0%

Chapter Title : നിർമല 3 [SAINU]

Author : SAINU Read All Parts 4.5K

ഇല്ല ചേച്ചി ഞാനിപ്പോ വരാം.

മീനുമോൾക്ക് എന്തേലും വേണോ മോളെ എന്നുള്ള ശ്രീയുടെ ചോദ്യത്തിന്.

അങ്കിൾ വരുമ്പോൾ കൊണ്ട് വരാറില്ലേ അതുപോലെ ഒരു ചോക്ലേറ്റ് മാത്രം മതി മീനുമോൾക്ക്

ഉടനെ നിർമല മീനുമോൾക്ക്മാത്രമേ കൊണ്ട് വരത്തുള്ളൂ എനിക്കൊന്നും ഇല്ലേ ശ്രീ.

ചേച്ചിക്കെന്താ വേണ്ടേ.

ഹോ ഇപോയെങ്കിലും ചോദിച്ചല്ലോ ഞാൻ വിചാരിച്ചു കുറച്ചു ദിവസമായിട്ട് മിണ്ടാട്ടം ഒന്നും ഇല്ലാണ്ടായപ്പോൾ വല്ല പിണക്കവും ആണെന്ന്.

പിണക്കം ഒന്നുംഉണ്ടായിട്ടല്ല ചേച്ചി.

അമ്മയുടെ കാര്യം ഓർക്കുമ്പോൾ ഒരു ആവലാതി അതാ ചേച്ചി ഒന്നിനും ഒരു മൂഡ് വരാത്ത പൊലെ.

ഹ്മ്മ് അതൊക്കെ ശരിയാകും ശ്രീ ഇപ്പൊ അമ്മ നിന്റെ കൂടെ തന്നെ ഇല്ലേ.

ഹ്മ്മ് എന്നാലും എന്തോ ഒരു ആശങ്ക ചേച്ചി അച്ഛൻ പോയപോലെ പെട്ടെന്നെങ്ങാനും എന്നുപറഞ്ഞോണ്ട് ശ്രീ കണ്ണു തുടച്ചു.

ശ്രീ അങ്ങിനെയൊന്നും ചിന്തിക്കേണ്ട അമ്മക്ക് ഒരാപത്തും വരത്തില്ല.

നീ പോയിട്ട് വാ ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ പറഞ്ഞു വിട്ടു.

ശ്രീ പോയതും നിർമല മീനുമോളുടെ നെറുകയിൽ തലോടികൊണ്ട് അവളെ ഒന്ന് ചുംബിച്ചു.

അങ്കിളിനെന്തു പറ്റിയതാ അമ്മേ.

ഒന്നുമില്ല മീനുട്ടി അങ്കിൾ പാവമായതോണ്ടാ..

ഹോ വെറുതെയല്ല അങ്കിൾ ഇടയ്ക്കിടയ്ക്ക് കരയുന്നെ.
പാവം ആയതോണ്ടാ അല്ലേ അമ്മേ.

ഹ്മ്മ് അതെ മോളെ.

അല്ല അങ്കിൾ മോൾക്ക് എന്ത് കഥയാ പറഞ്ഞു തന്നെ.

അതോ അമ്മേ അങ്കിൾ നല്ല രസമുള്ള കഥയാ പറഞ്ഞെ.

അതെന്തു കഥയാ അമ്മ കേൾക്കട്ടെ ഒന്ന് പറഞ്ഞെ.

അതോ.

ഹ്മ്മ് പറ

അമ്മക്ക് കഥകേൾക്കാൻ കൊതിയാണോ.

ഹ്മ്മ് അമ്മക്ക് കൊതിയാ മോളു കഥ കേൾക്കാനും കഥ പറഞ്ഞു

💬 Comments

View all comments