0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3091

അതും ശരിയാ അച്ഛനെ അതൊക്കെ അറിയൂ. അച്ഛനെ പറഞ്ഞു വേടേണ്ടിയിരുന്നില്ല എന്നുള്ള മീനുട്ടിയുടെ വലിയ വായിലെ സംസാരം കേട്ട് നിർമല അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.

അന്നത്തെ ദിവസം നിർമലക്ക് ഒന്നിനും ഒരു താല്പര്യം ഇല്ലായിരുന്നു.

മോളെ കുട്ടിക്ക് പാല് കൊടുക് എന്ന് അമ്മ വന്നു പറയുബോ അവളത് മോന്റെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചു കൊടുക്കും. മോൻ കുടിച്ചു തീർന്നതും ഉള്ളിലേക്കിട്ടു വീണ്ടും ശ്രീയെ ഓർത്തങ്ങിനെ ഇരിക്കും.

ശ്രീ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നതാണ് അവൾക്കൊരു സമാദാനം നൽകിയിരുന്നത്

അവിടെ എത്തി എന്നുള്ള വിവരം അറിയിച്ചപ്പോൾ അവൾ അറിയാതെ കണ്ണ് കലങ്ങിപ്പോയി.

മീറ്റിങ്ങും കാര്യങ്ങളുമായി ശ്രീ ബിസിയായിരുന്നു എങ്കിലും എങ്ങിനെയെങ്കിലും സമയംകണ്ടത്തി അവൻ വിളിക്കുമായിരുന്നു.

മീനുട്ടിയുടെകുറെ ആവിശ്യങ്ങ ൾ ഉണ്ട് അതൊക്കെ അവൾ പറഞ്ഞോണ്ടിരുന്നു.

അങ്ങിനെ ഓരോ ദിവസവും അവൾ തള്ളി നീക്കി കൊണ്ടിരുന്നു.

പോയി നാലാമത്തെ ദിവസമാണ് അവാർഡ് ഫങ്ക്ഷൻ.

അതിൽ പങ്കെടുത്തു സംസാരിച്ച ശ്രീ നിർമലയെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നത് അവൾ ടീവിയിലൂടെ ലൈവ് കാണുന്നുണ്ടായിരുന്നു.

ജീവിതത്തിൽ തനിക്കു വന്നു ചേർന്ന അമൂല്യ നിധിയാണ് തന്റെ നിർമല എന്നുള്ള അവന്റെ വാക്കിനു സദസ്സ് മുഴുവൻ കയ്യടിച്ചു ആഘോഷിച്ചപ്പോൾ അവളുടെ ഉള്ളിൽ നിന്നും അറിയാതെ കരഞ്ഞു പോയി.

പിറകെ തുടരെ തുടരെ അവളെ പ്രകീർത്തിച്ചു കൊണ്ടുള്ള ഓരോ വാക്കുകളും ഈ ലോകം മുഴുവൻ കാണുന്നുണ്ട് എന്ന യാഥാർഥ്യം അവളെ വല്ലാതെ സന്തോഷിപ്പിച്ചു.

അച്ഛൻ നല്ല പെർഫോം ആണല്ലോ അമ്മേ എന്നുള്ള മീനുട്ടിയുടെ കമെന്റിനെ.
അവളും അമ്മയും ചിരിച്ചോണ്ട് ആണ് വരവേറ്റത്

മോളുടെ അച്ചനല്ലേ നല്ല പെർഫോമൻസ് തന്നെ ആയിരിക്കും.എന്ന് പറഞ്ഞോണ്ട് നിർമല അവളെ ഒന്നു തലോടി.

പിറകെ അവന്റെ കാൾ വന്നതും നിർമല കരഞ്ഞു പോയി

അയ്യേ നീയെന്തിനാഡോ കരയുന്നെ എന്നുള്ള ശ്രീയുടെ ചോദ്യത്തിന്.

ഇത്രയും ആൾക്കാർ കണ്ടും കെട്ടും കൊണ്ടിരിക്കാ ശ്രീ എന്നെ പറ്റി പറഞ്ഞില്ലേ അതാലോചിച്ച ശ്രീ.

ശരിയല്ലെടി ഞാൻ പറഞ്ഞെ.എനിക്കുകിട്ടിയ അമൂല്യ നിധി യല്ലേ പെണ്ണേ നീ

എത്രത്തോളം സൂക്ഷിക്കാൻ എനിക്കാകുമോ അത്രയുംഞാൻ അത് സൂക്ഷിച്ചു കൊണ്ടേയിരിക്കും പെണ്ണെ എന്നുള്ള അവന്റെ വാക്കുകൾ കേട്ട് അവളിൽ ഒരു മന്ദഹാസം വിടരുന്നത് അവളറിഞ്ഞു.

ഹ്മ്മ് എന്റെ ശ്രീയെ ഞാൻ എങ്ങിനെയാ സന്തോഷിപ്പികണ്ടേ എന്നനിക്കറിയില്ല ശ്രീ

ശ്രീ എത്രയും വേഗംവന്നേക്കണേ.

എത്ര ദൂരെ പോയാലും ഈ പെണ്ണിന്റെ ചാരെ വന്നണഞ്ഞില്ലേൽ എന്നു പറഞ്ഞോണ്ട് ശ്രീ വാക്കുകൾ അവസാനിപ്പിച്ചു.

ഹ്മ്മ് എന്ന്

💬 Comments

View all comments