0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3108

നിർമല വിധവയാണ് എന്നുള്ളതായിരുന്നു.

പാത്തും പതുങ്ങിയും മറ്റുള്ളവർ പറയുന്നത് നിർമ്മലയുടെ ചെവിയിൽ എത്താറുണ്ടെങ്കിലും ഇതുവരെ അങ്ങിനെ ഒരു പെരുമാറ്റം ത്തനോട് കാണിക്കാത്ത ശ്രീയുമായുള്ള സൗഹൃദം അവൾ ഓരോന്ന് കേൾക്കുമ്പോയും പതിവിലും കൂടുതൽ മുന്നോട്ട് കൊണ്ട് പോയി.

പറയുന്നവർ എന്തും പറഞ്ഞോട്ടെ ശ്രീ തനിക്കു എന്നെയും എനിക്ക് തന്നെയും അറിയാവുന്നിടത്തോളം കാലം അവരെന്തു പറഞ്ഞോട്ടെ എന്നായിരുന്നു ഒരിക്കൽ ശ്രീ ഇക്കാര്യം തമാശയിലൂടെ സൂചിപ്പിച്ചപ്പോൾ നിർമ്മലയുടെ മറുപടി.

പിന്നീട് ശ്രീ അതേപറ്റി സംസാരിച്ചതേയില്ല.

സൗഹൃദം വളർന്നു വരുന്തോരും ശ്രീയുടെ മനസിന്റെ കോണിൽ അവളോട്‌ ഒരിഷ്ടം തോന്നാത്തിരുന്നില്ല വിധവ എന്നുള്ള സിംപതിയാണോ അതോ അവളുടെ ജീവിതം കണ്ടിട്ടുള്ള മോഹമാണോ അതുമല്ലെങ്കിൽ തന്നോട് കൂടെയുള്ള നിമിഷങ്ങളിൽ അവളുടെ പെരുമാറ്റം കണ്ടിട്ടാണോ ആണായി പിറന്നവന്നു പെണ്ണായി പിറന്നവളോട് തോന്നുന്ന മോഹമോ എന്നറിയില്ല അവനിൽ പതിയെ അവളോടുള്ള മോഹം വളർന്നു തുടങ്ങിയിരുന്നു

ഇടക്കിടക്കുള്ള അവന്റെ നോട്ടവും ഭാവവും നിർമലയുടെ മനസ്സിലും അങ്ങിനെ തോന്നാതിരുന്നില്ല.

വരട്ടെ എത് വരെ പോകും എന്ന ഭാവം ആയിരുന്നു അവള്ക്ക്.

ശ്രീയുടെ ചില നേരത്തെ നോട്ടം അവളെ കൊത്തി പറിക്കുന്ന പോലെ തോന്നും
അല്ലാതെ വേറെ ഒരു പ്രവർത്തിയും അവനിൽ നിന്നും വരാത്തതും മീനുട്ടിയോടുള്ള അവന്റെ സ്നേഹവും വാത്സല്യവും എല്ലാം അവള്ക്ക് വല്ലാതെ ഇഷ്ടപ്പെട്യിരുന്നു.

മീനുട്ടിക്കാണെങ്കിൽ അങ്കിൾ മതി എല്ലാത്തിനും. ചില ദിവസങ്ങളിൽ ജോലികഴിഞ്ഞു റൂമിലേക്ക്‌ പോയാലും മീനുട്ടിയുടെ നിർബന്ധത്തിന്നു വഴങ്ങി ശ്രീ അവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു

മീനുട്ടിക്ക് വേണ്ടി മാത്രം അവളെ പുറത്തേക്കു കൊണ്ടുപോകാനും കളിപ്പിക്കാനും എല്ലാം അവൻ വേണം.

അമ്മയായ ഞാൻ വേണ്ട അങ്കിൾ മതി എല്ലാത്തിനും അവൾക്ക് എന്ന് ചിലപ്പോഴൊക്കെ നിർമല പരിഭവം പറയാറുമുണ്ട്.

എന്ന് വെച്ചു ഇതുവരെ ശ്രീ നിർമലയെന്ന വിധവയായ പെണ്ണിനെ നോട്ടം കൊണ്ടല്ലാതെ വാക് കൊണ്ടോ പ്രവർത്തി കൊണ്ടോ വിഷമിപ്പിച്ചിട്ടില്ല.

അതാ അവൾക്കും ഒരു സമാധാനം സാധാരണ ആണുങ്ങൾ ഇങ്ങിനെ അടുത്ത് കൂടിയാൽ പിന്നെ അവർക്കു വേണ്ടത് എന്താണെന്ന് അറിയാല്ലോ എന്നൊക്കെ നിർമല ചില നേരങ്ങളിൽ ചിന്തിച്ചു പോകാറുണ്ട്.

ശ്രീയുടെ കാര്യത്തിൽ അവള്ക്ക് അങ്ങിനെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.

മാന്യതയുടെ പുരുഷ രൂപം ആണോ എന്ന് പോലും അവൾക്കു തോന്നിയ ദിവസങ്ങളുണ്ട്.

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു ഇപ്പൊ മീനുട്ടിയുടെ ഏക സന്തോഷം ശ്രീയാണ്.

അവള്ക്ക് ശ്രീയെ പ്പേടിയുമാണ് എന്നാൽ എല്ലാത്തിനും അവൻ വേണം താനും.

ശ്രീ ഒരാഴ്ചത്തെ ലീവിനായി നാട്ടിലേക്ക് പോയതായിരുന്നു

അന്നേ ദിവസം വൈകുന്നേരം നിർമല ഓഫീസിൽ

💬 Comments

View all comments