0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.1K

അതിതാ എന്നു പറയുമ്പോയേക്കും തീരില്ലേ..

എന്നാലും എനിക്കെന്തോ.

അതെ ഇങ്ങിനെ എപ്പോഴും അടുത്ത് കിട്ടിയിട്ടാ പെണ്ണെ എന്നുപറഞ്ഞോണ്ട് ശ്രീ വീണ്ടും അവളുടെ നെറ്റിയിൽ ചുംബിച്ചു നിന്നു

മക്കളെ നല്ലപോലെ ശ്രദ്ധിച്ചോണെ.

ശ്രീ പേടിക്കേണ്ട അതൊക്കെ ഞാൻ നോക്കിക്കോളാം ശ്രീ പോയിട്ട് വാ എന്നും പറഞ്ഞു അവൾ അവനെ യാത്രയാക്കി.

ഒരാഴ്ച എന്നത് ഒരു ലോങ്ങ്‌ പീരീഡ്‌ ഒന്നുമല്ല എന്ന് അവൾക്കറിയാം പക്ഷെ എന്നാലും അതവൾക്കൊരു വിഷമം തന്നെ ആയിരുന്നു.

ശ്രീ കണ്ണിൽ നിന്നും പോയി മറയുന്നവരെ മൂന്നുപേരും അവന്റെ മേലിൽനിന്നും കണ്ണെടുത്തില്ല.

അമ്മയും മീനുട്ടിയും സ്നേഹ വാത്സല്യംകൊണ്ടാണെങ്കിൽ നിർമലക് അതിനേക്കാളും ഒക്കെ മേലെ ആയിരുന്നു ആ നോക്കി നിൽപ്.

ഇനി വാ അമ്മേ അച്ഛൻ പോയില്ലേ എന്നും പറഞ്ഞു മീനുട്ടി അവളുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയതും നിർമല അവളുടെ നെറ്റിയിൽ തഴുകികൊണ്ട് ഒന്ന് ചുംബിച്ചു.

മോളെ എന്നുള്ള അവളുടെ സ്നേഹവും വാല്സല്യവും അടങ്ങിയ വിളിയിൽ ചെറിയ നൊമ്പരം പൊലെ തോന്നി.

അയ്യേ ഈ അമ്മയെന്താ ഇങ്ങിനെ.

പണ്ടും ഇങ്ങിനെതന്നെ ഇപ്പോഴും ഇങ്ങിനെ തന്നെ.

അച്ഛനെ എങ്ങോട്ടെങ്കിലും പോയാൽ തുടങ്ങും കരച്ചിൽ.

അച്ഛമ്മേ ഇത് കണ്ടോ അമ്മയെ.

സാവിത്രി ചിരിച്ചോണ്ട് മോളെ അമ്മക്ക് അച്ഛനോട് അത്രയും സ്നേഹം ഉള്ളതോണ്ടല്ലേ.

കുറച്ചുനേരം കഴിയുമ്പോൾ അമ്മ മോളുടെ കൂടെ ഉണ്ടാകും കെട്ടോ.അതുവരെ അച്ഛമ്മയുടെ മോള് അച്ഛമ്മയുയുടെ കൂടെ കൂടിക്കോ.

ഹ്മ്മ് ശരി.

എന്നാ അച്ഛമ്മവാ നമുക്കു കളിക്കാം.

അയ്യോ അച്ഛമ്മക്ക് മീനുട്ടിയുടെ കളിയൊന്നും അറിയില്ലല്ലോ

അതൊക്കെ നിന്റെ അച്ഛനെ അറിയൂ.

അച്ഛൻ വന്നിട്ട് ഇനി കളിക്കാം കെട്ടോ മീനുട്ടി.

💬 Comments

View all comments