0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.2K

വേഗത്തിൽ പുറത്തേക്കു പോയി.

ചെ എന്തൊക്കെയാ ഈ മീനു പറയുന്നേ അത് കേട്ട് ഒപ്പം കൂടികൊടുക്കാൻ ഒരുത്തനും രണ്ടിനെയും ഞാൻ കാണിച്ച് തരാം ഒരങ്കിളും മോളും മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയെന്നാ തോന്നുന്നേ എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമല അവർക്കുള്ള ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.

കുറെ നേരം കഴിഞ്ഞിട്ടും നിർമലയേ അങ്ങോട്ട്‌ കാണാതെ ആയപ്പോൾ ശ്രീ മോളെയും കൂട്ടി കിച്ചണിലേക്കു നടന്നു.

മോളെ കണ്ടതും നിർമല ആ കുളിച്ചു സുന്ദരി ആയല്ലോ മീനുട്ടി.

പിന്നെ അങ്കിളാ എന്നെ കുളിപ്പിച്ച് ഉടുപ്പ് എല്ലാം ഇട്ടു തന്നെ.

അയ്യോ അങ്കിളിനെ ബുദ്ധിമുട്ടിക്കരുത് എന്നു അമ്മ പറഞ്ഞിട്ടില്ലേ മോളു.

അതൊക്കെ ശരിയാ ഇത് എന്നെ കാണാൻ വരാത്തതിന്റ ശിക്ഷയാ.
അല്ലേ അങ്കിൾ.

ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി.

അവന്റെ നോട്ടം കണ്ടതും നിർമല മുഖം തിരിച്ചോണ്ട് നിന്നു.

ആ അമ്മേ ഇനിയും റെഡിയായില്ലേ.മീനുന്ന് വിശക്കുന്നു അമ്മേ

ഇന്നലെ കുറെ പറഞ്ഞില്ലേ കഴിക്കാൻ കേട്ടില്ലല്ലോ അപ്പൊ കുറച്ചൊക്കെ വിശക്കട്ടെ.കെട്ടോ.

അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് വിശന്നിട്ടു വയ്യ അമ്മേ.

മോളു അങ്കിളിനെ കൂട്ടി നമ്മുടെ ഊഞ്ഞാലിൽ പോയിരുന്നു കുറച്ചു നേരം അടുമ്പോയേക്കും അമ്മ ഫുഡ്‌ കൊണ്ടുത്തരാം പോരെ.

ഹ്മ്മ് എന്നാ വാ അങ്കിളെ നമുക്ക് പോയി ഊഞ്ഞാലാടാം.

അമ്മേ ഫുഡ്‌ റെഡിയായായാൽ അപ്പൊ വിളിക്കണേ.

ഹോ വിളിച്ചോളാം ഇപ്പൊ രണ്ടുപേരും ഒന്ന് പോയാൽ മതി.

ശ്രീയുടെ മുഖത്തു നോക്കിക്കൊണ്ടായിരുന്നു അവളതു പറഞ്ഞതു.

ഹ്മ്മ് എന്ന് മൂളി കൊണ്ട് ശ്രീ മീനുവിനെയും കൂട്ടി പുറത്തേക്കു നടന്നു.

അവന്റെ നോട്ടം കണ്ടോ

💬 Comments

View all comments