Chapter Title : നിർമല [SAINU]
ശ്രീ വായോ എന്നുള്ള നിർമ്മലയുടെ വിളി കേട്ട് ശ്രീ ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന ഫുഡിലേക്ക് ഒന്നെത്തി നോക്കി അവന്റെ വായിൽ വെള്ളമൂറി
ഹ്മ്മ് വാ ഇരുന്നു കഴിക്കു എന്ന് പറഞ്ഞോണ്ട് നിർമൽ അവന് ഇരിക്കാൻ ചെയർ കാണിച്ചു കൊടുത്തു.
ശ്രീ കഴിക്കാതെ നോക്കിയിരിക്കുന്നത് കണ്ട നിർമല.
എന്താ ഇങ്ങിനെ ഇരിക്കുന്നെ കഴിക്കെടോ എന്ന് പറഞ്ഞോണ്ട് അവന്റെ പ്ലേറ്റിലേക്കു കുറച്ചു ചോറ് എടുത്തിട്ട് കൊടുത്തു.
പിറകെ കറികളും.
വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ അവൻ ഏമ്പക്കം വിട്ടോണ്ട് എഴുനേറ്റു.
അങ്കിളെന്താ കാണിക്കുന്നേ ഭക്ഷണം കഴിക്കുമ്പോൾ അങ്ങിനെ ഒന്നും പാടില്ല അതറിയില്ലേ അങ്കിളിനു എന്നുള്ള അവളുടെ കമെന്റ് കേട്ട് നിർമല മോളെ ഒന്ന് നോക്കി.
മോളു എന്നുള്ള അവളുടെ വിളി കേട്ടതും മീനുട്ടി വാ അടച്ചു പിടിച്ചോണ്ട് നിന്നു.
ഒരുപാടു നന്ദി ചേച്ചി എന്ന് പറഞ്ഞു കരഞ്ഞോണ്ട് നന്ദി പറയുന്ന ശ്രീയെ കണ്ടു നിർമ്മലക്കും അവളുടെ അമ്മക്കും
സങ്കടംതോന്നി.
വേണേൽ കുറച്ചു പാത്രത്തിൽ എടുത്തോ ശ്രീ റൂമിൽ ചെന്നിരുന്നു കഴിക്കാലോ.
അത് വേണ്ട ചേച്ചി.
അതെന്താ അവിടെ വേറെ ആളുണ്ടായതു കൊണ്ടാണോ.
അതൊന്നും അല്ല ചേച്ചി.
പിന്നെ
അത് വേണ്ട ചേച്ചി
അവന്റെ ഈഗോ ആണെന്ന് കരുതി അവളു പിന്നെ നിർബന്ധിക്കാനും പോയില്ല
വീട്ടിൽ നിന്നും പോകുമ്പോൾ
ഞാൻ കൊണ്ടുവിടാ എന്നു നിർമല കുറെ പറഞ്ഞു നോക്കി
അവൻ കൂട്ടാക്കിയിരുന്നില്ല
ഹ്മ്മ് എന്നാ പിന്നെ ഞാനൊന്നും പറയുന്നില്ല എന്ന് പറഞ്ഞോണ്ട് നിർമല അവനെ യാത്രയാക്കി.
വീട് വീട്ടിറങ്ങിയതും നിറഞ്ഞ കണ്ണുകളുമായി ശ്രീ നടന്നു തുടങ്ങി.
അവനൊരു ലക്ഷ്യമുണ്ടായിരുന്നു അതെത്തുവോളം അവൻ നടന്നു.
പിന്നീട് അവൻ ഭക്ഷണത്തിനു ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല
ഓരോ ദിവസവും നിർമല അവനെ നിർബന്ധിച്ചു വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ തുടങ്ങി.
ലഞ്ചിനുള്ള ഫുഡ് നിർമല അവള്ക്ക് കൊണ്ടുവരുമ്പോൾ കൂടെ ശ്രീക്ക് വേണ്ടിയും ഒരുപാത്രം അവൾ വണ്ടിയിലേക്ക് എടുത്തു വെക്കാൻ മറക്കാറില്ല
അവരുടെ സൗഹൃദവും അതുപോലെ വളർന്നു തുടങ്ങി.
ശ്രീയുടെ ജോലിയിലെ ആത്മാർത്ഥതയും പരിശ്രമവും ശ്രദ്ധിച്ചോണ്ടിരുന്ന വിശ്വനാഥൻ അവന് വേണ്മാന്യമായ സാലറിയും നൽകി തുടങ്ങി.
ഇപ്പൊ ശ്രീ ആളാകെ മാറി നേരെത്തെത്തിലും ഒന്നുടെ സൗന്ദര്യം കൂടിയോട നിനക്ക് എന്ന് ചോദിച്ചോണ്ട് നിർമല ഇടക്കൊക്കെ അവനെ കളിയാക്കും.അതൊന്നും ഇപ്പൊ അവനൊരു പ്രശ്നമല്ല
നിർമലയോട് അത്രയും അടുത്ത് കഴിഞ്ഞിരുന്നു ശ്രീ ഓഫീസിലെ മറ്റു സ്റ്റാഫ് കൾക്കൊക്കെ അവരുടെ ആ സൗഹൃദത്തിൽ അസൂയ തോന്നാത്തിരുന്നില്ല
അതിനവർ കണ്ടെത്തിയ മാർഗം
💬 Comments
View all comments