0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.2K

ആളെ കൊല്ലുന്ന നോട്ടം. മോളെന്തേലും പറഞ്ഞെന്നു കരുതി അതും മനസ്സിലിട്ടുണ്ട് നടക്കുകയാ. എന്നൊക്കെ അവള് കേൾക്കാൻ പാകത്തിൽ പറഞ്ഞോണ്ട് നിർമല ജോലിയെടുക്കാൻ തുടങ്ങി.

പുറത്തെ ഊഞ്ഞാലിൽ മീനുട്ടിയെ മടിയിൽ വെച്ചോണ്ട് ഇരിക്കുമ്പോൾ ശ്രീയുടെ മനസ്സിൽ മീനു പറഞ്ഞത് മാത്രം ആയിരുന്നു..

അമ്മയെ വിവാഹം കഴിച്ചൂടെ എന്നുള്ള മീനുവിന്റെ ചോദ്യം അവൻ എന്തൊക്കെയോ ആഗ്രഹിച്ചു പോയിരുന്നു..

ഒരിക്കലും നടക്കില്ല എന്നറിയാം എങ്കിലും ഒരാശ അവന്റെയുള്ളിൽ കടന്നു കൂടിയ പൊലെ തോന്നി. ചുണ്ടിൽ പുഞ്ചിരി അവനറിയാതെ വന്നുപോയി..

എന്താ അങ്കിലേ ചിരിക്കൂന്നേ.

ഏ എന്താ മീനുട്ടി.

എന്തിനാ അങ്കിൾ ചിരിക്കൂന്നേ എന്നു.

ശ്രീ മീനുട്ടിയെ ചേർത്തു പിടിച്ചോണ്ട് അവളുടെ മുഖത്തു ഉമ്മവെച്ചോണ്ടിരുന്നു.

മീനുട്ടിക്കും സന്തോഷമായി.

ഫുഡ്‌ റെഡിയായതും നിർമല മീനു മോളെ എന്ന് വിളിച്ചോണ്ട് അങ്ങോട്ടേക്ക് വന്നു.

മീനുവിനെ കെട്ടിപിടിച്ചു നിക്കുന്ന ശ്രീയെ കണ്ടതും നിർമല അവര് കാണാതെ മാറി നിന്നോണ്ട് അത് നോക്കി നിന്നു.

ശ്രീ യുടെ മുഖത്ത് വല്ലാത്ത സന്തോഷം വന്നപൊലെ തോന്നി നിർമ്മലക്ക്.

മീനുട്ടി പറഞ്ഞത് ആലോചിച്ചാണോ ഈ സന്തോഷം എന്ന് ഒരുനിമിഷം അവൾക്ക് തോന്നിപ്പോയി.

കുറച്ചു നേരം നോക്കിനിന്ന നിർമല മീനുവിനെ വിളിച്ചോണ്ട് അങ്ങോട്ടേക്ക് ചെന്നു.

കഴിഞ്ഞില്ലേ അച്ഛന്റെയും മോളുടെയും കൊഞ്ചൽ എന്ന് പറഞ്ഞതിന് ശേഷമാണ് നിർമലക് താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.

അവള് വിരൽ കടിച്ചോണ്ട് നിന്നു പോയി.

എന്താ പറഞ്ഞേ അമ്മേ എന്നുള്ള മീനുവിന്റെ ചോദ്യത്തിന്.

ആ അതൊന്നുമില്ല കഴിഞ്ഞില്ലേ എന്ന്.

ഹ്മ്മ്

ഫുഡ്‌ റെഡിയായോ.

ഹ്മ്മ് റെഡിയായി മോളു അങ്കിളിനെയും കൂട്ടി വാ എന്ന് പറഞ്ഞോണ്ട് നിർമല അകത്തേക്ക് തന്നെ

💬 Comments

View all comments