഷ്ടപ്പെടുത്തിയെ എന്നോർത്തപ്പോൾ അവൾക്കും കണ്ണ് നിറഞ്ഞു പോയിരുന്നു.

തന്റെ ഹോ സോറി ശ്രീയുടെ റൂം എവിടെ യെന്ന പറഞ്ഞേ.

അത് കുറച്ചു ദൂരെയാ മാഡം ഏകദേശം റെയിൽവേ സ്റ്ഷനടുത്തായിട്ട് വരും.

ഓക്കേ എന്നാ താൻ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി

💬 Comments

View all comments