Chapter Title : നിർമല 2 [SAINU]
എന്തേലും ഉണ്ടാക്കാം മോൾക്കും വേണ്ടി വരുമല്ലോ.
ഹ്മ്മ് ശരി മോളെ.
അതും പറഞ്ഞോണ്ട് നിർമല അടുക്കളയിൽ കയറി അവന് പിടിച്ച ഐറ്റം ഉണ്ടാക്കി കൊണ്ടിരുന്നു.
മീനുകുട്ടി എന്ന് വിളിച്ചോണ്ട് ശ്രീ വന്നതും നിർമ്മാലയുടെ ചുണ്ടിൽ ഒരുപുഞ്ചിരി വിരിഞ്ഞു.
അങ്കിൾ മിണ്ടേണ്ട മീനുകുട്ടിപ്പിണക്കമാ.
എന്താ എന്താ.
വന്നില്ലല്ലോ ഇത്രയും ദിവസം.
ഹോ അതോ അങ്കിൾ ചെറിയ ഒരു ജോലിയിൽ അല്ലായിരുന്നോ.
ഹ്മ്മ്.
എന്നാലും ഇങ്ങോട്ട് വരാല്ലോ.
സോറി മീനുകുട്ടി ഇനി വരാം കെട്ടോ.
ഹ്മ്മ് അമ്മയെവിടെ മീനു കുട്ടി.
കിച്ചണിൽ എന്തോ ഉണ്ടാക്കാൻ പോയിരിക്കുകയാ.
ഹോഹോ അതെന്താണാവോ.
ആ അറിയില്ല.
എന്തായാലും ഇപ്പൊ കൊണ്ട് വരും.
ഹ്മ്മ് എന്ന് പറഞ്ഞു നിവർന്നതും
ആഹാ ആരാ ഇത് ഇങ്ങോട്ടുള്ള വഴികൾ ഒക്കെ ഓർമ്മയുണ്ടോ ആവോ എന്ന് ചോദിച്ചോണ്ട് നിർമല അവന്റെ മുന്നിലേക്ക് വന്നു.
അങ്ങിനെ മറക്കുന്ന വഴികൾ ആണോ ചേച്ചി ഇത്.
ഞാൻ മറന്നാലും എന്റെ സ്വപ്നങ്ങളും മോഹങ്ങളും മറക്കുമോ ഈ വഴികൾ എന്റെ ചേച്ചി.
ഹോഹോ വല്യ വല്യ ചിന്തകൾ ഒക്കെ ആണല്ലോ ഇന്ന്.
ഹ്മ്മ് ഇല്ലാണ്ടിരിക്കുമോ ഇന്നല്ലേ എനിക്ക് ഒരു സത്യം മനസ്സിലായെ.
അതെന്തു സത്യം ആണാവോ.
കാത്തിരിക്കാൻ ആളുണ്ട് എന്ന സത്യം.
അത് കേട്ടതും നിർമല ഒന്ന് ചൂളിയ പോലെ നിന്നു.
കണ്ടോ കണ്ടോ എന്ന് പറഞ്ഞു കളിയാക്കിയതും .
ഒന്ന് പോടാ പിന്നെ കാത്തിരിക്കാൻ നിക്കുവല്ലേ എന്ന് പറഞ്ഞോണ്ട് അവൾ തിരിഞ്ഞു നടന്നു.
കാത്തിരിപ്പ് വെറുതെ ആകില്ല എന്ന് എനിക്കറിയാല്ലോ ശ്രീ. അതുകൊണ്ട് എത്രവേണേലും കാത്തിരിക്കാൻ ഞാൻ ഒരുക്കമാ എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിർമല
💬 Comments
View all comments