0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 5.4K

അങ്കിളിനെ വിളിച്ചോണ്ട്.

കുറെ സോറി പറഞ്ഞാൽ അങ്കിൾ ഉറപ്പായിട്ടും വരും അമ്മേ.

ഹ്മ്മ് മോളു വാ അമ്മ മോൾക്ക്‌ കഴിക്കാൻ എടുത്തു തരാം.

ഹ്മ്മ്

രണ്ടുപേരും കഴിക്കാൻ ഇരുന്നെങ്കിലും മോളെ കഴിപ്പിച്ചോണ്ട് നിർമല എഴുനേറ്റു.

അമ്മേ അമ്മ ഒന്നും കഴിച്ചില്ലല്ലോ ദേ കഴിച്ചില്ലേൽ അങ്കിൾ നല്ലോണം വഴക്ക് പറയും കെട്ടോ എന്നുള്ള മീനുവിന്റെ സംസാരം നിർമലയെ കൂടുതൽ കൂടുതൽ സങ്കടപെടുത്തി.

അമ്മ പിന്നെ കഴിച്ചോളാം ഇപ്പൊ മോള് കഴിച്ചുറങ്ങിക്കോ എന്ന് പറഞ്ഞോണ്ട് മീനുവിനെ കഴിപ്പിച്ച ശേഷം അവളെ കിടത്തി ഉറക്കാനായി പോയ നിമിഷം കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് രണ്ടു പേരും വേഗത്തിൽ വന്നു.

നിർമല കതകു തുറന്നതും മുന്നിൽ അവളുടെ അമ്മയും സഹോദരൻ ജിതിനും നില്കുന്നത് കണ്ട് അവൾ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.

മീനു മോളാണെങ്കിൽ അവരെ കണ്ടതും ആകെ സങ്കടത്തോടെ റൂമിലേക്ക്‌ തന്നെ തിരിച്ചു പോയി.

രണ്ടുപേരും ഒരുപോലെ പ്രതീക്ഷിച്ചതു ശ്രീയെ ആയിരുന്നു.

ആ അമ്മ വരു എന്നുള്ള നിർമലയുടെ സ്വരത്തിൽ ചെറിയ നിരാശപോലെ യുണ്ടായിരുന്നു.

എന്താ ചേച്ചി എന്താ പറ്റിയെ എന്നുള്ള ജിതിന്റെ ചോദ്യത്തിന്.

ഒന്നുമില്ലെടാ ചെറിയ തലവേദന പൊലെ അതാ.

അതിനെന്താ കണ്ണൊക്കെ ഇങ്ങിനെ ചുവന്നിരിക്കുന്നെ ചേച്ചി.

അത് തലവേദനയുടെത് ആയിരിക്കും.

ഹാ നീ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.

വേണ്ട ചേച്ചി ഞാൻ ഇറങ്ങുവാ ഇപ്പൊത്തന്നെ പോയാലല്ലേ അങ്ങോട്ട് എത്തിച്ചേരാൻ പറ്റു.

എടാ ഇപ്പൊ തന്നെ പോണോ നാളെ രാവിലെ പോയാൽ പോരെ.

ഇല്ല ചേച്ചി ഒന്നാമത് ചേച്ചിക്കറീയാല്ലോ അവളുടെ ഡേറ്റ് അടുത്തിരിക്കുകയാ.
ഇവിടെ നിന്നും ഓടി

💬 Comments

View all comments