0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 3176

പൊടിയിടാൻ മറന്നു കൊണ്ട് നിൽക്കുന്ന നിർമാലെയാണ് ശ്രീ കടന്നു വരുമ്പോൾ കണ്ടത്.

എന്താ ചേച്ചി പൊടിയിടെണ്ടേ എന്നുള്ള ശ്രീയുടെ ചോദ്യം കേട്ടപ്പോൾ ആണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.

ആ ആ പൊടി പൊടി ഇടണം എന്ന് പറഞ്ഞോണ്ട് നിർമല ഉണർന്നു.

ശ്രീ ചിരിച്ചോണ്ട് ചേച്ചി എന്ത് ആലോചിച്ചു നിക്കുവാ.

ഏയ്‌ ഒന്നുമില്ല വെറുതെ ഓരോരോ കാര്യങ്ങൾ.

അല്ല നീ പോകുന്നില്ലേ ശ്രീ.

എന്താ എന്നെ പറഞ്ഞു വിടാൻ ഇത്ര താല്പര്യം.

ഏയ്‌ അത് കൊണ്ടല്ല അമ്മ വിളിച്ചിരുന്നു.ഇപ്പൊ വരും എന്ന് പറഞ്ഞു.

അതെന്തേ ഒരാഴ്ച കഴിഞ്ഞേ വരു എന്ന് പറഞ്ഞു പോയതല്ലേ അമ്മ.

നാത്തൂൻ അവരുടെ വീട്ടിലേക് പോവുന്നത്രെ പിന്നെ അമ്മ ഒറ്റക് അവിടെ നിക്കേണ്ടേ.

അതുകൊണ്ട് ഇന്നുതന്നെ പോരാം എന്നാ അമ്മ പറഞ്ഞെ ജിതിൻ കൊണ്ട് വിടുമത്രേ

അമ്മ വന്നാൽ എന്തേലും പറയും.

എന്ത് പറയാനാ അമ്മ

ഒന്നുമില്ല അവരൊക്കെ പഴയ ആൾക്കാർ അല്ലേ. അവർക്കു വല്ലതും തൊന്നും അതാ

എന്ത് തോന്നാൻ. ഞാൻ എന്നും വരാറുള്ളതല്ലേ.

അത് ശരിയാ എന്നാലും ശ്രീ വരുമ്പോയോക്കേ അമ്മ ഉണ്ടാകാറുള്ളതല്ലേ.

ആ ഉണ്ടാകാറുണ്ട് അമ്മ എന്നോട് സംസാരിക്കാനും ഉണ്ടല്ലോ.

അതൊക്കെ ശരിയാ എന്നാലും അവർക്കു വല്ലതും തോന്നുമെടാ.

അവരില്ലാത്തപ്പോഴും നീ ഇവിടെ തന്നെ ആണോ എന്ന്.

ഹോ സോറി ചേച്ചി. ഞാൻ അത്രക്കങ്ങു ചിന്തിച്ചില്ല.

ധൃതി പിടിച്ചു പോകേണ്ട .

ചായയൊക്കെ കുടിച് പോയാൽ മതി.

അമ്മ വരാൻ കുറച്ചൂടെ സമയം പിടിക്കും എന്ന് പറയുമ്പോൾ അവളുടെ മനസ് അവന്റെ കൊച്ച് ഡയറിയിൽ അവനെഴുതി ചേർത്ത വരികളുടെ സന്തോഷതിലായിരുന്നു

സ്വാപ്നങ്ങളാൽ നെയ്തെടുത്ത താലിയുമായി കാത്തിരിക്കും ഞാൻ.

❤️❤️❤️

( തുടരും )

കാത്തിരിക്കും എന്ന പ്രതീക്ഷയോടെ  സൈനു

💬 Comments

View all comments