Chapter Title : നിർമല 2 [SAINU]
പറ്റിച്ചിട്ടു നിനക്ക് സന്തോഷം കിട്ടിയില്ലേ അത് മതി എന്ന് പറഞ്ഞോണ്ട് നിർമല വേഗം കൈ കഴുകിപ്പോയി.
എന്ത് പറ്റി ശ്രീ എന്ന് ചോദിച്ചോണ്ട് ജാസ്മിൻ അങ്ങോട്ടേക്ക് വന്നതും ഒന്നുമില്ല ജാസ്മിൻ.
ഹ്മ്മ് കണ്ട് കണ്ട്.എന്തിനാടാ ആ പാവത്തിനെ പറ്റിക്കുന്നെ.
വെറുതെ ഒരു രസം.
ഹ്മ്മ് എന്നാ ശരി അതിനാണല്ലോ ഇന്നലെ എന്റെ അടുത്ത് വന്നിരുന്നതും സംസാരിച്ചതുമെല്ലാം.
അതിനവൻ അവളെ നോക്കി കണ്ണിറുകികൊണ്ട് പോയി.
പിറകെ വന്ന ജാസ്മിൻ.
അല്ല എന്താണ് രണ്ടുപേരുടെയും മനസ്സിലിരിപ്.
അങ്ങിനെ ഒന്നുമില്ല.
ഹ്മ്മ് വിശ്വസിച്ചു.
ദേ ആ പാവത്തിനെ വെറുതെ പറ്റിക്കേണ്ട കേട്ടോ.
ഇല്ലെടി അതിനെ അങ്ങിനെ പറ്റിക്കതൊന്നും ഇല്ല പെണ്ണെ.
കുറച്ചൂടെ മൂപ്പിക്കട്ടെ.
എന്നിട്ടെന്തിനാണാവോ.
അതൊക്കെയുണ്ട്.
എന്നാലും.
ആരോടും പറയിലേൽ ഞാൻപറയാം.
ഇല്ല ആരോടും പറയില്ല.
അതിനെയും മോളെയും ഞാൻ അങ്ങ് ഏറ്റെടുക്കാൻ തീരുമാനിച്ചു.
എന്നുവെച്ചാൽ.
ആ അത് തന്നെ.
ഹോഹോ അവർകറിയുമോ.
ഇല്ല.
പിന്നെ.
പതുക്കെ പതുക്കെ കൊണ്ട് വരണം.
എന്റെ ആവിശ്യം വല്ലതും.
വേണ്ടി വന്നാൽ അറിയിക്കാം. ഹാ പിന്നെ ഇപ്പൊ ഒന്നും പറയല്ലേ ആരോടും.
ഇല്ലെടോ എന്നെ വിശ്വസിക്കാം.
ഞാനുണ്ടാകും കൂടെ.
ഹ്മ്മ് അതുമതി.
ഇച്ചിരി വാശിയും കുറുമ്പും ഉണ്ടന്നേയുള്ളു ആള് പാവമാ.
ഹോഹോ അങ്ങിനെയാണോ.
ഹ്മ്മ് പാവം ആണ് ജാസ്മിനെ.
ഹ്മ്മ് ആയിക്കോട്ടെ പറ്റിക്കാണ്ടിരുന്നാൽ മതി.
അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ.എന്ന് പറയുമ്പോൾ ജാസ്മിന്റെ കണ്ണ് നനഞ്ഞോ എന്ന് തോന്നിപോയി.
അതെന്തേ വല്ലവനും.
ഹേയ്.
ദേ നിന്റെ മുഖം പറയുന്നുണ്ട്.
ഹ്മ്മ് ഒരുത്തൻ.
അവന് വിധിച്ചിട്ടില്ല എന്ന് കരുതിക്കോടി അല്ലേൽ നിന്നെ പൊലെ ഒരു പെണ്ണിനെ.എന്ന്
💬 Comments
View all comments