Chapter Title : നിർമല [SAINU]
പറയണം..
അയ്യേ കല്യാണം കഴിക്കാത്ത അങ്കിളിനു എവിടുന്നാ മോള് എന്നു ചോദിച്ചാൽ.
ആ അതും ശരിയാ.അല്ലേ അങ്കിളെ.
ഹ്മ്മ് അതുകൊണ്ടല്ലേ മീനുട്ടിയെ അങ്കിൾ അങ്ങോട്ടേക്ക് കൊണ്ട് പോകാതെ.
അപ്പൊ അങ്കിൾ കല്യാണം കഴിച്ചാൽ കൊണ്ട് പോകുമോ.
ഹ്മ്മ് അങ്ങിനെയാണേൽ നോക്കാം.
എന്നാ അങ്കിൾ മീനുട്ടിയെ കല്യാണം കഴിച്ചോ.
അയ്യേ മീനുട്ടി കുഞ്ഞ് കുട്ടിയല്ലേ അങ്കിൾ ടെ നോക്കിക്കേ വല്യ കുട്ടിയല്ലേ.
അതു ശരിയാണല്ലോ.എന്നാ അങ്കിൾ മീനുട്ടിയുടെ അമ്മയെ കല്യാണം കഴിച്ചോ എന്ന് പറഞ്ഞതും നിർമല ശ്രീയെ ഒന്ന് നോക്കി ശ്രീ നിർമലയെയും.
നിർമ്മാലയുടെ മുഖത്ത് നാണം വന്നിരുന്നു.
നിർമല ശ്രീയുടെ മുഖത്തേക്ക് നോക്കാൻ ആകാതെ നില്കുന്നത് കണ്ട ശ്രീ
മീനുട്ടി അതിന് അമ്മ സമ്മതിക്കേണ്ടേ.
ശ്രീയുടെ ചോദ്യം മീനുട്ടിയോട് ആയിരുന്നെങ്കിലും നിർമലയുടെ ഉള്ളിലേക്ക് ആയിരുന്നു അത് ചെന്നു കൊണ്ടത്. ഒന്നും മിണ്ടാൻ കഴിയാതെ നിർമല തല താഴ്ത്തി നിന്നു.
അമ്മ സമ്മതിച്ചില്ലേൽ അങ്കിൾ അമ്മയെ തട്ടി കൊണ്ട് പൊയ്ക്കോ എന്നുടെ പറഞ്ഞതും ശ്രീ വീണ്ടും നിർമലയുടെ മുഖത്തേക്ക് നോക്കി.
നിർമല ശ്രീയെ നോക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു.
അമ്മേ അമ്മക്ക് സമ്മതമല്ലേ അങ്കിളിനെ കല്യാണം കഴിക്കാൻ എന്നുള്ള ചോദ്യം കേട്ടാണ് നിർമല തലയുയർത്തിയത്.
മീനുട്ടി അങ്ങിനെ ഒന്നും പറയാൻ പാടില്ല മോളെ. എന്ന് പറഞ്ഞോണ്ട് നിർമല ശ്രീയെ ഒന്ന് നോക്കി.
തട്ടി കൊണ്ട് പോയാൽ ആളുകൾ പലതും പറയില്ലേ മീനുട്ടി എന്നുള്ള ശ്രീയുടെ ചോദ്യം വന്നതും.
നിർമല മുഖമൊന്നു ഉയർത്തി.
ശ്രീ മോളെന്തേലും പറഞ്ഞെന്നു കരുതി അത് തന്നെ പറഞ്ഞോണ്ടിരിക്കണോ.
അല്ല ഞാൻ പറഞ്ഞത്.
മതി മതി രണ്ടാളും പറഞ്ഞത് വേഗം പോയി കുളിച്ചേ മീനു എന്ന് പറഞ്ഞോണ്ട് നിർമല അവിടെ നിന്നും വേഗത്തിൽ പുറത്തേക്കു പോയി.
ചെ എന്തൊക്കെയാ ഈ മീനു പറയുന്നേ അത് കേട്ട് ഒപ്പം കൂടികൊടുക്കാൻ ഒരുത്തനും രണ്ടിനെയും ഞാൻ കാണിച്ച് തരാം ഒരങ്കിളും മോളും മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയെന്നാ തോന്നുന്നേ എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമല അവർക്കുള്ള ഫുഡ് ഉണ്ടാക്കാൻ തുടങ്ങി.
കുറെ നേരം കഴിഞ്ഞിട്ടും നിർമലയേ അങ്ങോട്ട് കാണാതെ ആയപ്പോൾ ശ്രീ
💬 Comments
View all comments