0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3092

മൂളിക്കൊണ്ട് നിർമല ഫോൺ വെക്കുമ്പോൾ അവളുടെ ഇരു കണ്ണുകളും നിറഞ്ഞിരുന്നു.

പോയ കാലം അവളുടെ മനസ്സിലേക്ക് ഓടി വന്നപോലെ തോന്നി അവള്ക്ക് ശ്രീയുമായി അവളാദ്യം കണ്ട നാൾ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു.

ഭർത്താവിന്റെ മരണം കാരണം ആശ്രിത നിയമനം പൊലെ കിട്ടിയ വിശ്വനാഥൻ മുതലാളിയുടെ VN എക്സ്പോർട്ടേഴ്‌സ് എന്നാ കമ്പനിയുടെ ഓഫീസിലേക്ക് മെലിഞ്ഞു സുന്ദരനായ ഒരുത്തൻ കയറി പോകുന്നത് കണ്ടു നിർമല അവനെ ഒന്ന് എത്തിനോക്കി

അവൻ ഉളിലേക്കു കയറി കുറച്ചു കഴിഞ്ഞതും നിർമ്മലയുടെ ടേബിളിൽ ഇരുന്ന ഫോൺ ശബ്ധിച്ചു

ഓക്കേ സാർ എന്നുള്ള നിർമലയുടെ ശബ്ദം പിറകെ അവൾ ആ പയ്യൻ നടന്നു കയറിയ സ്ഥലത്തേക്ക് ചെന്നു.

നിർമല ഇത് ശ്രീഹരി ന്യൂ അപ്പോയിന്റ്മെന്റ് ഇൻ എക്സ്പോർട്ടിങ് സെക്ഷൻ.

ബാക്കിയെല്ലാം അവനിൽ നിന്നും ചോദിച്ചറിഞ്ഞോളൂ എന്നു പറഞ്ഞോണ്ട് വിശ്വനാഥൻ അവരെ രണ്ടുപേരെയും പറഞ്ഞു വിട്ടു

ഹായ് ശ്രീഹരി ഞാൻ നിർമല.
എക്സ്പോർട്ടിങ് സെക്ഷൻ ഹെഡ്.

ഹോ മാഡം ഞാൻ ശ്രീഹരി.വീട് പാലക്കാട്.വീട്ടിലെ അമ്മ അച്ഛൻ എന്നുള്ള ശ്രീഹരിയുടെ പരിചയപെടുത്താൽ കണ്ടിട്ട് നിർമ്മലക് ചിരിയടക്കാൻ കഴിഞ്ഞില്ല.

എന്താ മാഡം എന്നുള്ള ശ്രീഹരിയുടെ ചോദ്യം കേട്ട് ഏയ്‌ ഒന്നുമില്ല

പിന്നെ.

ഞാൻ എന്നെ പരിചയപ്പെടുത്തി അതിലെന്താ ഇത്ര ചിരിക്കാൻ എന്നുള്ള ശ്രീയുടെ ഗൗരവം നിറഞ്ഞ വാക്കുകൾ അവള്ക്ക് അത്ര പിടിച്ചില്ല.

താൻ വന്നു കയറിയതല്ലേയുള്ളു അതിനു മുൻപേ വേണമെടോ എന്ന് ചോദിച്ചോണ്ട് നിർമലയും നിന്നു.

സോറി മാഡം ഞാനെന്റെ ദേഷ്യം കൊണ്ട്
പറഞ്ഞു പോയതാ.

അതിനിവിടെ തന്നെ ദേഷ്യപെടുത്താൻ മാത്രം എന്താ ഉണ്ടായേ ഞാനെന്തേലും പറഞ്ഞോ

ഇല്ല

പിന്നെ.

സോറി മാഡം.

ഹോ ഈ മാഡം എന്നിങ്ങനെ വായ്ക്ക് നൂറുവട്ടം വിളിച്ചോണ്ടിരിക്കേണ്ട.

പിന്നെ.

ഹെഡ് നെ പോയി പേര് വിളിച്ചാൽ.

ഹോ അങ്ങിനെ ഞാൻ പറഞ്ഞോ.

പിന്നെ.

ചേച്ചി അങ്ങിനെ വിളിച്ചൂടെ തനിക്ക്.

സോറി ശ്രീഹരിക്

നിങ്ങളെ കണ്ടാൽ അങ്ങിനെയൊന്നും തോന്നില്ലല്ലോ മാഡം എന്നുള്ള ശ്രീ ഹരിയുടെ ചോദ്യംകേട്ട് നിർമ്മലക് ദേഷ്യം വന്നെങ്കിലും അവളത് പുറത്തു കാണിച്ചില്ല.

എന്നാ താൻ എന്തേലും വിളിക്ക് എന്ന് പറഞ്ഞോണ്ട് നിർമല അവിടെ നിന്നും പോന്നു.

ഹലെ മാഡം എനിക്കെന്താണ് ജോലി എന്നൊന്നും പറഞ്ഞില്ല.

ഹോ അതൊന്നും അറിയാതെയാണോ സാർ ഇങ്ങോട്ട് വന്നേ.

അയ്യോ എന്നെ സാർ എന്നൊന്നും വിളിക്കേണ്ട ഞാൻ നിങ്ങടെ ജൂനിയർ അല്ലേ മാഡം എന്നുള്ള ശ്രീയുടെ നിഷ്കളങ്കമായ ചോദ്യംക്കെട്ട് നിർമലക്ക് അവനോടു

💬 Comments

View all comments