Chapter Title : നിർമല 2 [SAINU]
കൂടെയുണ്ടെങ്കിൽ അതിനേക്കാളും വലിയതോന്നും ഈ ലോകത്തില്ല മോളെ.
അവന് വേണ്ടത് നിന്റെ മിന്നുന്ന ഈ ശരീരമാണോ അതോ എന്നും നിനക്ക് തുണയായി കൂടെ കൂടാൻ ആണോ എന്നൊക്കെ ഒന്നറിഞ്ഞു വെക്കുന്നത് നല്ലതല്ലേ. അല്ലേൽ പിന്നീട് ദുഖിക്കേണ്ടി വരും.
ആണിന്റെ മനസ്സാ എങ്ങോട്ട് വേണേലും
ഹ്മ്മ്
എന്നു മൂളിയ നിർമല അവിടെനിന്നും അകത്തേക്ക് വന്നു.
ഈ അമ്മക്കിതെന്താ.ആണിന്റെ മനസാണത്രേ മനസ്സ് ഹോ.
അതെവിടെ പിടിച്ചു നിർത്തണ മെന്നൊക്കെ ഈ നിർമലക്കു നന്നായി അറിയാം.
ആണിന്റെ മനസ് ആണ്എത്രെ മനസ്സ്.
അതും പറഞ്ഞോണ്ട് അവിടെ ഇരുന്നോ.
മോള് അനുഭവിക്കുന്ന കഷ്ടപ്പാടൊന്നും അറിയേണ്ടല്ലോ എന്നൊക്കെ മേലുകുലുക്കി ചാടി കളിച്ചോണ്ട് അവൾ അകത്തേക്ക് നടന്നു.
എന്ത് പറഞ്ഞാലും ഉണ്ട് ഒരു നാടും നാട്ടുകാരും എന്നിട്ട് അമ്മേടെ മോളുടെ കാര്യങ്ങൾ എല്ലാം അവരൂ വന്നു ചെയ്തു തരുന്നുണ്ടോ ഇല്ലാലോ.
ച്ചി നല്ലൊരു ദിവസം ആഗ്രഹിച്ച എണീറ്റ് വന്നേ ഈ അമ്മ എല്ലാം നശിപ്പിച്ചു എന്നൊക്കെ പിറുപിറുത്കൊണ്ടിരുന്നു നിർമല.
കുറച്ചു നേരം മുകളിലെ ബാൽക്കണിൽ പോയിരുന്നു അവൾ.
മനസിന് വല്ലാത്ത ധൃതി പൊലെ.
ശ്രീയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചാലോ എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
വിളിച്ചേക്കാം ഇനി അച്ഛന്റെ മരണശേഷം ഒന്ന് വിളിച്ചില്ല പറഞ്ഞില്ല എന്നുള്ള പരാതി വേണ്ടല്ലോ.
ഭാവി അമ്മായി അച്ഛൻ അല്ലേ മരിച്ചു പോയെങ്കിലും അങ്ങേരെ ഇടക്കൊന്നു ഓർമിക്കേണ്ടി വരുമല്ലോ എന്നൊക്കെ സ്വയം പറഞ്ഞോണ്ട് അവൾ വേഗം തായേക്കിറങ്ങി വന്നു.
മീനുവിനെ നോക്കിയപ്പോ അവൾ നല്ല ഉറക്കം.
ഹ്മ്മ് ഇന്നലെ കുറെ കഴിഞ്ഞല്ലോ എന്റെ കുഞ്ഞ് ഉറങ്ങിയേ. അതിനിടക്ക് അമ്മ ഒന്ന് എന്ന്
💬 Comments
View all comments