0%

Chapter Title : നിർമല 3 [SAINU]

Author : SAINU Read All Parts 4.6K

വന്നതും അവളൊഴിഞ്ഞു മാറി.

ദേ ഹരി നിർമലക് ഇത് ഒന്നും ഇഷ്ടപ്പെടുന്നില്ല എന്ന് തോനുന്നു.

ആണോടി എന്നുള്ള അവന്റെ ചോദ്യത്തിന് നിർമല അവനെ ഒരു നോട്ടം നോക്കി.

കണ്ടോ കണ്ടോ ആ നോട്ടത്തിൽ ഉണ്ട് എല്ലാം.

ഞാൻ പോവാണേ എന്നും പറഞ്ഞോണ്ട് ഷൈനി പോയതും.

നിർമല അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചോണ്ട്.കുറച്ചു കൂടുന്നുണ്ട്.ആ പെണ്ണിനെ കാണുമ്പോയെല്ലാം.

അയ്യോ വിട് ചേച്ചി.

അമ്മേ എന്തിനാ അങ്കിളിനെ പിച്ചുന്നെ എന്നുള്ള മീനുട്ടിയുടെ ചോദ്യം കേട്ടതും നിർമല കയ്യെടുത്തു.

ആ അതൊന്നുമില്ല മോളു അങ്കിളിനു കുറച്ചു നാക്ക് കൂടുതലാ അതാ അമ്മ പിച്ചിയെ.

ഹോ അതിനാണോ.

ഹ്മ്മ്.

ഇനി മിണ്ടില്ല എന്ന് പറ അങ്കിളെ എന്നാ അമ്മ പിച്ചില്ല അല്ലേ അമ്മേ.

ഹ്മ്മ്.

അയ്യോടി മീനുട്ടിയുടെ അമ്മക്ക് അസൂയയാ അസൂയ.

ഹോ ആയിക്കോട്ടെ എനിക്ക് അസൂയ തന്നെയാ അതിനിപ്പോ എന്താ.

എന്റേത് മാത്രമാണ് എന്ന് തോന്നുമ്പോൾ അസൂയയൊക്കെ ഉണ്ടാകും.

അതിനാരും അല്ല എന്ന് പറഞ്ഞില്ലല്ലോ.

എന്തിനാ പറയുന്നേ.

ഓരോരുത്തികളെ കാണുമ്പോഴുള്ള ഇളക്കം കണ്ടാൽ അറിയില്ലേ ഓരോരുത്തരുടെ സ്വഭാവം.

ആഹാ അതിനിപ്പോ എന്താ.

ഒന്നുമില്ല അങ്കിൾ പോയിട്ട് വരാൻ നോക്ക് മറക്കേണ്ട ഞാൻ പറഞ്ഞതൊന്നും.

ഹോ ആയിക്കോട്ടെ.

പോയി വാ ശ്രീ.

നേരം ഇരുട്ടായി.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ശ്രീ പുറത്തേക് പോയതും.

അങ്കിൾ പാവമാ അല്ലേ അമ്മേ.

അതെന്താ.

അമ്മയുടെ പിച്ചും കുത്തും ഒക്കെ വാങ്ങുന്നില്ല അങ്കിൾ അതാ അങ്കിൾ പാവം ആണ് എന്ന് പറഞ്ഞെ.

അയ്യോടി അത്ര പാവമൊന്നുമല്ല നിന്റെ അങ്കിൾ ദേ അമ്മയെ കുത്താനുള്ള പരിപാടിയാ അങ്കിളിനു.

എപ്പോ.

💬 Comments

View all comments